Friday, 25 July 2025

ആദ്യത്തെ കുഞ്ഞിന്റെ പാലുകുടി കഴിഞ്ഞിട്ടില്ല.രണ്ടാമത് പ്രെഗ്നന്റ് ആയി.ഈ സന്ദർഭത്തിൽ അബോർഷൻ അനുവദനീയമാണോ? അബോർഷന് അനുവാദമുള്ള കാരണങ്ങൾ എന്തൊക്കയാണ്?

 

സാധാരണ സാഹചര്യത്തിൽ ഒരു ഘട്ടത്തിലും അബോർഷൻ അനുവദനീയമല്ല.

ചില പ്രത്യേക സന്ദർഭങ്ങളിൽ അവയവങ്ങൾ രൂപപ്പെടുന്നതിന്  (നൂറ്റിയിരുപത് ദിവസത്തിനുള്ളിൽ) മുമ്പ് അബോർഷൻ അനുവദനീയമാണ്.

  • ഗർഭം തുടർന്നാൽ സ്ത്രീയുടെ ജീവനോ അവളുടെ ഏതെങ്കിലും അവയവങ്ങൾ നഷ്ടപ്പെടുന്നതിനോ ഗുരുതരമായ അപകടസാധ്യതയുണ്ടന്ന് പരിചയസമ്പന്നരായ രണ്ട് മുസ്ലീം ഡോക്ടർമാർ സ്ത്രീയെ പരിശോധിച്ച് സ്ഥിരീകരിക്കുക.
  • ഗർഭധാരണം മൂലം സ്ത്രീയുടെ പാൽ വറ്റിപ്പോയിരിക്കുന്നു മറ്റ് മാർഗങ്ങളിലൂടെ കുട്ടിയുടെ വളർത്തൽ സാധ്യമല്ല.
  • വ്യഭിചാരം മൂലം ഗർഭധാരണമുണ്ടാവുക.ഈ മൂന്ന് ഒഴികഴിവുകളിലും നാല് മാസത്തിന് മുമ്പ് അബോർഷൻ അനുവദനീയമാണ്.

നാല് മാസത്തിന് ശേഷം ഈ കാരണങ്ങളുടെ പേരിലൊന്നും തന്നെ അബോർഷൻ അനുവദനീയമല്ല.കാരണം ഗർഭസ്ഥ ശിശുവിന്റെ അവയവങ്ങൾ രൂപപ്പെടാൻ തുടങ്ങുകയും ജീവൻ അതിലേക്ക് പ്രവേശിച്ച് ജീവിച്ചിരിക്കുന്ന വ്യക്തിയെപ്പോലെയാണ്.(ഫതാവ ദാറുൽ ഉലൂം)

ആദ്യത്തെ കുട്ടിയുടെ പാലുകുടി മാത്രം അബോർഷന് സ്വീകാര്യമായ കാരണമല്ല.പാലിന്റെ ദൗർലഭ്യവും മറ്റ് സംവിധാനങ്ങൾ  ലഭ്യമല്ലാതാവുക എന്നിങ്ങനെയുള്ള ശക്തമായ ഭയം ഉണ്ടെങ്കിൽ നാലുമാസം മുമ്പ് അബോർഷൻ അനുവദനീയമാണ്.


 قَالَ ابْنُ وَهْبَانَ: فَإِبَاحَةُ الْإِسْقَاطِ مَحْمُولَةٌ عَلَى حَالَةِ الْعُذْرِ، أَوْ أَنَّهَا لَا تَأْثَمُ إثْمَ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٧٦/٣]

وَيُكْرَهُ أَنْ تُسْقَى لِإِسْقَاطِ حَمْلِهَا ... وَجَازَ لِعُذْرٍ حَيْثُ لَا يُتَصَوَّرُ.....قَوْلُهُ وَجَازَ لِعُذْرٍ) كَالْمُرْضِعَةِ إذَا ظَهَرَ بِهَا الْحَبَلُ وَانْقَطَعَ لَبَنُهَا وَلَيْسَ لِأَبِي الصَّبِيِّ مَا يَسْتَأْجِرُ بِهِ الظِّئْرَ وَيَخَافُ هَلَاكَ الْوَلَدِ قَالُوا يُبَاحُ لَهَا أَنْ تُعَالِجَ فِي اسْتِنْزَالِ الدَّمِ مَا دَامَ الْحَمْلُ مُضْغَةً أَوْ عَلَقَةً وَلَمْ يُخْلَقْ لَهُ عُضْوٌ وَقَدَّرُوا تِلْكَ الْمُدَّةَ بِمِائَةٍ وَعِشْرِينَ يَوْمًا

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٢٩/٦]

ومن الأعذار أن ینقطع لبنھا بعد ظهور الحمل، ولیس لأب الصبي ما یستأجر به الظئر ویخاف هلاکة (أیضًا) وفي الهدایة: لم یجز إسقاطه أي الحبل من الزنا، قال محشیة: لم یجز إسقاطه أي بالمعالجة وهذا إذا استبان خلقه أما إذا کان غیر مستبین الخلق فیجوز (هدایة۲/۳۱۱) 



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment