Thursday, 31 July 2025

കാഫിറിൻ്റെ അറവ്

 

കാഫിറിൻ്റെ അറവ് സ്വഹീഹാണെന്നും അവനെ അറവിനു വകാലത്താക്കാമെന്നും ചില ഗ്രന്ഥങ്ങളിൽ (ഉദാ: ശർവാനി: 5/303) കാണുന്നു? അതൊന്നു വിവരിക്കാമോ?

അതേ , വിവരിക്കാം. അറുക്കുന്നവൻ മുസ്ലിമോ മുസ്ലിംകൾക്ക് വിവാഹബന്ധം അനുവദനീയമായ ജൂത - ക്രൈസ്തവരിൽ പെട്ടവരോ ആവണം എന്നതാണ് നിയമം. ഫുഖഹാഅ് അക്കാര്യം ഇങ്ങനെ വിവരിക്കുന്നു:

شرط الذابح أن يكون مسلما أو كتابيا ينكَح 

  ഇവർ അറുത്തത് ഭക്ഷ്യയോഗ്യമാണ്. ഇക്കാര്യം വിശുദ്ധ ഖുർആൻ വിവരിച്ചതാണ്. 

വിവാഹബന്ധം അനുവദനീയമായ ജൂത - ക്രൈസ്തവരാവണമെന്നത് ശ്രദ്ധേയമാണ്. അവരെക്കുറിച്ചാണ് ചില ഗ്രന്ഥങ്ങളിൽ അറവ് വിവരിച്ചുകൊണ്ട് ''കാഫിർ''എന്നു ഫുഖഹാഅ് പ്രസ്താവിച്ചത്. (തുഹ്ഫ: 9/362 കാണുക)

വിവാവ ബന്ധവും അറവുമെല്ലാം അനുവദനീയമായ അഹ് ലു കിതാബിന് ചില നിബന്ധനകൾ മേളിക്കണം. അത്തരക്കാരെ ഇന്നു കണ്ടെത്താനാവില്ല. 

നിബന്ധന ശ്രദ്ധിക്കുക

ഇസ്റാഈലീ വിഭാഗമാണെങ്കിൽ അവരുടെ പിതൃ പരമ്പരയിലെ പ്രഥമപുരുഷൻ ജൂതമതം സ്വീകരിച്ചത് ആ മതം ദുർബലപ്പെട്ട ശേഷമാണെന്ന് അറിയപ്പെടാതിരിക്കണം. ഇസ്റാഈലി അല്ലെങ്കിൽ പിതൃ പരമ്പരയിലെ പ്രഥമപുരുഷൻ തൻ്റെ മതം സ്വീകരിച്ചത് ആ മതം ദുർബലപ്പെടുമുമ്പാണെന്ന് അറിയപ്പെടണം (ഇആനത്ത്: 2/540)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment