Saturday, 26 July 2025

അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ എന്നു തൻവീൻ കൊണ്ടാണോ പ്രാർത്ഥിക്കേണ്ടത്? അതോ ഫീ റജബ എന്നു ഫത്ഹതു കൊണ്ട് ജർറു ചെയ്യണോ?

 

ഇമാം സുയൂത്വി (റ)വിൻ്റെ ജാമിഉസ്വഗീറിൻ്റെ ശർഹിൽ في رجب എന്നതിന് തൻവീൻ കൊണ്ട് എന്നു വിവരിച്ചിട്ടുണ്ട്. അപ്പോൾ തിരുനബി ﷺ പ്രാർത്ഥിച്ചത് ഫീ റജബിൻ എന്നാണന്നു മനസ്സിലാക്കാം. ഭാഷാപരമായി പറയുമ്പോൾ 

ഫീ റജബ എന്നു പറയാൻ പറ്റും. ഇക്കാര്യം സ്വബ്ബാൻ , ഖുള്'രി, മിസ്വ്'ബാഹ് തുടങ്ങി നിരവധി ഗ്രന്ഥങ്ങളിലുണ്ട്.

ഫീ റജബ എന്നു വായിക്കുമ്പോൾ അതു ഗയ്റു മുൻസ്വരിഫ് ആകുന്നു. മാസത്തിൻ്റെ പേര് [ عَلَمّ ] അർറജബ് [ الرجب ] എന്നതിൽ നിന്നു തെറ്റിക്കപ്പെട്ടത് [ عدل ] എന്നീ രണ്ടു ഇല്ലത്തുകളാണ് അവിടെ ഉള്ളതെന്നും ചില നഹ്'വീ പണ്ഡിതർ വിവരിച്ചിട്ടുണ്ട്. 

എന്നാൽ ചില നഹ്'വീയാക്കൾ പറയുന്നത് عَلم [ മാസത്തിൻ്റെ പേര് ] مؤنث എന്നീ രണ്ടു ഇല്ലത്തുകളാണ് എന്നാണ് . مُدَّة ( സമയം) എന്നു പരിഗണിച്ച് മഅ്നവിയായ മുഅന്നസ് .

എന്നാൽ وَقْتْ [ സമയം ] എന്ന പരിഗണന വെച്ച് രണ്ടു ഇല്ലത്ത് ഇല്ല, അതിനാൽ - നിർണിത മാസം എന്നു ഉദ്ദേശിച്ചാലും ഇല്ലെങ്കിലും - മുൻസ്വരിഫ്

 [ഫീ റജബിൻ] എന്നു വായിക്കണം എന്നാണു ചിലരുടെ അഭിപ്രായം. അവർ അദ്ല് എന്ന ഇല്ലത്ത് റജബിൽ കാണുന്നില്ല.

[കൂടുതൽ പoനത്തിന് 

 الأجوبة السارة عن الأسئلة الحارة

എന്ന ഗ്രന്ഥം നോക്കുക.

സംഗ്രഹം`


🔖 റജബ് എന്ന പദം മുൻസ്വരിഫ് ആയും ഗയ്റ് മുൻസ്വരിഫ് ആയും ഉപയോഗിക്കും. 

🔖 തിരുനബി (സ്വ) പ്രാർത്ഥിച്ചത് ഫീ റജബിൻ എന്നു തൻവീൻ ചെയ്ത് - മുൻസ്വരിഫാക്കി കൊണ്ടാണ് . 

🔖 നാം ഫീ റജബിൻ എന്നു പ്രാർത്ഥിച്ചാൽ ഹദീസിൽ വന്നതിനോട് പിൻപറ്റൽ ഉണ്ടായി.


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment