Friday, 25 July 2025

ഇശാ നമസ്കാരം രാത്രി 12 മണിയോടെ ഖളാഅ് ആകും എന്ന് കേട്ടു.ഹനഫി മദ്ഹബ് പ്രകാരം ഇങ്ങനെയാണോ?

 

ഇശാ നിസ്കാരത്തിന്റെ സമയം മഗ്രിബിന്റ സമയം അവസാനിച്ചത് മുതൽ സുബ്ഹിയുടെ സമയം വരെയാണ്.അതിന് മുമ്പ് ഇശാ നിസ്കരിച്ചാൽ ഖളാ ആവുകയില്ല. സുബഹിയുടെ സമയം പ്രവേശിക്കുന്നതോടെ  ഇശാ നിസ്കാരം ഖളാ ആകുന്നതാണ്. ഇശാഅ് നിസ്കരിക്കുന്നതിന് മുമ്പ് ഉറങ്ങലും അവസാന സമയത്തിലേക്ക് പിന്തിക്കലും കറാഹത്ത് ആണ്.


(وَ) وَقْتُ (الْعِشَاءِ وَالْوِتْرِ مِنْهُ إلَى الصُّبْحِ،... (فَإِنْ أَخَّرَهَا إلَى مَا زَادَ عَلَى النِّصْفِ) كُرِهَ لِتَقْلِيلِ الْجَمَاعَةِ، أَمَّا إلَيْهِ فَمُبَاحٌ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٦٧/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment