Thursday 25 January 2018

പ്രധാന ഭൗതിക ശാസ്ത്ര നിയമങ്ങൾ



:large_blue_circle: ആർക്കിമിഡീസ് തത്വം :-


ഒരു വസ്തു പൂർണ്ണമായോ ഭാഗികമായോ ഒരു ദ്രവ്യത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിനു അനുഭവ പെടുന്ന പ്ലവക്ഷമ ബലം ആ വസ്തു ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരത്തിനു തുല്യമായിരിക്കും

:red_circle: പാസ്കൽ നിയമം :-

ഒരു പാത്രത്തിനുള്ളിലെ ദ്രാവകത്തിന്റെ ഒരു ഭാഗത്തു പ്രയോഗിക്കപെടുന്ന മർദ്ദം മറ്റെല്ലാ ഭാഗത്തും തുല്യമായി അനുഭവപ്പെടുന്നു

:black_circle: ഊർജ സംരക്ഷണ നിയമം :-


ഊർജ്ജം നിർമിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല. ഊർജ ലാഭമോ നഷ്ടമോ കൂടാതെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ മാത്രമേ കഴിയു

:small_blue_diamond: ഉപജ്ഞാതാതാവ് :- ആൽബർട്ട് ഐൻസ്റ്റീൻ

:white_circle: പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം

ഈ സിദ്ധാന്തമനുസരിച് പ്രകാശം തരംഗ രൂപത്തിൽ സഞ്ചരിക്കുന്നു

:small_blue_diamond: ഉപജ്ഞാതാവ് :- ക്രിസ്ത്യൻ ഹൈഗൻസ്

:point_right: ഡിഫ്രാക്ഷൻ, പ്രതിഫലനം, അപവർത്തനം, ഇന്റർഫെറൻസ്, പോളറൈസേഷൻ എന്നി പ്രകാശ പ്രതിഭാസങ്ങളെ തൃപ്തികരമായി വിശദീകരിക്കുവാൻ തരംഗ സിദ്ധാന്തത്തിനു കഴിഞ്ഞു

No comments:

Post a Comment