Saturday, 26 July 2025

സത്യനിഷേധിയുടെ മരണവും 'ഇന്നാ ലില്ലാഹി' എന്ന ദിക്റും

 

മരണമെന്ന മുസ്വീബത്ത് ഉണ്ടാകുമ്പോൾ إنا لله وإنا إليه راجعون എന്ന ദിക്ർ ചൊല്ലാറുണ്ടല്ലോ. എത്ര തവണയാണ് ചൊല്ലേണ്ടത് ?

പല തവണ ചൊല്ലൽ ശക്തമായ സുന്നത്താണ്. 

ഇമാം സയ്യിദുൽ ബക്'രി (റ) വിവരിക്കുന്നു: മരണ മുസ്വീബത്ത് കൊണ്ടോ സ്വശരീരത്തിലൊ കുടുംബത്തിലോ സമ്പത്തിലോ മറ്റു മുസ്വീബത്ത് കൊണ്ടോ പരീക്ഷിക്കപ്പെട്ടാൽ إنا لله وإنا إليه راجعون എന്ന ദിക്ർ വർദ്ദിപ്പിക്കൽ ശക്തമായ സുന്നത്താണ്. (ഇആനത്ത് : 2/167)

ﻭﻳﺘﺄﻛﺪ ﻟﻤﻦ اﺑﺘﻠﻲ ﺑﻣﺼﻴﺒﺔ - ﺑﻤﻴﺖ، ﺃﻭ ﻓﻲ ﻧﻔﺴﻪ، ﺃﻭ ﺃﻫﻠﻪ، ﺃﻭ ﻣﺎﻟﻪ، ﻭﺇﻥ ﺧﻔﺖ - ﺃﻥ ﻳﻜﺜﺮ ﺇﻧﺎ ﻟﻠﻪ ﻭﺇﻧﺎ ﺇﻟﻴﻪ ﺭاﺟﻌﻮﻥ

(إعانة الطالبين)

മുസ്വീബത്ത് എന്നാലെന്ത്?

മുസ്വീബത്ത് എന്നാൽ അനിഷ്ട സംഭവം ,വിപത്ത് എന്നൊക്കെയാണർത്ഥം. 

മനുഷ്യനെ ബുദ്ധിമുട്ടിലാക്കുന്ന കാര്യത്തിനെല്ലാം മുസ്വീബത്തന്നു ഭാഷാപരമായി പറയും.

فالمصيبة لغة هي كل ما يؤذي الإنسان ويصيبه،

ഇമാം ഖുർത്വുബി(റ) വിവരിക്കുന്നു. മനുഷ്യനിക്ക് നേരിടുന്ന ഭാഗ്യദോഷത്തിനു മുസ്വീബത്തെന്നു പറയാം. അതു എത്ര ചെറുതാണെങ്കിലും 

 وقد روى ابن أبي شيبة بسند صحيح عَنْ سَعِيدِ بْنِ الْمُسَيِّبِ ، قَالَ : " انْقَطَعَ قُبَالُ نَعْلِ عُمَرَ ( وهو السير الذي يعقد فيه الشسع ) ، فَقَالَ : إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ، فَقَالُوا : يَا أَمِيرَ الْمُؤْمِنِينَ، أَفِي قُبَالِ نَعْلِكَ ؟ قَالَ: " نَعَمْ، كُلُّ شَيْءٍ أَصَابَ الْمُؤْمِنَ يَكْرَهُهُ , فَهُوَ مُصِيبَةٌ " 


ഒരിക്കൽ ഉമർ (റ) വിൻ്റെ ചെരുപ്പിൻ്റെ വാറ് പൊട്ടി. ഉടനെ മഹാനവർകൾ إنا لله وإنا إليه راجعون എന്നു ചൊല്ലി. അപ്പോൾ കൂടെയുള്ളവർ ചോദിച്ചു. ഓ , അമീറുൽ മുഅ്മിനീൻ , ഒരു ചെരുപ്പിൻ്റെ വാറ് അറ്റതിനോ?

'അതേ , ഉമർ(റ) പ്രതികരിച്ചു. സത്യവിശ്വാസിക്ക് വെശമമുണ്ടാക്കുന്ന എല്ലാ കാര്യവും മുസ്വീബത്താണ് .

وقال القرطبي رحمه الله

" المصيبة: النكبة ينكبها الإنسان ، وإن صغرت "

മരണ വാർത്ത കേട്ടാൽ മാത്രം ചൊല്ലുന്ന ദിക്റാ ണ്إنا لله وإنا إليه راجعون എന്നു മനസ്സിലാക്കിയവരാണ് സാധാരണക്കാരായ പലരും. ആ ധാരണ തിരുത്തപ്പെടേണ്ടതാണ്ട് .

വിളക്ക് കെട്ടാൽ പോലും ഇന്നാ ലില്ലാഹി ചൊല്ലൽ സുന്നത്തുണ്ട്.

വിളക്ക് കെട്ട സമയത്ത് നബി(സ്വ) ഇന്നാലില്ലാഹി ചൊല്ലിയതായി ഹദീസിലുണ്ട്.

ചെരുപ്പിൻ്റെ വാറ് അറ്റാൽ നിങ്ങൾ ഇന്നാലില്ലാഹി ചൊല്ലുകയെന്ന് നബി ﷺ പഠിപ്പിക്കുകയും ചെയ്തു.(ബൈഹഖി)

സത്യനിഷേധി (കാഫിർ ) മരണപ്പെട്ടതറിഞ്ഞാൽ ഇന്നാലില്ലാഹി ദിക്ർ ചൊല്ലൽ സുന്നത്തുണ്ടോ?

കാഫിർ , മുസ്ലിം എന്ന അന്തരമല്ല ഫുഖഹാഅ് പഠിപ്പിച്ചത്. പ്രത്യുത , മുസ്വീബത്ത് അനുഭവപ്പെടുകയെന്നാണ്. 

ചിലർക്ക് ചില മുസ്'ലിംകളുടെ മരണം തന്നെ മുസ്വീബത്താവില്ല. 

ഉദാ: അഹ്'ലുസ്സുന്നയെ പരിഹസിക്കുന്ന പുത്തൻ വാദിയുടെ ചരമം. 

ചിലർക്ക് 'അമുസ്'ലിമിൻ്റെ ' മരണം മുസ്വീബത്തായി അനുഭവപ്പെടും.

ഉദാ: ഒരുമിച്ച് ബിസ്നസ് നടത്തുന്ന അമുസ്' ലിമിൻ്റെ മരണം.

ഒരാളുടെ കാഫിറായ മാതാവിൻ്റെ മരണം .

ആരു മരിച്ചുവെന്നതല്ല നോട്ടം , മറിച്ച് മുസ്വീബത്താണ് . അതുണ്ടായാൽ

إنا لله وإنا إليه راجعون

എന്നു ചൊല്ലൽ , പല തവണ ചൊല്ലൽ ശക്തമായ സുന്നത്താണ്. (ഇആനത്ത്:2/167)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര


No comments:

Post a Comment