വ്യഭിചാരത്തിലൂടെ ജനിച്ച കുട്ടിയുടെ പിതൃ-പുത്രബന്ധം വ്യഭിചാരിയുമായി സ്ഥിരപ്പെടുന്നതല്ല.അതിനാൽ വ്യഭിചാരത്തിൽ നിന്ന് ജനിച്ച കുട്ടിക്ക് വ്യഭിചാരിയുടെ സ്വത്തിൽ അവകാശമൊന്നും തന്നെയില്ല. കാരണം സ്വത്തിൽ അവകാശമുണ്ടാകുന്നതിന് ഇരുവർക്കുമിടയിൽ പിതൃ-പുത്രബന്ധം സ്ഥിരപ്പെടണം.ഇവിടെ പിതൃത്വം സ്ഥിരപ്പെടുന്നുമില്ല.വ്യഭിചാരിയുടെ സ്വത്തിൽ ജാരസന്തതി അന്യനെപോലെയാണ്. ഇരുവർക്കും പരസ്പരം സ്വത്തിൽ ഒരാവകാശവും ഉണ്ടായിരിക്കില്ല.
وَيَرِثُ وَلَدُ الزِّنَا وَاللِّعَانِ بِجِهَةِ الْأُمِّ فَقَطْ) لِأَنَّ نَسَبَهُ مِنْ جِهَةِ الْأَبِ مُنْقَطِعٌ فَلَا يَرِثُ بِهِ، وَمِنْ جِهَةِ الْأُمِّ ثَابِتٌ فَيَرِثُ بِهِ أُمَّهُ وَإِخْوَتَهُ مِنْ الْأُمِّ بِالْفَرْضِ لَا غَيْرُ
[الزيلعي ، فخر الدين ,تبيين الحقائق شرح كنز الدقائق وحاشية الشلبي ,6/241]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment