Friday, 25 July 2025

ഹലാലും ഹറാമുമായ ജീവികൾ

 

ഭക്ഷിക്കൽ അനുവദനീയമായതുമല്ലാത്തതുമായ (ഹലാൽ ഹറാം) ജീവികളെ പരിശോധിക്കുമ്പോൾ രണ്ടു വിഭാഗമാക്കി തിരിക്കാം.

- സമുദ്രജീവികൾ

- കരമൃഗങ്ങൾ

  1. സമുദ്രജീവികൾ

ഹനഫി മദ്ഹബിൽ സമുദ്രജീവികളിൽ മത്സ്യങ്ങൾ മാത്രമാണ് ഹലാൽ ആകുന്നത്.

വെള്ളത്തിൽ ജനിച്ച് അവിടെ ജീവിക്കുന്ന എല്ലാ സമുദ്രജീവികളും ജന്തുക്കളും  ഉദാ: ആമ,ഞണ്ട്, മുതല,തവള,ഞണ്ട്,നക്ഷത്രമത്സ്യം,ലോബേസ്റ്റർ,കടൽ കുതിര നായ് പന്നി,നീരാളി,കക്ക,ജെല്ലിഫിഷ് മുതലായ (മത്സ്യമല്ലാത്ത) എല്ലാം കറാഹത് തഹ് രീം ( ഹറാമിനോടടുത്ത കറാഹത്) ഭക്ഷിക്കൽ അനുവദനീയമല്ല.

ചെമ്മീൻ പോലെ യുള്ള ചില സമുദ്ര ജീവികൾ  മത്സ്യം ആണോ അല്ലയോ എന്ന വിഷയത്തിൽ അഭിപ്രായവ്യത്യാസമുണ്ട്.ചെമ്മീൻ മത്സ്യമല്ല ഒരു ജലജീവിയാണ് എന്ന് പറയുന്നവർ അനുവദനീയമല്ലന്നും മത്സ്യമാണെന്ന് അഭിപ്രായപ്പെടുന്നവർ അതിനെ കഴിക്കാമെന്ന് വാദിക്കുന്നു.ഹായത്തുൽ ഹയവാനിൽ ചെമ്മീൻ മത്സ്യമാണെന്ന് സ്ഥിരീകരിക്കുന്നു.അഷ്‌റഫ്‌ അലി ഥാനവി (റ) യുടെ അഭിപ്രായം ചെമ്മീൻ കഴിക്കൽ അനുവദനീയമാണ്.( ഇംദാദുൽ ഫതാവ 8/588)


2. കരയിൽ ജീവിക്കുന്ന ജീവികൾ

കരയിൽ വസിക്കുകയും രക്തം ഇല്ലാത്തതുമായ ജീവികൾ ഉദ: കൊതുക് തേള്,ഉറുമ്പ്,പുഴു, പ്രാണികൾ മുതലായവ (വെട്ടുകിളി ഒഴികെ) എല്ലാം ഹറാമാണ്.

രക്തം ഉണ്ടെങ്കിലും രക്തം ഒഴുകാത്ത ജീവികൾ ഉദാ: പല്ലി,തവള,എലി,പാമ്പ്, കീരി,ഓന്ത്, മുള്ളൻ പന്നി,ഉടുമ്പ്,ഇഴജന്തുക്കൾ മുതലായവ എല്ലാ ജീവികളും ഹറാമാണ്.

മനുഷ്യൻ വളർത്തുന്ന രക്തം ഒഴുകുന്ന പുല്ലുകളും ഇലകളും കഴിക്കുന്ന തേറ്റ പല്ല് കൊണ്ട് മുറിവേൽപ്പിക്കുകയോ വേട്ടയാടുകയോ ചെയ്യാത്തവയുമായ ഒട്ടകം,എരുമ,പശു, കാള,ആട്, ചെമ്മരിയാട് മുതലായവയെല്ലാം ഹലാലാണ്.പ്രത്യേക ഹദീസുകളുടെ അടിസ്ഥാനത്തിൽ നാട്ട്  കഴുതയെ നിരോധിച്ചിരിക്കുന്നു.കുതിരയും അബു ഹനീഫയുടെ (റ)  അഭിപ്രായത്തിൽ നിഷിദ്ധമാണ്. കടിക്കാത്ത കാട്ടുമൃഗങ്ങളായ മാൻ, മുയല്, സീബ്ര,ജിറാഫ് മുതലായവയെല്ലാം ഹലാലാണ്.

കടിക്കുന്ന വളർത്തുമൃഗങ്ങൾ (അതായത് അവ പല്ലുകൊണ്ട് മുറിവേൽപ്പിക്കുകയും വേട്ടയാടുകയും ചെയ്യുന്ന) നായ്ക്കൾ, പൂച്ചകൾ മുതലായവയും അനുവദനീയമല്ല. വന്യ മൃഗങ്ങൾ ഉദാ: സിംഹം, പുള്ളിപ്പുലി, കുറുക്കൻ,കുരങ്ങ്,കരടി, ആന മുതലായ വേട്ടയാടുന്ന ജീവികൾ അനുവദനീയമല്ല. 

പക്ഷികളുടെ വിവരണം

നഖങ്ങൾ കൊണ്ട് മുറിവേൽപ്പിക്കുകയും കൊക്കുകൾ കൊണ്ട് വേട്ടയാടുകയും ചെയ്യുന്ന എല്ലാ പക്ഷികളും ഉദാ: കഴുകൻ, മൂങ്ങ,പരുന്ത്‌ മുതലായവയും നിഷിദ്ധമാണ്.

നഖങ്ങൾ കൊണ്ട് മുറിവേൽപ്പിക്കുകയും വേട്ടയാടാതിരിക്കുകയും ചെയ്യുന്ന എല്ലാ പക്ഷികളും ധാന്യങ്ങൾ മാത്രമേ അവ ഭക്ഷിക്കാറുള്ളൂ. ഉദാ: താറാവ്, പ്രാവ്,കാട, കുരുവികൾ മുതലായവ ഹലാൽ ആണ്.

ശവവും വേസ്റ്റുകളും മാത്രം കഴിക്കുന്ന പക്ഷികൾ ഉദാ:കാക്ക നിഷിദ്ധമാണ്.ശവം വേസ്റ്റുകളും കഴിക്കുന്ന പക്ഷികൾ പക്ഷേ അവയുടെ പൊതുവായ ഭക്ഷണക്രമം ധാന്യങ്ങളാണ്. ഉദാ: കോഴി, ടർക്കി ഹലാലാണ്.മയിൽ,ഒട്ടക പക്ഷി,തത്ത പോലുള്ളത് ഹലാലാണ്.

പെൻഗിൻ, ഡോൾഫിൻ,കൂന്തൽ, സ്രാവ്, തിമിംഗലം ഹലാലാണോ അല്ലേ എന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്.ഇവയൊന്നും മത്സ്യമല്ല ജലജീവികളാണ് എന്ന് അഭിപ്രായമുള്ളവർ  അനുവദനീയമല്ലന്നും മത്സ്യമാണെന്ന് അഭിപ്രായപ്പെടുന്നവർ അതിനെ കഴിക്കാമെന്ന് വാദിക്കുന്നു.( ഫതാവ ദാറുൽ ഉലൂം, ബിനൂരി ടൗൺ )


(الباب الثاني في بيان ما يؤكل من الحيوان وما لا يؤكل) الحيوان في الأصل نوعان نوع يعيش في البحر ونوع يعيش في البر، أما الذي يعيش في البحر فجميع ما في البحر من الحيوان يحرم أكله إلا السمك خاصة فإنه يحل أكله إلا ما طفا منه، وأما الذي يعيش في البر فأنواع ثلاثة: ما ليس له دم أصلا وما ليس له دم سائل وما له دم سائل، فما لا دم له مثل الجراد والزنبور والذباب والعنكبوت والخنفساء والعقرب والببغاء ونحوها لا يحل أكله إلا الجراد خاصة، وكذلك ما ليس له دم سائل مثل الحية والوزغ وسام أبرص وجميع الحشرات وهو أم الأرض من الفأر والجراد والقنافذ والضب واليربوع وابن عرس ونحوها ولا خلاف في حرمة هذه الأشياء....

وما له دم سائل نوعان: مستأنس ومتوحش، أما المستأنس من البهائم فنحو الإبل والبقر والغنم يحل بالإجماع، وأما المتوحش نحو الظباء وبقر الوحش وحمر الوحش وإبل الوحش فحلال بإجماع المسلمين، وأما المستأنس من السباع وهو الكلب والفهد والسنور والأهلي فلا يحل، وكذلك المتوحش فمنها المسمى بسباع الوحش والطير، وهو كل ذي ناب من السباع وكل ذي مخلب من الطير، فذو الناب من سباع الوحش مثل الأسد والذئب والضبع والنمر والفهد والثعلب والسنور البري والسنجاب والسمور والدلق والدب والقرد ونحوها فلا خلاف في هذه الجملة، وذو المخلب من الطير كالبازي والباشق والصقر والشاهين والحدأة والبغاث والنسر والعقاب وما أشبه ذلك، وما لا مخلب له من الطير، والمستأنس منه كالدجاج والبط، والمتوحش كالحمام والفاختة والعصافير والقبج والكركي والغراب الذي يأكل الحب والزرع ونحوها حلال بالإجماع، كذا في البدائع. ولا بأس بالقمري والسوداني والزرزور، كذا في فتاوى قاضي خان

وأما الحمار الأهلي فلحمه حرام، وكذلك لبنه وشحمه، واختلف المشايخ في شحمه من غير وجه الأكل فحرمه بعضهم قياسا على الأكل وأباحه بعضهم وهو الصحيح، كذا في الذخيرة

والحمار الوحشي إذا صار أهليا ووضع عليه الإكاف فإنه يؤكل والأهلي إذا توحش لا يؤكل، كذا في شرح الطحاوي

يكره لحم الخيل في قول أبي حنيفة - رحمه الله تعالى - خلافا لصاحبيه، واختلف المشايخ في تفسير الكراهة والصحيح أنه أراد بها التحريم ولبنه كلحمه، كذا في فتاوى قاضي خان. وقال الشيخ الإمام السرخسي ما قاله أبو حنيفة رحمه الله تعالى أحوط وما قالا أوسع، كذا في السراجية وأما البغل فعند أبي حنيفة رحمه الله تعالى لحمه مكروه على كل حال، وعندهما كذلك إن كان الفرس نزا على الأتان، وإن كان الحمار نزا على الرمكة فقد قيل لا يكره، كذا في الذخيرة.

الفتاوی الھندیة: (کتاب الذبائح، الباب الثاني، 289/5، 290، ط: دار الفکر)

 الفصل الأول في بيان ما يؤكل من الحيوانات، وما لا يؤكل

يجب أن يعلم بأن الحيوانات على أنواع: منها ما لا دم له نحو الذباب والزنبور والسمك والجراد وغير ذلك، ولا يحل تناول شيء منها إلا السمك والجراد، غير أن الجراد يحل مات بعلة أو بغير علة، والسمك إذا مات بغير علة لا يحل، وإذا مات بعلة يحل، وسيأتي بيان ذلك بعد هذا؛ إن شاء الله

وما له دم نوعان: مستأنس ومتوحش، فالذي يحل تناوله من المستأنس بالاتفاق هو الإبل والبقر والغنم والدجاج، وأما الحمار الأهلي، فلحمه حرام، وأما الفرس فلحمه مكروه عند أبي حنيفة كراهة تنزيه عند بعض المشايخ، وكراهة تحريم عند بعضهم هو الصحيح، وعندهما: لا كراهة في لحمه، وأما البغل، فعند أبي حنيفة لحمه مكروه على كل حال، وعندهما كذلك؛ إن كان الفرس نزا على الأتان، وإن كان الحمار نزا على الرمكة، فقد قيل: يكره، وقد قيل: لا يكره، وأما السنور، والكلب، فلحمهما حرام أهلياً كان أو وحشياً

وأما المستوحش فنوعان: صيد البر، وصيد البحر

أما صيد البحر: فلا يحل تناول شيء منها إلا السمك

وأما صيد البر، فالذي لا يؤكل منه كل ذي ناب من السباع، وكل ذي مخلب من الطير، والمراد من الناب والمخلب الناب الذي هو سلاح، والمخلب الذي هو سلاح.

بيان الأول: الأسد والذئب والنمر والفهد والضبع والثعلب وما أشبه ذلك، وكرهوا أيضاً الفيل والدب والقرد والضب، وكرهوا أيضاً سباع الهوام، نحو اليربوع وابن عرس والسنجاب والسنور والفيل والدنق، وكرهوا أيضاً جميع الهوام الذي سُكناها في الأرض نحو الفأرة والوزغ والقنفذ وسام أبرص والحباب، وجميع هوام الأرض إلا الأرنب، فإنه يحل أكله

وبيان الثاني: الصقر والبازي والشاهين والنسر والعقاب وما أشبه ذلك، وأما العقعق والسوداية وما أشبه ذلك مما لا مخلب له من الطير لا بأس بأكله، وعن محمد في «الرقيات» في العقعق: إذا أكل الجيف يكره أكله، وفإذا كان يلتقط الحب لا يكره، وفي «المنتقى» عن أبي حنيفة أنه قال: لا بأس بأكل العقعق؛ قال: لأنه يخلط الحب مع الجيف، وإنما يكره من الطير ما لا يأكل الجيف، وما له مخلب

وأما الغراب الأبقع والأسود فهو أنواع ثلاثة: زرعي يلتقط الحب ولا يأكل الجيف، وإنه لا يكره، ونوع منه لا يأكل إلا الجيف، وهو مكروه، ونوع منه يخلط الحب بالجيف؛ يأكل الحب مرة ويأكل الجيف أخرى، وإنه غير مكروه عند أبي حنيفة، وعند أبي يوسف: يكره، و.... تؤكل، وكذلك.... وكذلك الخطاف، وأما الخفاش: فقد ذكر في بعض المواضع أنه لا يؤكل؛ لأن له ناباً.

المحيط البرهاني: (57/6، ط: دار الكتب العلمية)

ولا بأس بأكل الطاووس، وعن الشعبي يكره أشد الكراهة وبالأول يفتى، كذا في الفتاوى الحمادية.الھندیۃ: (290/5، ط: دار الفکر)

"ویحل من الطیر أكل العصافیر، بأنواعها، والسمان، والقنبر، والزرزور، و القطا والکروان والبلبل، والببغاء، والنعامة، والطاؤوس  والكركي ولأوز و غیر ذلك من الطیور المعروفة"

(   الفقۃ علی المذاہب الأربعۃ کتاب الحظر والإباحۃ، ج:2،ص:2،ط:دارالفکر بیروت )

وفی الشامیۃ : ولایحل ذوناب یصید  بنابہ ۔۔۔۔۔۔کالغداف ۔۔۔والفیل والضب الخ(ج: ۶، ص: ۳۰۶، ط: سعید)

(ومنها) مسألة الزرافة مذهب الشافعي رحمه الله القائل بالإباحة، الحل في الكل۔وأما مسألة الزرافة فالمختار عندهم حل أكلها، وقال السيوطي: ولم يذكرها أحد في المالكية، والحنفية وقواعدهم تقتضي حلها، والله أعلم۔

الأشباه و النظائر: (ص:69، ط: قدیمی)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment