നിത്യ അശുദ്ധിയുള്ളവരായ മൂത്രവാർച്ച രോഗി [ سلس البول] ഇസ്തിഹാളത്തുകാരി എന്നിവർക്ക് ഒരു വുളൂഅ് കൊണ്ട് ഒരു ഫർള് മാത്രമേ നിർവ്വഹിക്കാൻ പറ്റുകയുള്ളൂ.
അപ്പോൾ വുളൂഅ് ചെയ്ത് ഫർളു നിസ്കാരം നിർവ്വഹിച്ചാൽ പിന്നെ ആ വുളൂഅ് കൊണ്ട് ഫർളായ തവാഫ് നിർവ്വഹിക്കാൻ പറ്റുകയില്ല. അതുപോലെ വുളൂഅ് ചെയ്ത് ഫർളായ തവാഫ് ചെയ്താൽ പിന്നെ പ്രസ്തുത വുളൂഅ് കൊണ്ട് ഫർള് നിസ്കാരം നിർവ്വഹിക്കാൻ പാടില്ല. ഓരോ ഫർളിനും വേറെ വേറെ വുളൂ നിർബന്ധമാണ്.`[തുഹ്ഫ:1/395]`
ഇവർ എടുത്ത വുളൂഅ് കൊണ്ട് നിസ്കാരമായാലും ത്വവാഫായാലും ഒരു ഫർള് മാത്രമേ നിർവ്വഹിക്കാവൂ. സുന്നത്തു നിസ്കാരങ്ങളും സുന്നത്തായ ത്വവാഫുകളും മയ്യിത്തു നിസ്കാരങ്ങളും എത്രയും നിർവ്വഹിക്കാം `[തുഹ്ഫ:1/395-397]`
മൂത്രവാർച്ച രോഗിയും ഇസ്തിഹാളത്ത് കാരിയും നാലു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
- ഒന്ന്:` സമയം പ്രവേശിച്ച ശേഷം ഗുഹ്യഭാഗം കഴുകി ശുദ്ധിയാക്കണം.
- രണ്ട്:` ശുദ്ധി വരുത്തിയ ശേഷം പഞ്ഞിയോ ശീലയോ മറ്റോ വെച്ചു കെട്ടി ഭദ്രമാക്കണം.
- മുന്ന്:` ഉടനെ വുളൂ ചെയ്യണം [ വുളൂ ചെയ്യുമ്പോൾ നിസ്കാരം ഹലാലാവാൻ വേണ്ടി ഞാൻ വുളൂ ചെയ്യുന്നു, / ത്വവാഫ് ഹലാലാവാൻ വേണ്ടി ഞാൻ വുളൂ ചെയ്യുന്നു എന്നു കരുതണം . അശുദ്ധിയെ ഉയർത്തുന്നുവെന്ന് കരുതാവതല്ല.
- നാല്:` വുളൂ ചെയ്ത ഉടനെ നിസ്കാരം, ത്വവാഫ് തുടങ്ങണം.
ജമാഅത്ത് ലഭിക്കാൻ വേണ്ടിയും ബാങ്കിനു ഇജാബത്ത് നൽകാൻ വേണ്ടിയുമൊക്കെ പിന്തിക്കാം `[തുഹ്ഫ:1/396]`
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment