Friday, 25 July 2025

ജമാഅത് നിസ്കാരത്തിൽ പിന്തിവന്നു. ഇമാമിന്റെ കൂടെ ചില റക്അത്ത്കൾ നഷ്ടമായി. ബാക്കി നിസ്ക്കാരം എങ്ങനെയാണ് പൂർത്തിയാക്കുന്നത്. ഉദാഹരണത്തോടെ ഒരു വിശദീകരണം നൽകാമോ?

 

  1. രണ്ട് റകഅതുള്ള ഫർള് നിസ്കാരത്തിൽ ഒരു റക്അത്ത് നഷ്ടപ്പെട്ടാൽ ഇമാം സലാം വീട്ടിയ ശേഷം മസ്ബൂഖ് ( റകഅത് നഷ്ടപ്പെട്ടയാൾ ) സലാം വീട്ടാതെ എഴുന്നേറ്റ് ആദ്യം സനാഅ് ചൊല്ലുക തുടർന്ന് അഊദും ബിസ്മിയും ഓതിയ ശേഷം ഫാത്തിഹയും സൂറത്തും ഓതുക. റുകൂഅ് സുജൂദ് ചെയ്യുക.ശേഷം അതഹിയ്യാത്,സ്വലാത്ത്, ദുആ ഓതി സലാം വീട്ടുക.
  2. രണ്ട് റകഅത് ഫജ്ർ നിസ്കാരത്തിൽ രണ്ട് റക്അതും നഷ്ടപ്പെട്ടാൽ ജമാഅതിൽ പ്രവേശിച്ച് ഇമാം സലാം വീട്ടിയ ശേഷം സലാം വീട്ടാതെ എഴുന്നേറ്റ് രണ്ട് റക്അത്ത് ഒറ്റയ്ക്ക് നമസ്കരിക്കുന്നതുപോലെ രണ്ട് റക്അത്ത് പൂർത്തിയാക്കണം.
  3. മൂന്ന് റകഅതുള്ള ഫർള് നിസ്കാരത്തിൽ രണ്ട് റകഅതുകൾ നഷ്ടപ്പെട്ടാൽ ഇമാം സലാം വീട്ടിയ ശേഷം എഴുന്നേറ്റു നിന്ന് ആദ്യം സനാഅ് ചൊല്ലുക തുടർന്ന് അഊദും ബിസ്മിയും ഓതിയ ശേഷം ഫാത്തിഹയും സൂറത്തും ഓതുക.റുകൂഅ് സുജൂദ് ചെയ്യണം.ശേഷം ഇരുന്നു അതഹിയ്യാത് മാത്രം ഓതുക.വീണ്ടും എഴുന്നേൽക്കണം.തുടർന്ന് ബിസ്മിയും ഫാത്തിഹയും സൂറത്തും ഓതിയ ശേഷം റുകൂഅ് സുജൂദ് ചെയ്യണം.തുടർന്ന് അതഹിയ്യാത്,സ്വലാത്ത്, ദുആ ഓതി സലാം വീട്ടുക.
  4. മൂന്ന് റക്അതുള്ള ഫർള് നിസ്കാരത്തിൽ മൂന്ന് റക്അതും നഷ്ടപ്പെട്ടാൽ നമസ്കാരത്തിലെ അവസാന അതഹിയ്യാതിലാണ് ഇമാമിന്റെ കൂടെ ചേരാൻ സാധിച്ചത് എങ്കിൽ ഇമാം സലാം വീട്ടിയ ശേഷം മൂന്ന് റക്അത്തുകൾ ഒറ്റയ്ക്ക് നമസ്കരിക്കുന്നത് പോലെ പൂർണ്ണമായും നമസ്കരിക്കണം.
  5. നാല് റക്അതുള്ള നമസ്കാരത്തിൽ രണ്ട് റക്അത്ത് നഷ്ടപ്പെട്ടാൽ ഇമാം സലാം വീട്ടിയ ശേഷം എഴുന്നേറ്റു നിന്ന് ആദ്യം സനാഅ് അഊദും ബിസ്മിയും ഓതിയ ശേഷം ഫാത്തിഹയും സൂറത്തും ഓതുക.തുടർന്ന് റുകൂഅ് സുജൂദുകൾ ചെയ്യണം.തുടർന്ന്  ഇരിക്കരുത്. എണീറ്റ് ബിസ്മിയും ഫാത്തിഹയും സൂറത്തും ഓതിയ ശേഷം റുകൂഅ് സുജൂദ് ചെയ്യണം.ശേഷം ശേഷം അതഹിയ്യാത്,സ്വലാത്ത്, ദുആ ഓതി സലാം വീട്ടുക.
  6. നാല് റക്അതുള്ള നിസ്കാരത്തിൽ മൂന്ന് റക്അതുകൾ നഷ്ടപ്പെട്ടാൽ ഇമാം സലാം വീട്ടിയ ശേഷം എഴുന്നേറ്റു സനാഅ് അഊദും ബിസ്മിയും ഓതിയ ശേഷം ഫാത്തിഹയും സൂറത്തും ഓതുക.തുടർന്ന് റുകൂഅ് സുജൂദുകൾ ചെയ്യണം. ഇരുന്ന് അതഹിയ്യാത്  ഓതുക.വീണ്ടും എഴുന്നേറ്റ് ബിസ്മി ഓതി ഫാത്തിഹയും സൂറത്തും ഓതുക.തുടർന്ന് റുകൂഅ് സുജൂദുകൾ ചെയ്യണം.തുടർന്ന് ഇരിക്കാതെ നിൽക്കുക.ശേഷം ബിസ്മിയും ഫാത്തിഹയും മാത്രം ഓതിയ ശേഷം റുകൂഅ് സുജൂദ് ചെയ്യണം.തുടർന്ന് അതഹിയ്യാത്,സ്വലാത്, ദുആ ഓതി സലാം വീട്ടുക.
  7. നാല് റക്അതുള്ള ഫർള് നമസ്കാരത്തിലെ നാല് റക്അത്തുകളും നഷ്ടപ്പെട്ടു.നമസ്കാരത്തിലെ അവസാന അതഹിയ്യാതിലാണ് ഇമാമിന്റെ കൂടെ ചേരാൻ സാധിച്ചത് എങ്കിൽ ഇമാം സലാം വീട്ടിയ ശേഷം മസ്ബൂഖ് സലാം വീട്ടാതെ എഴുന്നേറ്റ് നാല് റകഅത് ഒറ്റയ്ക്ക് നമസ്കരിക്കുന്നതുപോലെ നാല് റക്അത്ത് പൂർത്തിയാക്കണം.


(وَمِنْهَا) أَنَّهُ يَقْضِي أَوَّلَ صَلَاتِهِ فِي حَقِّ الْقِرَاءَةِ وَآخِرَهَا فِي حَقِّ التَّشَهُّدِ حَتَّى لَوْ أَدْرَكَ رَكْعَةً مِنْ الْمَغْرِبِ قَضَى رَكْعَتَيْنِ وَفَصَلَ بِقَعْدَةٍ فَيَكُونُ بِثَلَاثِ قَعَدَاتٍ وَقَرَأَ فِي كُلٍّ فَاتِحَةً وَسُورَةً وَلَوْ تَرَكَ الْقِرَاءَةَ فِي إحْدَاهُمَا تَفْسُدُ.

وَلَوْ أَدْرَكَ رَكْعَةً مِنْ الرُّبَاعِيَّةِ فَعَلَيْهِ أَنْ يَقْضِيَ رَكْعَةً يَقْرَأُ فِيهَا الْفَاتِحَةَ وَالسُّورَةَ وَيَتَشَهَّدُ وَيَقْضِي رَكْعَةً أُخْرَى كَذَلِكَ وَلَا يَتَشَهَّدُ وَفِي الثَّالِثَةِ بِالْخِيَارِ وَالْقِرَاءَةُ أَفْضَلُ. هَكَذَا فِي الْخُلَاصَةِ.

وَلَوْ أَدْرَكَ رَكْعَتَيْنِ قَضَى رَكْعَتَيْنِ بِقِرَاءَةٍ وَلَوْ تَرَكَ فِي إحْدَاهُمَا فَسَدَتْ وَلَوْ كَانَ الْإِمَامُ يَقْضِي قِرَاءَةً تَرَكَهَا فِي الشَّفْعِ الْأَوَّلِ فِي الشَّفْعِ الثَّانِي فَأَدْرَكَهُ فِيهِ وَاقْتَدَى بِهِ يَأْتِي بِالْقِرَاءَةِ فِيمَا يَقْضِي حَتَّى لَوْ تَرَكَهَا فِيهِ تَفْسُدُ. كَذَا فِي الْوَجِيزِ لِلْكَرْدَرِيِّ.

[مجموعة من المؤلفين ,الفتاوى الهندية ,1/92]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment