Friday, 25 July 2025

സലാം പറയലും മസ്അലകളും

 

സലാം പറയൽ സുന്നത്താണ്.സലാം മടക്കൽ നിർബന്ധമാണ്.സലാം പറയാൻ പാടില്ലാത്ത ചില സന്ദർഭങ്ങളുണ്ട്.  മാത്രമല്ല സലാം പറയൽ കറാഹത്തുമാണ്.സലാം മടക്കൽ നിർബന്ധവുമില്ല.

സലാം പറയാൻ പാടില്ലാത്ത സന്ദർഭങ്ങൾ 

  •   നിസ്കാരിക്കുന്നവൻ
  • ഖുർആൻ ഓതുന്നവൻ
  • ഹദീസ് വായിക്കുന്നവൻ
  • ദിക്ർ ദുആയിൽ മുഴുകിയവൻ
  • പ്രസംഗം വൈജ്ഞാനിക ചർച്ചകളിൽ ഏർപ്പെട്ടിരിക്കെ
  • വാങ്ക് ഇഖാമത് വിളിക്കുന്നയാൾ
  • അധ്യാപകൻ പഠിപ്പിക്കുമ്പോൾ
  • ഭക്ഷണം കഴിക്കുന്നവൻ
  • ടോയ്ലറ്റിൽ ആവശ്യപൂർത്തീകരണത്തിൽ ഏർപ്പെട്ടിരിക്കെ
  • ബാത്റൂമിൽ കുളിക്കുന്നവൻ
  • സംയോഗമധ്യേ

ഇവരോടൊന്നും സലാം പറയാൻ പാടില്ല.

  • ഭ്രാന്തൻ
  • ഉറങ്ങുന്നവൻ
  • യുവതി/യുവാവ് (മനസ്സിൽ മടക്കാം)
  • പരസ്യമായി തിന്മചെയ്യുന്നവൻ
  • ചൂതാട്ടം കളിക്കുന്നവൻ
  • കള്ളുകുടിയൻ
  • ലഹരി ബാധിച്ചവൻ

ഇവർക്ക് സലാം പറയലൊ സലാം പറഞ്ഞാൽ മടക്കലൊ അനുവദനീയമല്ല.അമുസ്ലിമിന് അങ്ങോട്ട്‌ സലാം പറയാൻ പാടില്ല.സലാം പറഞ്ഞാൽ വ അലൈകും എന്ന് മാത്രം മറുപടി പറയാവുന്നതാണ്.


وَقَدْ نَظَمَ الْجَلَالُ الْأَسْيُوطِيُّ الْمَوَاضِعَ الَّتِي لَا يَجِبُ فِيهَا رَدُّ السَّلَامِ وَنَقَلَهَا عَنْهُ الشَّارِحُ فِي هَامِشِ الْخَزَائِنِ فَقَالَ

رَدُّ السَّلَامِ وَاجِبٌ إلَّا عَلَى ... مَنْ فِي الصَّلَاةِ أَوْ بِأَكْلٍ شُغِلَا

أَوْ شُرْبٍ أَوْ قِرَاءَةٍ أَوْ أَدْعِيَهْ ... أَوْ ذِكْرٍ أَوْ فِي خُطْبَةٍ أَوْ تَلْبِيَهْ

أَوْ فِي قَضَاءِ حَاجَةِ الْإِنْسَانِ ... أَوْ فِي إقَامَةٍ أَوْ الْآذَانِ

أَوْ سَلَّمَ الطِّفْلُ أَوْ السَّكْرَانُ ... أَوْ شَابَّةٌ يُخْشَى بِهَا افْتِتَانٌ

أَوْ فَاسِقٌ أَوْ نَاعِسٌ أَوْ نَائِمٌ ... أَوْ حَالَةَ الْجِمَاعِ أَوْ تَحَاكُمٍ

أَوْ كَانَ فِي الْحَمَّامِ أَوْ مَجْنُونًا ... فَوَاحِدٌ مِنْ بَعْدِهَا عِشْرُونَا

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/618]

يُكْرَهُ السَّلَامُ عَلَى الْعَاجِزِ عَنْ الْجَوَابِ حَقِيقَةً كَالْمَشْغُولِ بِالْأَكْلِ أَوْ الِاسْتِفْرَاغِ، أَوْ شَرْعًا كَالْمَشْغُولِ بِالصَّلَاةِ وَقِرَاءَةِ الْقُرْآنِ، وَلَوْ سَلَّمَ لَا يَسْتَحِقُّ الْجَوَابَ

[ابن عابدين ,الدر المختار وحاشية ابن

 عابدين (رد المحتار) ,1/617]

فلايسلم ابتداءً على كافر لحديث: «لا تبدءوا اليهود ولا النصارى بالسلام، فإذا لقيتم أحدهم في طريق فاضطروه إلى أضيقه». رواه البخاري ... ولو سلم يهودي أو نصراني أو مجوسي على مسلم فلا بأس بالرد،  (و) لكن (لايزيد على قوله: وعليك)، كما في الخانية.

الدر المختار وحاشية ابن عابدين (رد المحتار) (6/ 412)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment