സുബ്ഹ് , മഗ്'രിബ് എന്നീ നിസ്കാര ശേഷം ഇമാം لاإله إلا الله وحده لا شريك له له الملك وله الحمد يحيى ويميت وهو على كل شيئ قدير എന്ന ദിക്ർ പത്ത് തവണ ചൊല്ലേണ്ടത് സലാം വീട്ടിയ അതേ ആകൃതിയിൽ ഇരിന്നു കൊണ്ടാണോ അതോ തിരിഞ്ഞിരുന്ന ശേഷമോ? രണ്ടു രീതിയിലും ഉസ്താദുമാർ ചെയ്യാറുണ്ട്.
രണ്ടു രീതിയിലും ചെയ്യാം. രണ്ടു രൂപവും ഫുഖഹാഅ് പഠിപ്പിച്ചിട്ടുണ്ട്. രണ്ടു രീതിയിൽ ചെയ്യാനും തെളിവിൻ്റെ പിൻബലമുണ്ട്
സുബ്ഹിനും മഗ്'രിബിനും പ്രത്യേകം വാരിദായ ലാഇലാഹ ഇല്ലല്ലാഹു ചൊല്ലിയ ശേഷമാണ് തിരിഞ്ഞിരിക്കേണ്ടതെന്നും ഈ ദിക്ർ നിസ്കരിച്ച അതേ രീതിയിലിരുന്നു കൊണ്ടാണു നിർവ്വഹിക്കേണ്ടതെന്നും പല ഫുഖഹാക്കളും വ്യക്തമാക്കിയിട്ടുണ്ട്. അല്ലാമാ ഇബ്നു ഖാസിം തന്റെ ഹാശിയ: 2-105ലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ഇമാം വലഭാഗം മഅ്മൂമുകളിലേക്കും ഇടഭാഗം ഖിബ് ലയിലേക്കുമാക്കി തിരിഞ്ഞിരിക്കുമ്പോൾ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു..' എന്ന ദിക്ർ അങ്ങനെ തിരിഞ്ഞിരുന്ന ശേഷം കൊണ്ടുവന്നാൽ മതിയെന്നും നിസ്കാരാനന്തരം തിരിഞ്ഞിരിക്കാൻ നിർദ്ദേശിക്കപ്പെട്ട ഇമാം അക്കാര്യത്തിൽ ന്യായമായ കാരണമുള്ള വ്യക്തിയാണെന്നും അതിനാൽ തിരിഞ്ഞിരുന്നു ചൊല്ലിയാൽ തന്നെ സമ്പൂർണ്ണ പ്രതിഫലം ഇമാമിനു ലഭിക്കുമെന്നും നിസ്കരിച്ച് അതേരൂപത്തിൽ ഇരുന്ന് പ്രസ്തുത ദിക്ർ നിർവ്വഹിക്കണമെന്നത് തനിച്ചു നമസ്കരിക്കുന്നയാൾക്കും മഅ്മൂമിനും മാത്രം ബാധകമാണെന്നും തർശീഹിൽ (പേജ് :127) വ്യക്തമാക്കിയിട്ടുണ്ട്.
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment