Friday, 25 July 2025

ഒരു സ്ത്രീ മരണപ്പെട്ടു.മൂന്നു സഹോദരന്മാർ ഒരു സഹോദരി.ഈ നാല് സഹോദരങ്ങളുടെ മക്കൾ.(ഒരു സഹോദരൻ മുമ്പ് മരണപ്പെട്ടു.സഹോദരി പിന്നീട് മരണപ്പെട്ടു.) മാത്രമാണ് ബന്ധുക്കളായുള്ളത്.ഇവരിൽ ആർക്കൊക്കെ മരിച്ച സ്ത്രീയുടെ സമ്പത്തിന്റെ അനന്തരാവകാശം ലഭിക്കും.?

 

ജീവിച്ചിരിക്കുന്ന രണ്ടു സഹോദരന്മാർക്കും  സഹോദരിക്കും (പിന്നീട് മരണപ്പെട്ട )  അവകാശമുണ്ടായിരിക്കും.

മുഴുവൻ സ്വത്ത് 5 ഓഹരികളാക്കുക.

    സഹോദരൻ - 2 ഓഹരി

    സഹോദരൻ - 2 ഓഹരി

    സഹോദരി - 1 ഓഹരി

മരണസമയത്ത് ജീവിച്ചിരിക്കുന്ന അർഹതയുള്ള അനന്തരാവകാശികൾക്കെല്ലാം ഓഹരി ലഭിക്കുന്നതാണ്.സമ്പത്ത് വീതിക്കപ്പെടുന്നതിനു മുമ്പ് മരണപ്പെട്ടാലും ശരി.അവകാശി മരിച്ചാൽ ലഭിക്കേണ്ട വിഹിതം അയാളുടെ അവകാശികൾക്ക് ലഭിക്കും.


بَيَانُهُ أَنَّ شَرْطَ الْإِرْثِ وُجُودُ الْوَارِثِ حَيًّا عِنْدَ مَوْتِ الْمُوَرِّثِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٧٦٩/٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment