മയ്യിത്ത് നിസ്കാര സമയം പുരുഷ മയ്യിത്തിനെ നമ്മുടെ നാട്ടിൽ തല വടക്കോട്ടും കാൽ തെക്കോട്ടുമായിട്ടാണല്ലോ കിടത്താറുള്ളത്. എന്നാൽ തല തെക്കോട്ടും കാൽ വടക്കോട്ടുമായി കിടത്തണമെന്ന് ചിലർ പറയുന്നു. വസ്തുതയെന്ത് ?
രണ്ടു വീക്ഷണവും നമ്മുടെ ഫുഖഹാഅ് വിവരിച്ചിട്ടുണ്ട്. രണ്ടു രീതിയിൽ കിടത്തിയാലും ഹറാമോ കറാഹത്തോ വരില്ല. മയ്യിത്തു നിസ്കാരം സ്വഹീഹുമാണ്.
സാധാരണ ഫത്'വക്ക് പ്രധാനമായും ആധാരമാക്കുന്ന തുഹ്'ഫ, നിഹായ, മുഗ്'നി എന്നീ ഗ്രന്ഥങ്ങളിൽ രണ്ടു രൂപവും പറഞ്ഞിട്ടില്ല. -
മറ്റു ചില ഗ്രന്ഥങ്ങളിൽ പറഞ്ഞ ശൈലി ഇങ്ങനെ:
ويقف ندبا غير مؤموم من إمام ومنفرد عند رأس ذكر وعجز غيره من أنثى وخنثى *ويوضع رأس الذكر لجهة يسار الإمام ويكون غالبه لجهة يمينه خلافا لما عليه عمل الناس الآن* أما الإنثى والخنثى فيقف الإمام عند عجيزتهما ويكون رأسهما لجهة يمينه على عادة الناس الآن كذا في ع ش و بج والجمل وغيرها من حواشي المصريين قال الشيخ عبد الله باسودان الحضرمي لكنه مجرد بحث وأخذ من كلام المجموع وفعل السلف من علماء وصلحاء في جهتنا حضر موت وغيرها *جعل رأس الذكر في الصلاة عن اليمين أيضا* والمعول عليه هو النص إن وجد من مرجح لا على سبيل البحث والأخذ وإلا فما عليه الجمهور هذا هو الصواب [ ترشبح المستفيدين : ١٤٣ ]
പുരുഷ മയ്യിത്തിൻ്റെ തല ഇമാമിൻ്റെ ഇടതുഭാഗത്ത് [ നമ്മുടെ നാട്ടിൽ തെക്ക് ഭാഗത്ത് ] ആകുന്ന നിലയിൽ കിടത്തണം. മയ്യിത്തിൻ്റെ ശരീരത്തിൻ്റെ അധിക ഭാഗവും അപ്പോൾ ഇമാമിൻ്റ വലതുഭാഗത്താണ് [ നമ്മുടെ നാട്ടിൽ വടക്ക് ഭാഗത്ത് ] വരുക. എന്നാൽ ഈ രീതി ജനങ്ങൾ ആചരിച്ചു പോരുന്ന ചര്യക്ക് എതിരാണ്.
മയ്യിത്ത് സ്ത്രീയാണെങ്കിൽ അവളുടെ ചന്തിയുടെ ഭാഗത്ത് ഇമാം ( മുൻഫരിദും) നിൽക്കണം. അപ്പോൾ അവളുടെ തലഭാഗം ഇമാമിൻ്റ വലതുഭാഗത്ത് വരും. ഇന്നു ജനങ്ങൾ ആചരിച്ചുപോരുന്ന ചര്യയും അങ്ങനെ തന്നെ.
പുരുഷ മയ്യിത്താണെങ്കിലും മയ്യിത്തിൻ്റെ തല ഭാഗം ഇമാമിൻ്റെ വലതുഭാഗത്ത് വരുന്ന രീതിയിൽ മയ്യിത്തിനെ കിടത്തണമെന്ന് നിരവധി ഇമാമുകളുടെയും സ്വാലിഹീങ്ങളുടെയും പ്രവൃത്തി വ്യക്തമാക്കി തരുന്നുണ്ട്. [ തർശീഹ് പേജ്: 143 ]
നമ്മുടെ നാട്ടിലെ ചര്യയും മയ്യിത്ത് പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും മയ്യിത്തിൻ്റെ തല ഭാഗം ഇമാമിൻ്റെ വലതുഭാഗത്തേക്ക് ആക്കിയാണ് കിടത്താറുള്ളത്.
തല ഇമാമിൻ്റെ ഇടതുഭാഗത്തേക്ക് ആക്കി കിടത്തണം എന്നു പറഞ്ഞ ഇമാമീങ്ങൾ തന്നെ
خلافا لما عليه عمل الناس
അതു ജനങ്ങൾ ആചരിച്ചു പോരുന്ന ചര്യത്ത് എതിരാണ് എന്ന് വിവരിച്ചിട്ടുണ്ട്.
അമലുന്നാസിന്റെ ആധികാരികത
وَسُئِلَ) - رَحِمَهُ اللَّهُ تَعَالَى - سُؤَالًا صُورَتُهُ مَا مَعْنَى قَوْلِهِمْ فِي تَكْبِيرِ الْعِيدِ وَفِي الشَّهَادَاتِ الْأَشْهَرُ كَذَا وَالْعَمَلُ عَلَى خِلَافِهِ وَكَيْفَ يُعْمَلُ بِخِلَافِ الرَّاجِحِ؟
(فَأَجَابَ) نَفَعَنَا اللَّهُ تَعَالَى بِهِ بِقَوْلِهِ إنَّ التَّرْجِيحَ تَعَارُضٌ لِأَنَّ الْعَمَلَ مِنْ جُمْلَةِ مَا يُرَجَّحُ بِهِ وَإِنْ لَمْ يَسْتَقِلَّ حُجَّةً فَلَمَّا تَعَارَضَ فِي الْمَسْأَلَةِ التَّرْجِيحُ مِنْ حَيْثُ دَلِيلُ الْمَذْهَبِ وَالتَّرْجِيحُ مِنْ حَيْثُ الْعَمَلِ لَمْ يَسْتَمِرَّ التَّرْجِيحُ الْمَذْهَبِيُّ عَلَى رُجْحَانِيَّتِهِ لِوُجُودِ الْمُعَارِضِ فَسَاغَ الْعَمَلُ بِمَا عَلَيْهِ الْعَمَلُ
[ الفتاوى الفقهية الكبرى، ٣٠٠/٤]
തെളിവിൻ്റെ വെളിച്ചത്തിൽ മദ്ഹബിൽ പ്രബലമായതിന് എതിരായി അമലുന്നാസ് വന്നാൽ മദ്ഹബിലെ തർജീ ഹ് തർജീഹായി നില നിൽക്കില്ല ( ഫതാവൽ കുബ്റ: 4/3OO )
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment