Friday, 25 July 2025

നായയുടെ വിധി എന്താണ്?

 

നായ പന്നി പോലെ ഐൻ (തനി) നജസായ ജീവിയല്ല. അതിനാൽ പട്ടിയുടെ ശരീരത്തിൽ ( മറ്റ് തരത്തിലുള്ള നജസ് ഇല്ലാത്തപക്ഷം ) സ്പർശിക്കൽ കുഴപ്പമില്ല കാരണം ശരീരം നജസല്ല.പട്ടി സ്പർശിച്ച ശരീരരമോ സ്ഥലമോ വസ്ത്രമോ അവിടെ നനവില്ലാത്ത പക്ഷം കഴുകേണ്ട ആവശ്യവുമില്ല.അവിടെ നിസ്കരിക്കലും ആ വസ്ത്രം ഉപയോഗിച്ച് നിസ്കരിക്കലും ചെയ്യൽ അനുവദനീയമാണ്. എന്നാൽ വിയർപ്പ്, ഉമിനീർ മൂലം നനവ് അനുഭവപ്പെട്ടാൽ പാത്രത്തിൽ തലയിട്ടാൽ അത്തരം സാഹചര്യങ്ങളിൽ ശരീരം വസ്ത്രം സ്ഥലം എന്നിവ അശുദ്ധമാകും. നനഞ്ഞിരിക്കുന്ന പട്ടി നജസാണ്.മൂന്നുതവണ കഴുകൽ കൊണ്ട്  ശുദ്ധമാക്കുന്നതാണ്. 


"واعلم أنه (ليس الكلب بنجس العين) عند الإمام وعليه الفتوى وإن رجح بعضهم النجاسة كما بسطه ابن الشحنة، فيباع ويؤجر ويضمن، ويتخذ جلده مصلى ودلوا، ولو أخرج حيا ولم يصب فمه الماء لا يفسد ماء البئر ولا الثوب بانتفاضه ولا بعضه ما لم ير ريقه ولا صلاة حامله ولو كبيرا، وشرط الحلواني شد فمه. ولا خلاف في نجاسة لحمه وطهارة شعره.

(قوله ليس الكلب بنجس العين) بل نجاسته بنجاسة لحمه ودمه، ولا يظهر حكمها وهو حي ما دامت في معدنها كنجاسة باطن المصلي فهو كغيره من الحيوانات (قوله وعليه الفتوى) وهو الصحيح والأقرب إلى الصواب بدائع وهو ظاهر المتون بحر. ومقتضى عموم الأدلة فتح".

(الدر المختار ورد المحتار کتاب الطهارۃ، باب المیاہ، ج:1، ص:208، ط:ایج ایم سعید)

الکلب اذا أخذ عضو انسان أو ثوبه لا یتنجس ما لم یظهر فیه أثر البلل۔( في الأعیان النجسة ) وسور الکلب ۔۔۔۔۔نجس۔

 (  الفتاوى الهندیة:۱/۱۵)

'' الكلب إذا أخذ عضو إنسان أو ثوبه لا يتنجس ما لم يظهر فيه أثر البلل راضياً كان أو غضبان۔ كذا في منية المصلي۔ قال في الصيرفية: هو المختار۔ كذا في شرحها لإبراهيم الحلبي''.

(48/1الفتاوى الهندیة)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment