അത്തരം ഞണ്ട് ഭക്ഷിക്കൽ നിഷിദ്ധമാണോ അനുവദനീയമാണോ എന്നതിൽ ശാഫിഈ മദ്ഹബിൽ ഭിന്നതയുണ്ട്.ഇമാം റംലി (റ)വിൻ്റെ വീക്ഷണം നിഷിദ്ധം എന്നാണ്. (നിഹായ: 8/152)
ഇമാം നവവി(റ) റൗള: യിലും ഇമാം റാഫിഈ (റ) അസ് ൽ റൗളയിലും പറഞ്ഞതാണ് ഇമാം റംലി (റ) പ്രബലമാക്കിയത്.
ഇമാം ഇബ്നു ഹജർ(റ) വിൻ്റെ വീക്ഷണം അനുവദനീയം എന്നാണ്.(തുഹ്ഫ: 9/378)
ഖത്വീബു ശിർബീനി (റ)വും അനുവദനീയം എന്ന വീക്ഷണമുള്ളവരാണ്.(മുഗ്നി ,ശർവാനി: 9/378)
ഇമാം നവവി(റ) മജ്മൂഇൽ പറഞ്ഞതാണ് ഇബ്നു ഹജർ(റ) ഖത്വീബുശ്ശിർബീനി (റ) എന്നിവർ പ്രബലമാക്കിയത്.(ശർവാനി: 9/378)
ഇമാം ഇബ്നു ഹജറും (റ) ഇമാം റംലി (റ) യും തമ്മിൽ ഭിന്നതയുള്ള മസ്അലയാണിത് ( ഇഖ്തിലാഫുൽ അശ് യാഖ്: പേജ്: 341)
കടലിൽ മാത്രം ജീവിക്കുന്ന ഞണ്ട് ഹറാമാണെന്നു ഇമാമുകൾക്ക് അഭിപ്രായമുണ്ടോ ?
അതേ , അഭിപ്രായമുണ്ട്.
ശൈഖ് മഖ്ദൂം (റ) പറയുന്നത് ഇങ്ങനെ: സമുദ്ര ജീവികളിൽ തവള , മുതല , ആമ , ഞണ്ട് എന്നിവ ഭക്ഷിക്കൽ ഹറാമാണ്.
ഇതു സയ്യിദുൽ ബക് രി (റ) ഇങ്ങനെ വിവരിക്കുന്നു: കടൽ ജീവികൾ എന്നതുകൊണ്ടുദ്ദേശ്യം കടലിൽ മാത്രം ജീവിക്കുന്നതും കടലിലും കരയിലും ജീവിക്കുന്നതും ഉൾപ്പെടുന്നതാണ്. (ഇആനത്ത്: 2/551)
ﻭﻳﺤﺮﻡ ﻣﻦ اﻟﺤﻴﻮاﻥ اﻟﺒﺤﺮﻱ: ﺿﻔﺪﻉ ﻭﺗﻤﺴﺎﺡ ﻭﺳﻠﺤﻔﺎﺓ ﻭﺳﺮﻃﺎﻥ* ( فتح المعين)
ﻭاﻟﻤﺮاﺩ ﻣﻦ اﻟﺤﻴﻮاﻥ اﻟﺒﺤﺮﻱ ﻓﻲ ﻛﻼﻣﻪ ﻛﻞ ﻣﺎ ﻳﻮﺟﺪ ﻓﻲ اﻟﺒﺤﺮ ﺳﻮاء ﻛﺎﻥ ﻻ ﻳﻌﻴﺶ ﺇﻻ ﻓﻴﻪ، ﺃﻭ ﻛﺎﻥ ﻳﻌﻴﺶ ﻓﻴﻪ ﻭﻓﻲ اﻟﺒﺮ ﻛﺎﻟﻀﻔﺪﻉ، ﻭﻣﺎ ﺫﻛﺮ ﺑﻌﺪﻩ
(إعانة الطالبين)
കടലിൽ മാത്രം ജീവിക്കുന്ന ഞെണ്ട് ഭക്ഷിക്കൽ നിഷിദ്ധമാണെന്ന വീക്ഷണം മാനിച്ചു ഞണ്ടിനെ ഭക്ഷിക്കാതിരിക്കലാണ് സൂക്ഷ്മത .
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment