Saturday, 26 July 2025

ജനമധ്യത്തിൽ വെച്ച് സംഭാവന ചോദിക്കൽ

 

ചില കമ്മിറ്റി ഭാരവാഹികൾ ചില ആളുകളോട് ജനമധ്യത്തിൽ വെച്ച് സംഭാവന ചൊദിക്കും. എങ്കിലേ സംഭാവന കിട്ടുകയുള്ളൂവെന്ന നിലയ്ക്കാണ് അങ്ങനെ ചോദിക്കുന്നത് തന്നെ. ജനങ്ങൾക്കിടയിൽ വെച്ച് ചോദിച്ചത് കൊണ് ലജ്ജ നിമിത്തമായി മാത്രം സംഭാവന നൽകും. ഇങ്ങനെ ജനങ്ങളിൽ നിന്നു കാശ് പിരിക്കാമോ?


പിരിക്കാവതല്ല.

ജനമധ്യത്തിൽ നിന്നു ചോദിക്കുമ്പോൾ എങ്ങനെ കൊടുക്കാതിരിക്കും എന്ന നിലയ്ക്ക് മാത്രമാണ് നൽകുന്നതെങ്കിൽ അതു സ്വീകരിക്കൽ ഹറാമാണ്. അതിനു പിടിച്ചുപറിയുടെ വിധിയാണ്. പ്രസ്തുത കാശ് സംഭാവന വാങ്ങുന്നവരുടെ അധികാരത്തിൽ വരുകയില്ല. ആ കാശ് കൊണ്ട് ഒരു ഇടപാടും അനുവദനീയമല്ല. ബാത്വിൽ കൊണ്ട് ജനങ്ങളുടെ സമ്പത്ത് ഭക്ഷിക്കുന്ന രീതിയാണിത്. [തുഹ്ഫ: 6/3, ഇആനത്ത്: 3/163]

ഉദാ: അങ്ങാടിയിൽ കുറേപ്പേർ സംസാരിച്ചിരിക്കേ . കമ്മിറ്റിക്കാരൻ അങ്ങോട്ട് വന്നു ''ബീരാനേ, നമ്മുടെ പരിപാടിക്ക് നിൻ്റെ വക ഒരു അയ്യായിരം വേണം. നിൻ്റെ സ്നേഹിതൻ മുജീബ് അയ്യായിരം തന്നിട്ടുണ്ട്. 

കമ്മിറ്റിക്കാർ മാത്രമല്ല, ചില പ്രഭാഷകരും അങ്ങനെ ചെയ്യാറുണ്ട്.

പ്രസംഗത്തിനിടെ പിരിവ് തുടങ്ങിക്കഴിഞ്ഞാൽ സദസ്സിലേക്ക് നോക്കി ' ആ നിങ്ങൾ ഒരു അയ്യായിരം തരോ? മൈക്കിലൂടെ പരസ്യമായി ചോദിച്ചതിനാൽ മാത്രം , തരൂല എന്നു പറയാൻ ലജ്ജ സമ്മതിക്കാത്തതിനാൽ തല കുലുക്കി സമ്മതിക്കുന്നവരുണ്ട്. അത്തരം കാശ് കൊണ്ടല്ല മതസ്ഥാപനങ്ങളും കാരുണ്യ പ്രവർത്തനങ്ങളും നടത്തേണ്ടത്.

`[ നല്ല നിയ്യത്തോടെ നൽകുന്ന പലരുമുണ്ട്. അവരെക്കുറിച്ചല്ല പറയുന്നത്]`

 ﺗﻨﺒﻴﻪ) ﻟﻮ ﺃﺧﺬ ﻣﺎﻝ ﻏﻴﺮﻩ ﺑﺎﻟﺤﻴﺎء، ﻛﺎﻥ ﻟﻪ ﺣﻜﻢ اﻟﻐﺼﺐ، ﻓﻘﺪ ﻗﺎﻝ اﻟﻐﺰاﻟﻲ: ﻣﻦ ﻃﻠﺐ ﻣﻦ ﻏﻴﺮﻩ ﻣﺎﻻ ﻓﻲ اﻟﻤﻸ، ﺃﻱاﻟﺠﻤﺎﻋﺔ ﻣﻦ اﻟﻨﺎﺱ، ﻓﺪﻓﻌﻪ ﺇﻟﻴﻪ ﻟﺒﺎﻋﺚ اﻟﺤﻴﺎء، ﻟﻢ ﻳﻤﻠﻜﻪ، ﻭﻻ ﻳﺤﻞ ﻟﻪ اﻟﺘﺼﺮﻑ ﻓﻴﻪ.ﻭﻫﻮ ﻣﻦ ﺑﺎﺏ ﺃﻛﻞ ﺃﻣﻮاﻝ اﻟﻨﺎﺱ ﺑﺎﻟﺒﺎﻃﻞ. ( اعانة :٣ / ١٦٣)

 ﻭﺁﺧﺬ ﻣﺎﻝ ﻏﻴﺮﻩ ﺑﺎﻟﺤﻴﺎء ﻟﻪ ﺣﻜﻢ اﻟﻐﺎﺻﺐ ﻭﻗﺪ ﻗﺎﻝ اﻟﻐﺰاﻟﻲ ﻣﻦ ﻃﻠﺐ ﻣﻦ ﻏﻴﺮﻩ ﻣﺎﻻ ﻓﻲ اﻟﻤﻸ ﻓﺪﻓﻌﻪ ﺇﻟﻴﻪ ﻟﺒﺎﻋﺚ اﻟﺤﻴﺎء ﻓﻘﻂ ﻟﻢ ﻳﻤﻠﻜﻪ ﻭﻻ ﻳﺤﻞ ﻟﻪ اﻟﺘﺼﺮﻑ ﻓﻴﻪ ( تحفة : ٦ / ٣)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment