ഞങ്ങളെ നാട്ടിൽ ഒരു ഹാഫിള് കുട്ടി പളളിയിൽ ഇമാമത്ത് നിന്നു നിസ്കരിച്ചപ്പോൾ സ്വാദ് സൂറത്തിലെ 24-ാം ആയത്തു ഓതി അതിൻ്റെ സുജൂദ് ചെയ്തു. സ്വാദ് സൂറത്തിലുള്ളത് ശുക്'റിൻ്റെ സുജൂദല്ലേ, അതു നിസ്കാരത്തിൽ ചെയ്യാമോ?
ശുക്'റിൻ്റെ സുജൂദാണ്. അതു നിസ്കാരത്തിൽ നിർവ്വഹിക്കാൻ പാടില്ല. ഹറാമാണ്. നിർവ്വഹിച്ചാൽ നിസ്കാരം ബാത്വിലാകും.
മന:പ്പൂർവ്വം, ചെയ്യാൻ പാടില്ലന്നു അറിവുള്ളവൻ സുജൂദ് ചെയ്താലാണ് ഹറാമാകുന്നതും നിസ്കാരം ബാത്വിലാകുന്നതും .മറന്നു കൊണ്ടോ വിവരമില്ലാതയോ ചെയ്താൽ നിസ്കാരം ബാത്വിലാവില്ല. അതേ സമയം ശുക്റിൻ്റെ സുജൂദ് ചെയ്തതിനു വേണ്ടി സഹ്'വിൻ്റെ സുജൂദ് ചെയ്യൽ സുന്നത്തുണ്ട്. ( ഇആനത്ത്: 1/244, ജമൽ: 1/472)
ﺳﺠﺪﺓ ﺻ
ﺇﻻ ﺃﻧﻬﺎ ﻟﻴﺴﺖ ﻣﻦ ﺳﺠﺪاﺕ اﻟﺘﻼﻭﺓ ﻭﺇﻧﻤﺎ ﻫﻲ ﺳﺠﺪﺓ ﺷﻜﺮ ﻟﻠﻪ ﺗﻌﺎﻟﻰ
ﻳﻨﻮﻱ ﺑﻬﺎ ﺳﺠﻮﺩ الشكر ﻋﻠﻰ ﺗﻮﺑﺔ ﺳﻴﺪﻧﺎ ﺩﻭاﺩ ﻋﻠﻴﻪ اﻟﺼﻼﺓ ﻭاﻟﺴﻼﻡ ﻣﻦ ﺧﻼﻑ اﻷﻭﻟﻰ اﻟﺬﻱاﺭﺗﻜﺒﻪ ﻣﻤﺎ ﻻ ﻳﻠﻴﻖ ﺑﻜﻤﺎﻝ ﺷﺄﻧﻪ. ( اعانة 1/244)
ﻗﻮﻟﻪ ﻭﻻ ﺗﺪﺧﻞ ﻓﻴﻬﺎ) ﺃﻱ: ﺗﺤﺮﻡ ﻭﺗﺒﻄﻠﻬﺎ ﻭﻣﺤﻞ اﻟﺤﺮﻣﺔ ﻭاﻟﺒﻄﻼﻥ ﻓﻲ ﺣﻖ اﻟﻌﺎﻣﺪ اﻟﻌﺎﻟﻢ ﻓﺈﻥ ﻛﺎﻥ ﻧﺎﺳﻴﺎ ﺃﻧﻪ ﻓﻲ اﻟﺼﻼﺓ ﺃﻭ ﺟﺎﻫﻼ ﻓﻼ ﻭﻳﺴﺠﺪ ﻟﻠﺴﻬﻮ ( حاشية الجمل 1/472 )
ഹാഫിളുകുട്ടിക്ക് മസ്അല അറിയില്ലായിരിക്കാം ഒരു ചെറിയ സൂറത്ത് ഓതലാണ് ഏറ്റവും പുണ്യം. ഈ പുണ്യം വിട്ട് എന്തിന് സ്വാദ് സൂറത്തുലേയ്ക്ക് പോയി, !
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment