Friday, 25 July 2025

പള്ളിയിൽ യാചന അനുവദനീയമാണോ ?

 

ഒരു ദിവസത്തേക്കുള്ള ആഹാരവും വസ്ത്രവും പക്കലുള്ളവനും സമ്പാദിക്കാനുള്ള കഴിവുള്ളവനും യാചനാ അനുവദനീയമല്ല ഹറാമാണ്.

കടുത്ത അത്യാവശ്യ ഘട്ടങ്ങളിൽ യാചന അനുവദനീയമാകുന്നുതാണ്. ചില നിബന്ധനകൾക്ക് വിധേയമായി കൊണ്ട് പള്ളിയിൽ യാചന നടത്താം

  • നിസ്കരിക്കുന്നവരുടെ മുന്നിലൂടെ നടക്കാതിരിക്കുക.
  • രണ്ടുപേരുടെ തോളുകൾക്ക് മുകളിലൂടെ ചാടി കടക്കാതിരിക്കുക.
  • ചോദിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കുക
  • പള്ളിയിൽ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കാതിരിക്കുക.

ഈ നിലക്കല്ലെങ്കിൽ യാചകന് വല്ലതും നൽകൽ അനുവദനീയമല്ല.

ഏറ്റവും നല്ലത് പള്ളിക്കുള്ളിൽ വിളിച്ചു പറഞ്ഞ് പള്ളിയുടെ പുറത്ത് യാചന നടത്തലാണ്.


 (قَوْلُهُ وَيُكْرَهُ التَّخَطِّي لِلسُّؤَال إلَخْ) قَالَ فِي النَّهْرِ: وَالْمُخْتَارُ أَنَّ السَّائِلَ إنْ كَانَ لَا يَمُرُّ بَيْنَ يَدَيْ الْمُصَلِّي وَلَا يَتَخَطَّى الرِّقَابَ وَلَا يَسْأَلُ إلْحَافًا بَلْ لِأَمْرٍ لَا بُدَّ مِنْهُ فَلَا بَأْسَ بِالسُّؤَالِ وَالْإِعْطَاءِ اهـ وَمِثْلُهُ فِي الْبَزَّازِيَّةِ. وَفِيهَا وَلَا يَجُوزُ الْإِعْطَاءُ إذَا لَمْ يَكُونُوا عَلَى تِلْكَ الصِّفَةِ الْمَذْكُورَةِ. قَالَ الْإِمَامُ أَبُو نَصْرٍ الْعِيَاضِيُّ: أَرْجُو أَنْ يَغْفِرَ اللَّهُ - تَعَالَى - لِمَنْ يُخْرِجُهُمْ مِنْ الْمَسْجِدِ. وَعَنْ الْإِمَامِ خَلَفِ بْنِ أَيُّوبَ: لَوْ كُنْت قَاضِيًا لَمْ أَقْبَلْ شَهَادَةَ مَنْ يَتَصَدَّقُ عَلَيْهِمْ. اهـ. وَسَيَأْتِي فِي بَابِ الْمَصْرِفِ أَنَّهُ لَا يَحِلُّ أَنْ يَسْأَلَ شَيْئًا مَنْ لَهُ قُوتُ يَوْمِهِ بِالْفِعْلِ أَوْ بِالْقُوَّةِ كَالصَّحِيحِ الْمُكْتَسِبِ وَيَأْثَمُ مُعْطِيهِ إنْ عَلِمَ بِحَالَتِهِ لِإِعَانَتِهِ عَلَى الْمُحَرَّمِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/164]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment