ബദ്ർ യുദ്ധത്തിൽ പങ്കെടുക്കാത്ത ചില സ്വഹാബികൾക്ക് പങ്കെടുത്ത പുണ്യം തിരുനബി(സ്വ) ഓഫർ ചെയ്തിട്ടുണ്ടല്ലോ. അങ്ങനെയുള്ള ബദ്'രീങ്ങൾ എത്ര പേരുണ്ട്?
എത്ര പേരുണ്ട് എന്നതിൽ അഭിപ്രായ ഭിന്നതയുണ്ട്.ഇമാം ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) എട്ടു പേരെ വിവരിച്ചിട്ടുണ്ട്. അതിങ്ങനെ:
- ഉസ്മാനുബ്നു അഫ്ഫാൻ (റ) .തിരു നബിﷺയുടെ മകളും ഉസ്മാൻ (റ) വിൻ്റെ ഭാര്യയുമായ ബീവി റുഖയ്യ (റ) യുടെ രോഗം കാരണം അവരെ പരിപാലിക്കേണ്ടത് അത്യാവശ്യമായതിനാൽ ഉസ്മാൻ(റ)വിന് ഭാര്യയുടെ അടുത്ത് നിൽക്കാൻ നബിﷺ സമ്മതം നൽകി. ആ രോഗത്തിൽ ബദ്ർ യുദ്ധ ദിവസം ബീവി റുഖയ്യ (റ) വഫാതായി.
- ത്വൽഹ(റ) .ഖുറൈശികളുടെ കച്ചവട സംഘത്തെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹത്തെ നബിﷺഅയച്ചതിനാൽ യുദ്ധത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല
- സഈദുബ്നു സൈദ്(റ) - ത്വൽഹ(റ)വിൻ്റെ കൂടെ ഇദ്ദേഹത്തെയും നബിﷺ അയച്ചിരുന്നു. (ഈ മൂന്നു പേരും മുഹാജിറുകളാണ്)
- അബൂ ലുബാബ:(റ) ഇദ്ദേഹത്തെ റൗഹാഅ് എന്ന സ്ഥലത്ത് വെച്ച് നബി ﷺ മദീനയിലേക്ക് തിരിച്ചയച്ചു. മദീനയിലെ ഖലീഫയാക്കുകയും ചെയ്തു.
- ആസ്വിമുബ്നു അദിയ്യ് (റ) -അദ്ദേഹത്തെ ' അഹ് ലുൽ ആലിയക്കാരുടെ ഖലീഫയായി നബിﷺനിശ്ചയിച്ചു.
- ഹാരിസുബ്നു ഹാത്വിബ് (റ) -അദ്ദേഹത്തെ ബനൂ അംറ് ഖബീലയുടെ ഖലീഫയാക്കി നബിﷺനിയമിച്ചു.
- ഹാരിസുബ്നു സ്വമ്മ (റ) -അദ്ദേഹം റൗഹാഅ് എന്ന സ്ഥലത്ത് വെച്ച് വീണു പരുക്ക് പറ്റി. അങ്ങനെ നബിﷺമദീനയിലേക്ക് തിരിച്ചയച്ചു.
- ഖവ്വാതുബ്നു ജുബൈർ (റ) -അദ്ദേഹത്തിനും ഹാരിസ് (റ)വിനു സംഭവിച്ചതു പോലെ പരുക്ക് പറ്റി.
إﻥ ﺛﻤﺎﻧﻴﺔ ﺃﻧﻔﺲ ﻋُﺪّﻭا ﻓﻲ ﺃﻫﻞ ﺑﺪﺭ ﻭﻟﻢ ﻳﺸﻬﺪﻭﻫﺎ ﻭﺇﻧﻤﺎ ﺿﺮﺏ ﻟﻬﻢ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻣﻌﻬﻢ ﺑﺴﻬﺎﻣﻬﻢ ﻟﻜﻮﻧﻬﻢ ﺗﺨﻠﻔﻮا ﻟﻀﺮﻭﺭاﺕ ﻟﻬﻢ
ﻭﻫﻢ ﻋﺜﻤﺎﻥ ﺑﻦ ﻋﻔﺎﻥ ﺗﺨﻠﻒ ﻋﻦ ﺯﻭﺟﺘﻪ ﺭﻗﻴﺔ ﺑﻨﺖ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺑﺈﺫﻧﻪ ﻭﻛﺎﻧﺖ ﻓﻲ ﻣﺮﺽ اﻟﻤﻮﺕ
ﻭﻃﻠﺤﺔ ﻭﺳﻌﻴﺪ ﺑﻦ ﺯﻳﺪ ﺑﻌﺜﻬﻤﺎ ﻳﺘﺠﺴﺴﺎﻥ ﻋﻴﺮ ﻗﺮﻳﺶ ﻓﻬﺆﻻء ﻣﻦ اﻟﻤﻬﺎﺟﺮﻳﻦ
ﻭﺃﺑﻮ ﻟﺒﺎﺑﺔ ﺭﺩﻩ ﻣﻦ اﻟﺮﻭﺣﺎء ﻭاﺳﺘﺨﻠﻔﻪ ﻋﻠﻰ اﻟﻤﺪﻳﻨﺔ
ﻭﻋﺎﺻﻢ ﺑﻦ ﻋﺪﻱ اﺳﺘﺨﻠﻔﻪ ﻋﻠﻰ ﺃﻫﻞ اﻟﻌﺎلية
ﻭاﻟﺤﺎﺭﺙ ﺑﻦ ﺣﺎﻃﺐ ﻋﻠﻰ ﺑﻨﻲ ﻋﻤﺮﻭ ﺑﻦ ﻋﻮﻑ
ﻭاﻟﺤﺎﺭﺙ ﺑﻦ اﻟﺼﻤﺔ ﻭﻗﻊ ﻓﻜﺴﺮ ﺑﺎﻟﺮﻭﺣﺎء ﻓﺮﺩﻩ ﺇﻟﻰ اﻟﻤﺪﻳﻨﺔ
ﻭﺧﻮاﺕ ﺑﻦ ﺟﺒﻴﺮ ﻛﺬﻟﻚ
ഫത്ഹുൽ ബാരി :7/292 , അൽ ബുദൂറു ത്വവാലിഅ്: 3/350 )
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment