Friday, 25 July 2025

ജമാഅത്ത് നിസ്ക്കാരത്തിന് ശേഷം നമസ്കരിച്ച റകഅത്തുകളുടെ എണ്ണത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായാൽ എന്ത് ചെയ്യണം?

 

ഇമാമും മുഖ്തദികളും തമ്മിൽ റക്അത്തുകളുടെ എണ്ണത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ ഉദാഹരണത്തിന്, അഞ്ച് റക്അത്ത് നിസ്കരിച്ചിട്ടുണ്ട് എന്ന് ചിലർ പറയുന്നു നാല് റക്അത്ത് തന്നെയാണെന്ന് ചിലരും പറയുമ്പോൾ. ഈ പ്രശ്നത്തിന് സാധ്യമായ പല രൂപങ്ങളുണ്ട്.

  1. ഇമാമിന് തന്റെ വാക്കിൽ ഉറപ്പുണ്ടെങ്കിൽ ഇമാമിന്റെ അഭിപ്രായത്തിന് മേൽ വിധിക്കപ്പെടും.
  2. ഇമാമിന് തന്റെ വാക്കിൽ ഉറപ്പില്ലെങ്കിലും മുഖ്തദി( ഇമാമിനെ പിന്തുടർന്നവർ )കളിൽ നിന്ന് ഒരാളെങ്കിലും അതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അവിടെയും ഇമാമിന്റെ അഭിപ്രായത്തിന് മേൽ വിധിക്കപ്പെടും.
  3. ഇമാമിന് തന്റെ വാക്ക് പോലും ഉറപ്പില്ല. എല്ലാ മുഖ്തദികളും ഇമാമിന്റെ അഭിപ്രായത്തിന് എതിരാണ്, അപ്പോൾ മുഖ്തദികളുടെ അഭിപ്രായത്തിന് മേൽ വിധിക്കപ്പെടും.നമസ്കാരം മടക്കി നമസ്കരിക്കണം.

എന്നിരുന്നാലും, ഇമാമിന്റെ അഭിപ്രായത്തോട് വിയോജിക്കുകയും അവരുടെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന മുഖ്തദികളുടെ  ഉറപ്പനുസരിച്ച് പ്രവർത്തിക്കാൻ അവർക്ക്  അനുവാദമുണ്ട്. ഉദാഹരണത്തിന്, ഇമാമിന്റെ വാക്കിനെ അടിസ്ഥാനമാക്കി നമസ്കാരം ആവർത്തിക്കാൻ തീരുമാനിച്ചു, എന്നാൽ ചില മുഖ്തദികൾക്ക് നിസ്കാരം  പൂർത്തിയായെന്ന് ഉറപ്പുണ്ട്, തുടർന്ന് മടക്കി നമസ്കരിക്കുന്ന നമസ്കാരത്തിന്  പങ്കെടുക്കാതിരിക്കാനുള്ള അനുവാദം  അവർക്കുണ്ട് അതുപോലെ, വിപരീത സാഹചര്യത്തിൽ  അവരുടെ നിസ്കാരം  ആവർത്തിക്കാനുള്ള അനുവാദം മുഖ്തദികൾക്ക് ഉണ്ടായിരിക്കും.


إذَا شَكَّ الْإِمَامُ فَأَخْبَرَهُ عَدْلَانِ يَأْخُذُ بِقَوْلِهِمَا رَجُلٌ صَلَّى وَحْدَهُ أَوْ صَلَّى بِقَوْمٍ فَلَمَّا سَلَّمَ أَخْبَرَهُ رَجُلٌ عَدْلٌ إنَّكَ صَلَّيْتَ الظُّهْرَ ثَلَاثَ رَكَعَاتٍ قَالُوا إنْ كَانَ عِنْدَ الْمُصَلِّي أَنَّهُ صَلَّى أَرْبَعَ رَكَعَاتٍ لَا يَلْتَفِتُ إلَى قَوْلِ الْمُخْبِرِ،

[مجموعة من المؤلفين، الفتاوى الهندية، ١٣١/١]

ولو اختلف الامام والقوم، فلو الامام على يقين لم يعد، وإلا أعاد بقولهم

[علاء الدين الحصكفي، الدر المختار شرح تنوير الأبصار وجامع البحار، صفحة ١٠١]

قوله ولو اختلف الإمام والقوم)۔ أی کل القوم، أما لو إختلف القوم وقال بعضھم صلی ثلاثاً وقال بعضھم صلی أربعا۔ والإمام مع أحدالفریقین یؤخذ بقول الامام وإن کان معه واحد۔ (الطحطاوی، ۳۱۷/۱)

وفي الشرح لو اختلف الإمام والمؤتمون فقالوا: ثلاثا وقال أربعا إن كان على يقين لا يأخذ بقولهم وإلا أخذ وإن اختلف القوم والإمام مع فريق أخذ بقوله ولو كان معه واحد ولو استيقن واحد بالتمام وآخر بالنقص وشك الإمام والقوم لا إعادة على أحد إلا على متيقن النقض لأن يقينه لا يبطل بيقين غيره ولو كان الإمام استيقن أنه صلى ثلاثا كان عليه أن يعيد بالقوم ولا إعادة على متيقن التمام لها قلنا

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٤٧٦] 



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment