Sunday 21 January 2024

ആർത്തവകാരി പാഡ്, കപ്പ് പോലെയുള്ള ആധുനിക രീതി ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ?

 

ആർത്തവ രക്തം ഒലിച്ചിറങ്ങി ശരീരത്തിലും വസ്ത്രത്തിലുമൊക്കെ പുരളാതിരിക്കാൻ തുണിക്കഷ്ണമോ മറ്റോ ഉപയോഗിച്ച് കെട്ടുന്ന പതിവ് പഴയ കാലം മുതൽ തന്നെ ഉണ്ട്. ഹദീസുകളിൽ ഇത് സംബന്ധമായ പരാമർശങ്ങളും ഉണ്ട്.  അതിന് തുണിക്കഷ്ണങ്ങളോ, പാഡോ, കപ്പോ മറ്റു സംവിധാനങ്ങളോ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ബ്ലീഡിങ്(ഇസ്തിഹാളത്ത്) ഉള്ള സ്ത്രീകൾ ഓരോ നിസ്കാരത്തിനും സമയമായതിന് ശേഷം വുളൂഅ് എടുക്കുന്നതിന്റെ മുമ്പ് ഗുഹ്യസ്ഥാനം കെട്ടി  ഭദ്രമാക്കേണ്ടതുണ്ട്. രക്തം പുറത്തേക്ക് വരാതിരിക്കാനോ അല്ലെങ്കിൽ പുറത്തേക്ക് ഒലിക്കുന്നതിന്റെ അളവ് കുറയ്ക്കാനോ വേണ്ടിയാണ് ഇങ്ങനെ ചെയ്യേണ്ടത്. ഈ സമയത്ത് പഞ്ഞി പോലത്തെ വസ്തുക്കൾ യോനീദ്വാരത്തിന്റെ ഉള്ളിലേക്ക് അല്പം കയറ്റി വെച്ച് പുറമേ ശീലയോ മറ്റോ ഉപയോഗിച്ച് കെട്ടുകയും വേണം.(അല്ലുബാബ് പേ: 76). ഇതിന് പാഡ് പോലുള്ള വസ്തുക്കൾ മാത്രം മതിയാകുന്നതല്ല. കാരണം അത് യോനീ ദ്വാരത്തിന്റെ ഉള്ളിലേക്ക് കയറ്റി വെക്കുന്നത് അല്ലല്ലോ. എന്നാൽ ഉള്ളിലേക്ക് പഞ്ഞിയോ മറ്റോ കയറ്റി വെച്ചതിനുശേഷം പുറമെ പാഡും ഉപയോഗിക്കാം.


No comments:

Post a Comment