Thursday, 31 July 2025

ഒരു ഇരുത്തം വർദ്ധിപ്പിച്ചും സുജൂദ് വേണ്ടന്നോ

 

''അസ്ർ നിസ്കാരത്തിൽ ഇമാം നാലാം റക്അത്താണെന്ന് ധരിച്ച്, മൂന്നാം റക്അത്തിൽ അവസാനത്തെ അത്തഹിയ്യാത്തിനുവേണ്ടി ഇരുന്നു. `അപ്പോൾ തന്നെ` പിന്നിൽ നിന്നു മഅ്മൂം 'സുബ്ഹാനല്ലാഹ്' ചൊല്ലിയപ്പോൾ ഇമാം എഴുന്നേറ്റ് ഒരു റക്അത്ത് നിസ്കരിച്ചു. പിന്നെ സഹ്'വിൻ്റെ സുജൂദ് ചെയ്തു സലാം വീട്ടി, ഈ വിഷയത്തിലെ മസ്അല എന്താണ്?

ചോദ്യത്തിന്ഈ മസ്അലമിൽ സഹ്'വിൻ്റെ സുജൂദ് സുന്നത്തില്ല. ഇവിടെ റക്അത്ത് കൂടുതലാകാൻ ഒരു സാധ്യതയും ഇല്ലല്ലോ. അല്പസമയം സംശയത്തിലായി എന്നത് പ്രശ്നമല്ല. [ ഫത്ഹുൽ മുഈൻ ] '' എന്നു മറുപടി കണ്ടു.

ഒരു ഇരുത്തം വർദ്ദിപ്പിച്ചിട്ടും സഹ്'വിൻ്റെ സുജൂദ് വേണ്ടേ?

വേണ്ട. കേവലം ഒരു ഇരുത്തം വർദ്ദിപ്പിക്കൽ തന്നെ അവിടെ ഇല്ല. പ്രത്യുത, സുന്നത്തായ ഒരു ഇസ്തിറാഹത്തിൻ്റെ ഇരുത്തമായി പരിഗണിക്കാവുന്ന ഇരുത്തമാണ് ഉണ്ടായത്. അതു മന: പൂർവ്വം ചെയ്താൽ തന്നെ നിസ്കാരം ബാത്വിലാവില്ല. അപ്പോൾ മറന്ന് ചെയ്താൽ സഹ്'വിൻ്റെ സുജൂദ് സുന്നത്തുമില്ല. അതാണ് മറുപടിയാൽ സഹ്'വിൻ്റെ സുജൂദ് സുന്നത്തില്ല എന്നു എഴുതിയത് . അതാണ് സ്വവാബ് .

ഇനി ആ ഇരുത്തം ഇസ്തിറാഹത്തിൻ്റെ ഇരുത്തത്തിൻ്റെ കണക്കിനേക്കാൾ ദീർഘിപ്പിച്ചിട്ടുണ്ടെങ്കിൽ സഹ്'വിൻ്റെ സുജൂദ് സുന്നത്തുണ്ട്. കാരണം മന:പൂർവ്വം ഇരുത്തം ദീർഘിപ്പിക്കൽ നിസ്കാരത്തെ ബാത്വിലാക്കുന്ന കാര്യമാണ് ( ശർഹുൽ മുഹദ്ദബ് 4/138)

രണ്ടു സുജൂദിൻ്റെ ഇടയിലുള്ള ഇരുത്തത്തിൻ്റെ കണക്ക് [ قدر ] തന്നെയാണ് ഇസ്തിറാഹത്തിൻ്റെ ഇരുത്തത്തിൻ്റെ കണക്കും .[ ജമൽ :1/405, 1/380 ]

 ﺃﻣﺎ ﺇﺫا ﺟﻠﺲ ﺑﻌﺪ اﻟﺴﺠﺪﺗﻴﻦ ﻓﻲ اﻟﺮﻛﻌﺔ اﻷﻭﻟﻰ ﺃﻭ اﻟﺜﺎﻟﺜﺔ ﻣﻦ ﺭﺑﺎﻋﻴﺔ ﻭﻗﺮﺃ اﻟﺘﺸﻬﺪ ﺃﻭ ﺑﻌﻀﻪ ﻧﺎﺳﻴﺎ ﺛﻢ ﺗﺬﻛﺮ ﻓﻴﻘﻮﻡ ﻭﻳﺴﺠﺪ ﻟﻠﺴﻬﻮ ﻷﻧﻪ ﺯاﺩ ﻗﻌﻮﺩا ﻃﻮﻳﻼ ﻓﻠﻮ ﻟﻢ ﻳﻄﻞ ﻗﻌﻮﺩﻩ ﻟﻢ ﻳﺴﺠﺪ ﻭاﻟﺘﻄﻮﻳﻞ ﺃﻥ ﻳﺰﻳﺪ ﻋﻠﻲ ﻗﺪﺭ ﺟﻠﺴﺔ اﻻﺳﺘﺮاﺣﺔ ﻫﻜﺬا ﻗﺎﻟﻪ اﻟﺸﻴﺦ ﺃﺑﻮ ﺣﺎﻣﺪ ﻭاﻟﺒﻨﺪﻧﻴﺠﻲ ﻭاﻟﻘﺎﺿﻲ ﺃﺑﻮ اﻟﻄﻴﺐ ﻭﺟﻤﻴﻊ اﻷﺻﺤﺎﺏ ( شرح المهذب : ٤ / ١٣٨ )


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment