Friday, 25 July 2025

"നോ കോസ്റ്റ്" EMI സ്കീം അനുവദനീയമാണോ

 

തവണ വ്യവസ്ഥയിലുള്ള (installment) കച്ചവടവും വിൽക്കുന്ന വസ്തുവിന് റൊക്കം വിലയേക്കാൾ കൂടുതൽ ഇടപാടിന്റെ സമയത്ത് തന്നെ  നിർണയിക്കലും അനുവദനീയമാണ്.

യഥാർത്ഥത്തിൽ ഒരു കമ്പനിയിൽ  നിന്ന് നാം ഒരു സാധനം വാങ്ങുമ്പോൾ അവിടെ ഒരു ഒരു കടം ഇടപാട് രൂപപ്പെടുകയാണ്. പിന്നീട് ആ കടത്തിന്റെ മേൽ ഒരു വർദ്ധനവും ഷരീഅത്‌ അനുവദിക്കുന്നില്ല.

Emi ഇടപാടിൽ  ഉപഭോക്താവും കമ്പനിയും കൂടാതെ ക്യാഷ് വായ്പ നൽകാൻ മൂന്നാമൻ (third party ) കടന്നു വരുന്നു.അധിക സന്ദർഭങ്ങളിലും ബാങ്ക് ആയിരിക്കും.ബാങ്ക് വസ്തുവിന്റെ വില കമ്പനിക്ക് നൽകും. പിന്നീട് ഇടപാട് ബാങ്ക്  ഉപഭോക്താവും തമ്മിലായിരിക്കും.

ആമസോൺ, ഫ്ലിപ്പ്കാർട്ട് മുതലായവയിൽ ലഭിക്കുന്ന നോ കോസ്റ്റ് emi പേരിൽ മാത്രമാണ്.നോ കോസ്റ്റ് emi എന്ന പേര് സ്കിം പലിശയുടെ ഘടകങ്ങളിൽ നിന്ന് ഒഴിവാണെന്ന ധാരണ നൽകുന്നുണ്ട്.വസ്തുത എന്തെന്നാൽ റിസർവ് ബാങ്ക് നിയമത്തിൽ നോ കോസ്റ്റ് ഇഎംഐ നിയമ സാധുതയില്ല.ബാങ്കുകൾ ഉപഭോക്താക്കൾക്ക് അത്തരമൊരു സേവനം നൽകുന്നത് നിയമവിരുദ്ധമാണ്.

 ഉദാഹരണത്തിന് ആമസോണിൽ ഒരു മൊബൈൽ ഫോണിന് 20000 രൂപ വിലക്ക് വിൽക്കുന്നു.emi സ്കീമിൽ ഈ ഫോൺ 10 മാസത്തെ തവണ അവസ്ഥയിൽ വാങ്ങിയാൽ 23000 രൂപയാണ്.3000 രൂപ പലിശ ആകും. നോ കോസ്റ്റ് സ്കീം വഴി 3000 ഇളവ് ചെയ്തു. 20000 അടച്ചാൽ മതിയാകും.

 ബാഹ്യമായി നോക്കുമ്പോൾ ഒരു പ്രശ്നവും കാണാനാവില്ല.

നോ കോസ്റ്റ് emi സീറോ കോസ്റ്റ് emi സ്കീമുകളിൽ ഉൽപ്പന്നത്തിൻ്റെ യഥാർത്ഥ വില അറിയേണ്ടത് വളരെ പ്രധാനമാണ്.ബാങ്ക് കമ്പനിക്ക് ഫോണിന്റെ വിലയായി നൽകുന്നത് 17000 രൂപ മാത്രമായിരിക്കും. (അത് കമ്പനിയും ബാങ്ക് ആയിട്ടുള്ള രഹസ്യ ഡീലാണ്. കാരണം ഈ ഒരു സ്കീം വഴി ധാരാളം മൊബൈൽ ഫോണുകൾ വിൽപ്പന നടക്കുന്നു).ഉപഭോക്താവിന്  ഫോൺ വാങ്ങുന്നതിനായി 17000  രൂപ ബാങ്ക് വായ്പയായി കമ്പനിക്ക് നൽകുന്നു. 3000 രൂപ പലിശ ചേർത്ത് 20000 രൂപയായി ബാങ്ക് തിരികെ വാങ്ങുന്നു. നിസംശയം  ഇത് പലിശയാണ്.

 ഉപഭോക്താവും ആമസോണും തമ്മിലുള്ള ഇടപാട് വാങ്ങലും വിൽപ്പനയുമാണ് ഇത് അനുവദനീയമാണ്.


17000 രൂപക്ക് ബാങ്ക് വാങ്ങുന്ന മൊബൈൽ ഫോൺ ബാങ്ക് 20000 രൂപക്ക് വിൽക്കുന്നു. ഇതിൽ ഏതാണ് പലിശ ?എന്താണ് പലിശ ?

ഇവിടെ ബാങ്ക്  വാങ്ങുന്നുമില്ല വിൽക്കുന്നുമില്ല.

വാങ്ങുന്നത് ഉപഭോക്താവാണ്.വിൽക്കുന്നത് ആമസോൺ ആണ്.ബാങ്ക് 17000 രൂപ കടമായി ഉപഭോക്താവിന് വേണ്ടി  അമോസോണിന് നൽകുന്നു.ഉപഭോക്താവ് ബാങ്കിന് തിരിച്ച് 20000 രൂപ നൽക്കുന്നു.

കടമിടപാടിൽ ഒരു തരത്തിലുള്ള വർദ്ധനവും ഇസ്ലാം അനുവദിക്കുന്നില്ല.

و الله اعلم بالصواب



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട 

No comments:

Post a Comment