Thursday 25 January 2018

കല സാഹിത്യം



1)പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്-
*വള്ളത്തോൾ*

2.മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.?
*പാട്ടബാക്കി*

3. 'ദി ഗുഡ് എർത്ത്' എഴുതിയതാര്.?
*പേൾ. എസ്. ബർക്ക്*

4. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്.?
*ലിയനാർഡോ ഡാവിഞ്ചി*

5. 'ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌ .? *ആസാം*

6.അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി.?
*ഗോവ*

7.ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം .?
*കൂടിയാട്ടം*

8. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്.?
*നാലപ്പാട്ട് നാരായണ മേനോൻ*

9. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി .?
*മോനിഷ*

10. 'കിഴവനും കടലും' എഴുതിയതാരാണ്.?
*ഏണസ്റ്റ് ഹെമിംഗ് വേ*

11. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം.?
*മിനുക്ക്*

12. 'തമാശ' ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് .?
*മഹാരാഷ്ട്ര*

13. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം .?
*നെല്ല്*

14. 'പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്.?
*വിക്റ്റർ ഹ്യൂഗോ*

15. ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം.?
*12*

16. " വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം " - ആരുടെ വരികൾ.?
*അക്കിത്തം അച്യുതൻ നമ്പൂതിരി*

17. ' ഷൈലോക്ക് ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് ആരാണ്.?
*ഷേക്സ്പിയർ*

18. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
*മോഹിനിയാട്ടം*

19. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ?
*1969*

20. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ് .?
*ജി. ശങ്കരകുറുപ്പ്‌*

21. ഇന്ത്യൻ ചിത്രകലയുടെ പിതാവ് .?
*നന്ദലാൽ ബോസ്*

22. കർണാടക സംഗീതത്തിന്റെ പിതാവ്.?
*പുരന്തരദാസൻ*

23. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ?
*കുമാരനാശാൻ*

24.ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ് ?
*ജോനാഥൻ സ്വിഫ്റ്റ്*

25. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?
*പി.ജെ.ആന്റണി*

26. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്.?
*വള്ളത്തോൾ*

27. നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം .?
*1000*

28. മലയാളത്തിലെ ആദ്യ മഹാ കാവ്യം ?
*രാമചന്ദ്രവിലാസം*

29. ' ട്രെയിൻ ടു പാക്കിസ്ഥാൻ '- ആരുടെ കൃതിയാണ്.? *ഖുശ്വന്ത്‌ സിംഗ്*

30. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
*ഉദയ*

31. 'സഹ്യന്റെ മകൻ ' ആരെഴുതിയതാണ്.?
*വൈലോപ്പളളി*

32. 'അപ്പുക്കിളി ' എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്.?
*ഖസാക്കിന്റെ ഇതിഹാസം*

33. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ് ?
*വള്ളത്തോൾ*

34. 'ഒ ഹെന്റി ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്.?
*വില്യം സിഡ്നി പോര്ട്ടർ*

35. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം.?
*മദർ ഇന്ത്യ*

36. 'അൺ ടച്ചബിള്സ് ' എന്ന കൃതി രചിച്ചതാരാണ്.?
*മുൽക്ക് രാജ് ആനന്ദ്*

37. "വാദ്യങ്ങളുടെ രാജാവ് ' എന്നറിയപ്പെടുന്ന സംഗീത ഉപകരണം.? *വയലിൻ*

38. 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്.?
*താരാശങ്കർ ബന്ധോപാധ്യായ*

39. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?
*ചെറുശ്ശേരി*

40. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
*സാഹിത്യ ലോകം*

41. വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ് .?
*ഗദ്ദിക*

42. 'പൂതപ്പാട്ട്‌ ' ആരെഴുതിയതാണ്.?
*ഇടശ്ശേരി ഗോവിന്ദൻ നായർ*

43. 'മൌഗ്ലി ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് .?
*റുഡ്യാർഡ് കിപ്ലിംഗ്*

44. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം .?
*മധ്യപ്രദേശ്*

45. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം.?
*ആലം ആര*

46.'പാതിരാസൂര്യന്റെ നാട്ടിൽ' എന്ന യാത്രാ വിവരണം എഴുതിയതാരാണ്.?
*എസ്. കെ.പൊറ്റക്കാട്*

47.പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്.?
*സത്യാ ജിത്ത് റായ്*

48. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്.?
*ജെമിനി ഗണേശൻ*

49. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ ..' - ആരുടെ വരികളാണ്.?
*ഇടശ്ശേരി*

50. 'അപ്പുണ്ണി' എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്.?
*നാലുകെട്ട്*

51.ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്.?
*ബെൻ കിംഗ്‌സലി*

52.'ബാലമുരളി ' എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്.?
*ഒ.എൻ.വി കുറുപ്പ്*

53. ഒരു ഗാനത്തിന്റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്.?
*പല്ലവി*

54.'മൺസൂൺ വെഡിംഗ്' എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്.?
*മീരാ നായർ*

55. ' മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' - പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്.?
*കുമാരനാശാൻ*

56. തമിഴ്നാട്ടിൽ 'ചോള മണ്ഡലം കലാഗ്രാമം' സ്ഥാപിച്ച ചിത്രകാരൻ .?
*കെ.സി.എസ്.പണിക്കർ*

57.'അമ്പല മണി ' ആരുടെ രചനയാണ്.?
*സുഗതകുമാരി*

58.കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
*പൊലി*

59.കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ .?
*മരണ സർട്ടിഫിക്കറ്റ്*

60. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.?
*ജി.ശങ്കരകുറുപ്പ്‌*

61. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്
പെടുന്ന നൃത്തരൂപം .?
*കുച്ചിപ്പുടി*

62.'ഓർമയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്.?
*തകഴി ശിവശങ്കര പിളള*

63.പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ .?
*തലയോട്*

64. ' എ മൈനസ് ബി ' - എന്ന കൃതിയുടെ കര്ത്താവ് .?
*കോവിലൻ*

65. ' രാച്ചിയമ്മ ' എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്.?
*ഉറൂബ്*

66.' അറിവാണ് ശക്തി ' എന്ന് പറഞ്ഞതാരാണ്.? *ഫ്രാൻസിസ് ബെക്കൻ*

67. 'ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്.?
*എം.കെ.സാനു*

68. 'ഇന്ത്യന് പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ്.?
*എം.എഫ്. ഹുസൈൻ*

69.മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി .? *അൺ ടു ദിസ്‌ ലാസ്റ്റ്*

70. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്.?
*ചെറുശ്ശേരി*

71.മൈ മ്യൂസിക്‌ മൈ ലൈഫ് ആരുടെ ആത്മകഥയാണ്.?
*പണ്ഡിറ്റ്‌ രവിശങ്കർ*

72. ' കേരള വ്യാസൻ' ആരാണ്.?
*കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ*

73. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്.?
*ജീവിതപ്പാത*

74.ഭരതനാട്യം ഉത്ഭവിച്ച നാട് .?
*തമിഴ്നാട്*

75. 'സാൻഡൽവുഡ് ' എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്‌.?
*കന്നഡ*

76. ' കേരള സ്കോട്ട് ' എന്നറിയപ്പെട്ടത് ആരാണ്.?
*സി.വി.രാമന്പിളള*

77.ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന്.?
*വില്യം ഷേക്സ്പിയർ*

78.ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ്.?
*എഴുത്തച്ചൻ*

79. സി.വി. രാമൻപിളള രചിച്ച സാമൂഹിക നോവൽ .?
*പ്രേമാമൃതം*

80. 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ '- ആരുടെ വരികൾ.?
*വളളത്തോൾ*

81. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?
*തിരുവനന്തപുരം*

82.മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ .? *മൂന്നാമതൊരാൾ*

83. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം .?
*കഥക്*

84. എസ്.കെ.പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ.?
*വിഷകന്യക*

85.'കേരള മോപ്പസാങ്ങ് ' എന്നറിയപ്പെട്ടതാര്.?
*തകഴി ശിവശങ്കര പിളള*

86.ചിത്തിരപ്പാവൈ എഴുതിയത് ആരാണ്.?
*അഖിലൻ*

87. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം.?
*1975*

88. 'ദി സോഷ്യൽ കോൺട്രാക്റ്റ് ' എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്.?
*റൂസ്സോ*

89. കവാലി സംഗീതത്തിന്റെ പിതാവ് ആരാണ്.?
*അമീർ ഖുസ്രു*

90.കേരളത്തിന്റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ്.?
*കുഞ്ചൻ നമ്പ്യാർ*

91.'ഇലിയഡ്‌' എന്ന ഇതിഹാസം രചിച്ചത് ആരാണ്.?
*ഹോമർ*

92. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം.?
*മീനമാസത്തിലെ സൂര്യൻ*

93.ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് .?
*ബ്രാം സ്റ്റോക്കർ*

94.പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ.?
*തിക്കുറിശി സുകുമാരൻ നായർ*

95.' ദി റിപ്പബ്ലിക് ' എഴുതിയത് ആരാണ്.?
*പ്ലേറ്റോ*

96.' മയൂര സന്ദേശം ' രചിച്ചത് ആരാണ്.?
*കേരള വർമ്മ വലിയ കോയിതമ്പുരാൻ*

97.'പോസ്റ്റ്‌ ഓഫീസ് ' എന്ന കൃതിയുടെ കർത്താവ് ആരാണ്.?
*രവീന്ദ്ര നാഥ ടാഗോർ*

98. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി .?
*അടൂർ ഗോപാലകൃഷ്ണൻ*

99. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി?
*പതിറ്റുപ്പത്ത്*

100. 'കൂടിയല്ല പിറക്കുന്ന നേരത്തും , കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ '- ആരാണ് ഈ വരികൾ എഴുതിയത്. ?
*പൂന്താനം*

No comments:

Post a Comment