പരമ്പരാഗത ബാങ്കുകള്‍ (conventional banks) ക്രെഡിറ്റ് കാര്‍ഡുകളുടെ ഓരോ ബില്ലിലും രേഖപ്പെടുത്തപ്പെട്ട തുക തൊട്ടു ശേഷം വരുന്ന പേമെന്റ്തിയ്യതിക്കകം അടച്ചില്ലെങ്കില്‍ മുഴുവന്‍ തുകക്കും പലിശ ഈടാക്കും.ഇത് നിഷിദ്ധമാണെന്നും തിരിച്ചടവ് തെറ്റിയാൽ ഈടാക്കുന്ന തുക പലിശയാണെന്നതിലും തർക്കമില്ല.ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന വിഷയത്തിൽ ഉലമാക്കൾക്കിടയിൽ അനുവദനീയമാണെന്നും അല്ലെന്നും അഭിപ്രായമുണ്ട്.ഹറാമുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലുള്ളതിനാൽ സാധാരണ സാഹചര്യത്തിൽ ഉപയോഗിക്കുന്നത് അനുവദനീയമല്ല.ദാറുൽ ഉലൂം ദയൂബന്ദിന്റെ ഫത്‌വ പ്രകാരം നിർബന്ധ ഘട്ടത്തിൽ ഉപയോഗിക്കൽ അനുവദനീയമാണ്.ഉപയോഗിക്കുന്നവർ ഹറാമാകുന്ന സാഹചര്യത്തിലേക്ക് എത്താതെ സൂക്ഷിക്കേണ്ടത് നിർബന്ധമാണ്.
അടവ് തെറ്റിയാൽ പലിശയിടാക്കും എന്ന ഷർത്ത് (നിബന്ധന) ഇടപാടിൽ വരുന്നതിന്റെ പേരിൽ ഹനഫി മദ്‌ഹബിൽ ആ ഷർത്ത് അനുസരിച്ച് പ്രവർത്തിക്കാത്തിടത്തോളം പ്രശ്നം വരുന്നില്ല.ഫാസിദായ(അസാധു) ശർത് അസാധുവാകുന്നതും ഇടപാട് ശരിയാകുന്നതുമാണ്.ഷാഫി മദ്‌ഹബിൽ ശർത് ഫാസിദായാൽ ഇടപാടും ഫാസിദാകും. ഫാസിദായ ഇടപാടുമായി ബന്ധപ്പെടുന്നത് ഹറാമാണ്.
(وَمَا لَا يَبْطُلُ بِالشَّرْطِ الْفَاسِدِ الْقَرْضُ) بِأَنْ قَالَ أَقْرَضْتُك هَذِهِ الْمِائَةَ بِشَرْطِ أَنْ تَخْدُمَنِي شَهْرًا مَثَلًا فَإِنَّهُ لَا يَبْطُلُ بِهَذَا الشَّرْطِ وَذَلِكَ؛ لِأَنَّ الشُّرُوطَ الْفَاسِدَةَ مِنْ بَابِ الرِّبَا وَأَنَّهُ يَخْتَصُّ بِالْمُبَادَلَةِ الْمَالِيَّةِ وَهَذِهِ الْعُقُودُ كُلُّهَا لَيْسَتْ بِمُعَاوَضَةٍ مَالِيَّةٍ فَلَا تُؤَثِّرُ فِيهَا الشُّرُوطُ الْفَاسِدَةُ
[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٠٣/٦]
و الله اعلم بالصواب
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment