Saturday, 26 July 2025

മയ്യിത്ത് സ്ത്രീയാണെങ്കിൽ ഇമാം ചന്തിക്കെട്ടിൻ്റെ നേരെ നിൽക്കൽ ?

 

മയ്യിത്തു പുരുഷനാണെങ്കിൽ മയ്യിത്തിൻ്റെ തലയുടെ നേരെയാണ് നിസ്കരിക്കുന്നവർ നിൽക്കേണ്ടതെന്നും മയ്യിത്ത് സ്ത്രീയാണെങ്കിൽ ചന്തിക്കെട്ടിൻ്റെ നേരെയാണ് നിൽക്കേണ്ടതെന്നും നിയമമുണ്ടല്ലോ . ഈ നിയമം നിർബന്ധമോ സുന്നത്തോ ? ഈ നിയമത്തിലടങ്ങിയ യുക്തിയെന്താണ് ?


ഇതു സുന്നത്താണ്. ഈ സുന്നത്ത് ഇമാമിനും തനിച്ചു നിസ്കരിക്കുന്നവനുമാണുള്ളത് ' മഅ്മൂമിനില്ല.  തിരുനബി ﷺ ഇങ്ങനെ പ്രവർത്തിച്ചിട്ടുണ്ട് എന്ന് സ്വഹീഹ് ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും സ്ഥിരപ്പെട്ട ഹദീസിലുണ്ട്.

`ഹിക്മത്ത് എന്ത് ?`

മയ്യിത്ത് നിസ്കാരത്തിന് ഇമാമത്ത് നിൽക്കുന്നവർ സാധാരണമായി അടുത്ത ബന്ധുക്കളാകുമല്ലോ. അവർ സ്ത്രീയുടെ ആകർഷനീയ ഭാഗമായ ചന്തിയുടെ ഭാഗത്ത് നിന്ന് മറ്റുള്ളവരെ തൊട്ട് മറയ്ക്കുക എന്നതാണ് സ്ത്രീ മയ്യിത്തിൻ്റെ ചന്തിയുടെ ഭാഗത്ത് നിൽക്കണം എന്നതിലെ ഹിക്മത്ത്. (നിഹായ : 2/491, മുഗ്നി 2 / 31)

ﻭﻳﻘﻒ) اﻟﻤﺼﻠﻲ اﺳﺘﺤﺒﺎﺑﺎ ﻣﻦ ﺇﻣﺎﻡ ﻭﻣﻨﻔﺮﺩ (ﻋﻨﺪ ﺭﺃﺱ اﻟﺮﺟﻞ) ﺃﻱ اﻟﺬﻛﺮ ﻭﻟﻮ ﺻﺒﻴﺎ (ﻭﻋﺠﺰﻫﺎ) ﺃﻱ اﻷﻧﺜﻰ ﻭﻟﻮ ﺻﻐﻴﺮﺓ ( نهاية : ٢ / ٤٩١ ) 

ﻭﺣﻜﻤﺔ اﻟﻤﺨﺎﻟﻔﺔ اﻟﻤﺒﺎﻟﻐﺔ ﻓﻲ ﺳﺘﺮ اﻷﻧﺜﻰ ﻭاﻻﺣﺘﻴﺎﻁ ﻓﻲ اﻟﺨﻨﺜﻰ. ﺃﻣﺎ اﻟﻤﺄﻣﻮﻡ ﻓﻴﻘﻒ ﻓﻲ اﻟﺼﻒ ﺣﻴﺚ ﻛﺎﻥ ( مغني : ٢ / ٣١)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര


No comments:

Post a Comment