Friday, 25 July 2025

വർഷങ്ങളായി നഷ്ട്ടപ്പെട്ട നിസ്കാരങ്ങൾ കളാഅ് വീട്ടുന്നതിന്റെ രൂപം വിവരിക്കാമോ?

 

നമസ്കാരങ്ങൾ കളാ വീട്ടുമ്പോൾ തർതീബ് നിർബന്ധമാണ്. ഇനി കുറെ വർഷങ്ങളായി നഷ്ട്ടപ്പെട്ട നമസ്കാരങ്ങൾ

ഏത് വർഷം മുതൽ നഷ്ട്ടപ്പെട്ടു എന്ന് ഓർമ്മയുണ്ടെങ്കിൽ ഇന്ന മാസം ഇന്ന ദിവസം ഇന്ന വഖ്ത് നമസ്കാരം എന്ന് നിയ്യത്ത് ചെയ്യണം. ( ഉദാ: ജനുവരി 1 ബുധൻ  ഫജ്ർ നമസ്കാരം )

അത് ബുദ്ധിമുട്ടാണ് സാധിക്കില്ലെങ്കിൽ ആകെ എത്ര ഫജ്ർ നഷ്ടപ്പെട്ടു. അത് എണ്ണി കണക്കാക്കുക. ഒന്നാം ഫജ്ർ, രണ്ടാം ഫജ്ർ എന്നിങ്ങനെ നിയ്യത്ത് വെക്കുക. (ഇങ്ങനെ ഓരോ വഖ്‌തും)

ഇനി ഇതൊന്നും സാധിക്കില്ലങ്കിൽ ഏകദേശം ഉറപ്പുള്ള എണ്ണം മനസ്സിൽ കരുതി കളാ വീട്ടുക. നഷ്ട്ടപ്പെട്ട നമസ്കാരങ്ങൾ എല്ലാം വീട്ടിയെന്ന് മനസ്സ് സംതൃപ്തി അടയുന്നത് വരെ. ഇത്തരത്തിൽ കളാ വളരെ കൂടുതലെങ്കിൽ ക്രമം തെറ്റൽ കുഴപ്പമില്ല.


(قَوْلُهُ كَثُرَتْ الْفَوَائِتُ إلَخْ) مِثَالُهُ: لَوْ فَاتَهُ صَلَاةُ الْخَمِيسِ وَالْجُمُعَةِ وَالسَّبْتِ فَإِذَا قَضَاهَا لَا بُدَّ مِنْ التَّعْيِينِ لِأَنَّ فَجْرَ الْخَمِيسِ مَثَلًا غَيْرُ فَجْرِ الْجُمُعَةِ، فَإِنْ أَرَادَ تَسْهِيلَ الْأَمْرِ، يَقُولُ أَوَّلَ فَجْرٍ مَثَلًا، فَإِنَّهُ إذَا صَلَّاهُ يَصِيرُ مَا يَلِيهِ أَوَّلًا أَوْ يَقُولُ آخِرَ فَجْرٍ، فَإِنَّ مَا قَبْلَهُ يَصِيرُ آخِرًا، وَلَا يَضُرُّهُ عَكْسُ التَّرْتِيبِ لِسُقُوطِهِ بِكَثْرَةِ الْفَوَائِتِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٧٦/٢]

من لايدري كمية الفوائت يعمل بأكبر رأيه فإن لم يكن له رأي يقض حتى يتيقن أنه لم يبق عليه شيء

حاشية على مراقي الفلاح شرح نور الإيضاح (1 / 290)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment