Friday, 25 July 2025

കുഞ്ഞു പിറക്കുമ്പോൾ

 

ഒരു കുഞ്ഞ് പിറക്കുമ്പോള്‍ നാം നി൪വ്വഹിക്കേണ്ട സുന്നതായ കർമ്മങ്ങൾ. ജനന വാർത്ത കേൾക്കുമ്പോൾ اَلْحَمْدُ ‌لِلّٰهِ رَبِّ الْعَالَمِيْنَ എന്ന് പറയുക ( അൽ അദബുൽ മുഫ്രദ് 714 )

  • ബാങ്കും ഇഖാമതും : കുഞ്ഞിന്റെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇഖാമതും നൽകുക. നിന്നുകൊണ്ട് ഖിബിലക്ക് നേരെ തിരിഞ്ഞു തന്നെ വിളിക്കുക.വിരലുകൾ ചെവിയിൽ വെക്കേണ്ടതില്ല.ഹയ്യ അലസ്സലാ,ഹയ്യ അലൽ ഫലാഹ് പറയുമ്പോ തല ഇടത്തേക്ക് വലത്തേക്കും തിരിക്കൽ സുന്നത്താണ്. പുരുഷന്മാർ ഇല്ലാത്ത ഘട്ടത്തിൽ അശുദ്ധി ഇല്ലെങ്കിൽ സ്ത്രീകൾക്കും ബാങ്ക് വിളിക്കാവുന്നതാണ്. ഉയർന്ന ശബ്ദത്തിൽ ആകരുതെന്ന് മാത്രം. സുബഹിയുടെ ബാങ്ക് വിളിക്കണം എന്നതില്ല. കുട്ടി വെന്റിലേറ്ററിൽ ആണെങ്കിൽ പുറത്തുനിന്ന് ബാങ്ക് വിളിക്കുക.
  • തഹ്നീക് : കുട്ടിയുടെ വായിൽ ഏതെങ്കിലും സ്വാലിഹായ മഹാനായ വ്യക്തിത്വം ചവച്ചു കൊടുക്കൽ സുന്നതാണ്. ഈത്തപ്പഴം കാരക്ക അല്ലെങ്കിൽ തേൻ  മറ്റ് മധുരമുള്ള വസ്തുക്കൾ ഉപയോഗിക്കാം. മധുരമുള്ളവകളിലെ ഏറ്റവും ശ്രേഷ്ഠമായത് തേനാണ്.
  • അഖീഖത് : ജനിച്ച് ഏഴാം ദിവസം അഖീഖത് അറുക്കൽ സുന്നത്താണ്. എന്തെങ്കിലും കാരണത്താൽ ഏഴാം ദിവസം അത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പതിനാലാം ദിവസം അത് ചെയ്യണം. പതിനാലാം ദിവസം കഴിഞ്ഞില്ലെങ്കിൽ ഇരുപത്തിയൊന്നാം ദിവസം ചെയ്യണം. ഇരുപത്തിയൊന്നാം ദിവസം അഖീഖത്ത് കഴിഞ്ഞില്ലെങ്കിൽ അതിനുശേഷം അഖീഖത്   അറുക്കാവുന്നതാണ്. അഖീഖത്ത് ചെയ്യുമ്പോൾ, ജനനത്തീയതി അനുസരിച്ച് ഏഴാം ദിവസം അത് ചെയ്യുന്നതാണ് ശ്രേഷ്ടം. അതായത് ജനനം വെള്ളിയാഴ്ചയാണെങ്കിൽ അടുത്ത വ്യാഴാഴ്ച അഖീഖത്ത് ചെയ്യണം.ആൺകുട്ടിക്ക് രണ്ട് രണ്ടാടുകൾ  മ പെൺകുട്ടിക്ക് ഒരു ആട് അറുക്കലാണ് ഏറ്റവും ശ്രേഷ്ഠമായ രൂപം. ഒന്നിനെ അറക്കാൻ കഴിവുള്ളവന് ഒന്നിനെ തന്നെ അറുത്താൽ മതിയാകും.അല്ലെങ്കിൽ വലിയ മൃഗത്തിൽ ഏഴിലൊന്ന് പങ്കാകാവുന്നതാണ്.
  • മുടി കളയൽ : കുഞ്ഞ് ജനിച്ച് ഏഴാം നാൾ അഖീഖ ദിവസം ശിശുവിന്റെ മുടി വടിച്ചു കളയുക. ശേഷം മുടിയുടെ അതേ അളവിലുള്ള സ്വർണ്ണമോ വെള്ളിയോ അല്ലെങ്കിൽ അതിന്റെ മൂല്യമോ സാധുക്കൾക്ക് സ്വാദഖ ചെയ്യൽ സുന്നത്താണ്.എന്നാണോ അഖീഖ അന്ന് തന്നെ ഇത് ചെയ്യലാണ് ശ്രേഷ്ഠം.
  • കുങ്കുമം : അഖീഖാ ദിവസം തല മുണ്ഡനം ചെയ്ത ശേഷം കുട്ടിയുടെ തലയിൽ കുങ്കുമം പുരട്ടുന്നത് സുന്നത്താണ് ശ്രേഷ്ഠമാണ്.
  • പേരിടൽ : കുട്ടി ജനിച്ച ഏഴാം ദിവസം കുട്ടിക്ക് പേരിടുക. നബിമാർ സഹാബാക്കൾ ഔലിയാക്കളുടെ പേര് ഇടുന്നത് വലിയ അനുഗ്രഹങ്ങൾക്ക് കാരണമാണ്. നല്ല അർത്ഥങ്ങൾ ഉള്ള പേരുകൾ ഇടുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക.


"عن أبي موسی قال : ’’ وُلد لي غلامٌ فأتیتُ به النبي ﷺ فسمّاه إبراهیم وحنّکه بتمرة‘‘. ( صحیح مسلم ۲/۲۰۹، کتاب الآداب، باب استحباب تحنیك المولود عند ولادته وحمله إلی صالح یحنکه وجواز التسمیة یوم ولادته الخ، ط : قدیمي)

الْعَقِيقَةُ عَنْ الْغُلَامِ وَعَنْ الْجَارِيَةِ وَهِيَ ذَبْحُ شَاةٍ فِي سَابِعِ الْوِلَادَةِ وَضِيَافَةِ النَّاسِ وَحَلْقِ شَعْرِهِ مُبَاحَةٌ لَا سُنَّةٌ وَلَا وَاجِبَةٌ(الفتاوى الهندية 5/442)والمستحب أن يلطخ راسه بالزعفران[النووي ,المجموع شرح المهذب ,8/427

وفي الشامیة:

ویترسل فیه ویلتفت فیه وکذا فیها مطلقاً یمیناً ویساراً بصلاة وفلاح، ولو وحده أو لمولود؛ لأنه سنة الأذان مطلقًا"

"و في البحر عن السراج: أنه من سنن الأذان، فلایخل المنفرد بشيء منها، حتی قالوا في الذي یؤذن للمولود: ینبغي أن یحول. (قوله مطلقاً) للمنفرد وغیره و المولود وغیره". (الدر المختار مع الشامية ۲؍۴۹ بیروت، ۲؍۵۳ زکریا)

قال السندي: فیرفع المولود عند الولادة علی یدیه مستقبل القبلة ویؤذن في أذنه الیمنی ویقیم في الیسری، ویلتفت فیهما بالصلاة لجهة الیمین وبالفلاح لجهة الیسار". (تقریرات الرافعي الملحقة بالفتاویٰ الشامیة ۲؍۴۵ زکریا)


മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment