Thursday, 31 July 2025

ത്വവാഫിൽ പമ്പേയ്സ്

 

ചെറിയ കുട്ടികളെ ചുമന്ന് കഅ്ബ ത്വവാഫ് ചെയ്യുന്നവർ കുട്ടികളുടെ മൂത്രം , കാഷ്ടം എന്നിവ ശരീരത്തിലാവാതിരിക്കാൻ വേണ്ടി കുട്ടികൾക്ക് പമ്പേയ്സ് ധരിപ്പിക്കാറുണ്ട്. പലപ്പോഴും മൂത്രം , കാഷ്ടം എന്നിവ പാംപേയ്സിൽ ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ നജസുള്ള കുട്ടിയെ ചുമന്ന് ത്വവാഫു ചെയ്താൽ സ്വഹീഹാകുമോ? 

സ്വഹീഹാവില്ല. ശരീരവും വസ്ത്രവും സ്ഥലവും നജസിൽ നിന്നു ശുദ്ധിയാകണമെന്നത് ത്വവാഫിൽ നിബന്ധനയാണ്. അതിനാൽ നജസുള്ള പമ്പേയ്സ് ധരിച്ച കുട്ടികളെ ചുമന്നുകൊണ്ട് ത്വവാഫ് ശരിയാവുകയില്ല. തുഹ്ഫ: 4/72 ൽ നിന്നു ഇക്കാര്യം ബോധ്യപ്പെടും.

പ്രസ്തുത കുട്ടിയെ ചുമന്നു സഅ് യ് ചെയ്താൽ സ്വഹീഹാകുമോ?

സഅ് യിൽ ശുദ്ധി നിബന്ധനയില്ലാത്തത് കൊണ്ട് സഅ് യ് സ്വഹീഹാകും . തുഹ്ഫ: 4/ 101 കാണുക)

കുട്ടിയുടെ ഹജ്ജ് , ഉംറയുടെ ത്വവാഫിൻ്റെ ഭാഗമായി കുട്ടിയെ കൊണ്ട് ത്വവാഫ് ചെയ്യുമ്പോൾ പമ്പേയ്സ് ധരിപ്പിച്ചാൽ ഫിദ് യ നിർബന്ധമാകുമോ?

അതേ , ആൺകുട്ടിയാണെങ്കിൽ ഫിദ് യ നിർബന്ധമാകും. ചുറ്റിത്തുന്നപ്പെട്ടത് ധരിപ്പിച്ചുവെന്നതാണ് ഫിദ് യ നിർബന്ധമാകാൻ കാരണം. 

പുരുഷനു - കുട്ടിയാണെങ്കിലും - ചുറ്റിത്തുന്നപ്പെട്ടത് ധരിക്കാൻ പാടില്ലന്നതും ധരിച്ചാൽ ഫിദ് യ നിർബന്ധമാണെന്നതും പ്രസിദ്ധമാണല്ലോ. 



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment