Thursday 25 January 2018

ഇന്ത്യയിൽ ആദ്യം കേരളം



:black_small_square:കമ്മ്യൂണിസ്റ്റ്‌ പാർടി അധികാരത്തിലെത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

:black_small_square:356-ആം വകുപ്പ്‌ പ്രകാരം ഒരു മന്ത്രിസഭ പിരിച്ചു വിടപ്പെട്ട ആദ്യ സംസ്ഥാനം (1959)

:black_small_square:സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം

:black_small_square:സമ്പൂർണ ആദിവാസി സാക്ഷരത നേടിയ ആദ്യ സംസ്ഥാനം

:black_small_square:സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം

:black_small_square:മുഴുവൻ ഗ്രാമങ്ങളെയും റോഡ്‌ മുഖേന ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം

:black_small_square:മുഴുവൻ ഗ്രാമങ്ങളിലും പോസ്റ്റ്‌ ഓഫീസ് ഉള്ള ആദ്യ സംസ്ഥാനം

:black_small_square:സമ്പൂർണ റേഷനിങ് സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

:black_small_square:ആദ്യ സമ്പൂർണ ബാങ്കിംഗ് സംസ്ഥാനം

:black_small_square:ഇന്ത്യയിൽ ആദ്യമായി ദുരന്ത നിവാരണ അതോറിട്ടി സ്ഥാപിച്ച സംസ്ഥാനം

:black_small_square:ഇന്ത്യയിൽ ആദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ കാൾ സെന്റർ സ്ഥാപിച്ച സംസ്ഥാനം

:black_small_square:ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം

:black_small_square:ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനം

:black_small_square:ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയ സംസ്ഥാനം

:black_small_square:ഇന്ത്യയിൽ ആദ്യമായി ഡാം സുരക്ഷ അതോറിറ്റി രൂപീകരിച്ച സംസ്ഥാനം

:black_small_square:ജനന, മരണ നിരക്ക് കുറവുള്ള സംസ്ഥാനം

:black_small_square:ഇന്ത്യയിൽ ആദ്യമായി കാൻസർ ചികിത്സ സൗജന്യമാകുന്ന ആദ്യ സംസ്ഥാനം (സുകൃതം പദ്ധതി)

:black_small_square:ഇന്ത്യയിൽ ആദ്യമായി ചലച്ചിത്ര അകാടെമി രൂപവത്കരിച്ച സംസ്ഥാനം

:black_small_square:ജലനയത്തിനു രൂപം നൽകിയ സംസ്ഥാനം

:black_small_square: MBBS ബിരുദം നേടുന്നവർ നിര്ബന്ധം ആയും ഗ്രാമീണ സേവനം നേടണം എന്ന നിയമം കൊണ്ട് വന്ന സംസ്ഥാനം

No comments:

Post a Comment