Sunday, 27 July 2025

പുത്തൻ വാദിയും മയ്യിത്തു നിസ്കാരവും

 

സുന്നി മരിച്ചാൽ നിസ്കരിക്കുന്ന വിധി തന്നെ. മയ്യിത്തു നിസ്കാരത്തിൻ്റെ വിധിയുടെ വിഷയത്തിൽ യാതൊരു അന്തരവുമില്ല . 

ശഹീദല്ലാത്ത ഏതു മുസ്'ലിം മരണപ്പെട്ടാലും അവൻ്റെ മേൽ മയ്യിത്തു നിസ്കാരം ഫർളുകിഫ [ സാമൂഹിക ബാധ്യത] യാണ്. ഇതു മുസ്'ലിം ഉമ്മത്തിൻ്റെ ഇജ്മാആണ്. മുസ്'ലിം എന്നതിൽ കാഫിറല്ലാത്ത എല്ലാവരും ഉൾപ്പെടും. 

ഖാതിമത്തുൽ മുഹഖ്ഖീൻ ഇമാം ഇബ്നു ഹജർ ഹൈതമി(റ) വിവരിക്കുന്നു:

`غسل المسلم غير الشهيد وتكفينه والصلاة عليه ودفنه فروض كفاية إجماعا`

[തുഹ്ഫ: 3/ 98 ]

ശഹീദല്ലാത്ത എല്ലാ മുസ്'ലിമിൻ്റ മേലിലും നിസ്കരിക്കൽ ഫർളു കിഫയാണെന്ന് നിരവധി ഗ്രന്ഥങ്ങളിൽ അർത്ഥശങ്കക്കിടമില്ലാത്ത വിധം ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

തുഹ്ഫ: 3/98, നിഹായ :2/432, മുഗ്'നി: 1/332,കൻ സുർറാഗിബീൻ: 1/332, ഫത്ഹുൽ മുഈൻ പേജ്: 107 എന്നിവയിലും മറ്റും ഈ വസ്തുത കാണാം.

പുത്തൻ വാദി മരണപ്പെട്ടാൽ ഫർളുകിഫ വീടാൻ വേണ്ടി ഒരാൾ നിസ്കരിച്ചാൽ മതി പിന്നെ ആരും നിസ്കരിക്കരുത് എന്നു ഇന്നു ചിലർ പറയുന്നത് അടിസ്ഥാന രഹിതമാണ് . കാരണം അങ്ങനെ ഒരു രീതി നമ്മുടെ ഫുഖഹാഅ് പറഞ്ഞിട്ടില്ല. എത്ര പേർ നിസ്കരിച്ചാലും എല്ലാവർക്കും ആ നിസ്കാരം ഫർളുകിഫ തന്നെയാണ്. (ശർവാനി: 3/191)

ഒരാൾ മാത്രം നിസ്കരിച്ച് മയ്യിത്തനെ മറവ് ചെയ്താൽ എല്ലാവരുടെയും ബാധ്യത ഒഴിവാകും എന്നത് എല്ലാ മയ്യിത്തിൻ്റെയും കാര്യത്തിലും ഉള്ള നിയമമാണ്. സുന്നി , മുജാഹിദ് എന്ന അന്തരം അതിലില്ല.

ഒരാൾ മാത്രം നിസ്കരിച്ചാൽ ഫർള് ഒഴിവാക്കിയ കുറ്റം ഒഴിവാകും . ഫർള് ഒഴിവാകുന്നില്ല. പിന്നെ എത്ര പേർ നിസ്കരിച്ചാലും അവർക്കെല്ലാം അത് ഫർളാണ്. ഫർളിൻ്റെ പ്രതിഫലം തന്നെ ലഭിക്കും. ആദ്യം നിസ്കരിച്ചവനു ലഭിച്ചത് പോലെ .( ശർവാനി: 3/191)

تقع صلاة من لم يصل فرضا كالأولى . الساقط بالأولى حرج الفرض لا هو ( شرواني : ٣ / ١٩١ )



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment