Friday, 25 July 2025

സ്ത്രീകൾ കൈയിലും കാലിലുമുള്ള രോമങ്ങൾ നീക്കം ചെയ്യുന്നത് ശരിയാണോ? പുരുഷന്മാരുടെ പുരികം ഷേപ്പ് ചെയ്യുന്നത് ശരിയാണോ?

 

സ്ത്രീകൾക്ക് കൈകളിലെയും കാലുകളിലെയും മുടി നീക്കം ചെയ്യൽ അനുവദനീയമാണ്.റേസർ,മരുന്നുകൾ, ഹെയർ റിമൂവ് ക്രീമുകൾ മുതലായവ ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്.എന്നാൽ ഭർത്താവിന് ഇതിലെല്ലാം താൽപ്പര്യമില്ലെങ്കിൽ അത് ഒഴിവാക്കലാണ് നല്ലത്. മറ്റുള്ളവരെ കാണിക്കാൻ  ഫാഷന് വേണ്ടി ചെയ്യുന്നത് അനുവദനീയമല്ല.

പുരികത്തിന്റെ വശങ്ങളിൽ നിന്ന് രോമം പറിച്ചെടുത്ത് ഷേപ്പ് ചെയ്യൽ (Eyebrow threading) പുരുഷന്മാർക്കും സ്ത്രീകൾക്കും  അനുവദനീയമല്ല.സ്ത്രീക്ക് അവളുടെ ഭർത്താവ് ആവശ്യപ്പെട്ടാലും അനുവദനീയമല്ല.ഹദീസിൽ ഇങ്ങനെ ചെയ്യുന്നവരെ ശപിക്കപ്പെട്ടിട്ടുണ്ട്. സൗന്ദര്യത്തിന് വേണ്ടി പുരികങ്ങൾക്കിടയിലുള്ള രോമം നീക്കം ചെയ്യൽ അനുവദനീയമല്ല. എന്നാൽ പുരികം വളരെയധികം കടുത്ത അഭംഗി സൃഷ്ടിക്കുന്നുണ്ടെങ്കിൽ അവ മിതമായ നിലക്ക് ( ന്യൂനത പരിഹരിക്കുന്നതിന്) ശരിയാക്കൽ അനുവദനീയമാണ്.


'' عن حبيب بن أبي ثابت، عن أم سلمة، «أن النبي صلى الله عليه وسلم كان إذا اطلى بدأ بعورته، فطلاها بالنورة، وسائر جسده أهله»''۔

سنن ابن ماجه (2/ 1234)

'' (كان إذا اطلى) بالنورة (بدأ بعورته) أي بما بين سرته وركبته (فطلاها بالنورة) المعروفة (وسائر جسده أهله) أي وولى إطلاء ما سوى عورته من جسده بعض أهله أي زوجاته، وفيه: حل الإطلاء بها، وفيه: أن التنور مباح، لا سنة؛ لعدم ورود الأمر به، وفعله له من العاديات، فلا يدل على الندب، نعم إن قصد الاتباع كان سنةً بلا ريب'' (هـ

التيسير بشرح الجامع الصغير (2/ 240)

'' (كان إذا اطلى) أصله اطتلي قلبت التاء طاء وأدغمت، يقال: طليته بالنورة أو غيرها لطخته، واطليت بترك المفعول إذا فعل ذلك بنفسه، (بدأ بعورته) أي بما بين سرته وركبته، (فطلاها بالنورة) المعروفة وهي زرنيخ وجص، (وسائر جسده أهله) أي بعض حلائله، فاستعمالها مباح لا مكروه'

فيض القدير (5/ 105)

النَّمْصُ: نَتْفُ الشَّعْرِ وَمِنْهُ الْمِنْمَاصُ الْمِنْقَاشُ اهـ وَلَعَلَّهُ مَحْمُولٌ عَلَى مَا إذَا فَعَلَتْهُ لِتَتَزَيَّنَ لِلْأَجَانِبِ، وَإِلَّا فَلَوْ كَانَ فِي وَجْهِهَا شَعْرٌ يَنْفِرُ زَوْجُهَا عَنْهَا بِسَبَبِهِ، فَفِي تَحْرِيمِ إزَالَتِهِ بُعْدٌ، لِأَنَّ الزِّينَةَ لِلنِّسَاءِ مَطْلُوبَةٌ لِلتَّحْسِينِ، إلَّا أَنْ يُحْمَلَ عَلَى مَا لَا ضَرُورَةَ إلَيْهِ لِمَا فِي نَتْفِهِ بِالْمِنْمَاصِ مِنْ الْإِيذَاءِ. وَفِي تَبْيِينِ الْمَحَارِمِ إزَالَةُ الشَّعْرِ مِنْ الْوَجْهِ حَرَامٌ إلَّا إذَا نَبَتَ لِلْمَرْأَةِ لِحْيَةٌ أَوْ شَوَارِبُ فَلَا تَحْرُمُ إزَالَتُهُ بَلْ تُسْتَحَبُّ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/373]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment