വലിയ അശുദ്ധിയുള്ളവർ, [ ജനാബത്ത് ] ആർത്തവകാരി, [حائض] പ്രസവരക്തക്കാരി [نفساء ] എന്നിവർ നഖം , മുടി എന്നിവ നീക്കാതിരിക്കൽ സുന്നത്താണ് എന്നതാണ് ഞാൻ പഠിച്ചിട്ടുള്ളത് .എന്നാൽ , ആർത്തവകാരിക്കും പ്രസവരക്തക്കാരിക്കും അവ ഉള്ളപ്പോൾ നഖം, മുടി എന്നിവ നീക്കാതിരിക്കൽ സുന്നത്താണ് എന്ന നിയമമില്ലെന്നും രക്തം മുറിഞ്ഞ ശേഷം കുളിക്കും മുമ്പ് നീക്കാതിരിക്കലാണ് സുന്നത്തെന്നും ഒരു മുസ്'ലിയാർ പറഞ്ഞു. വസ്തുതയെന്ത്?
താങ്കൾ പഠിച്ചതാണ് ശരി, ആ മുസ്'ലിയാർ പറഞ്ഞതല്ല.
ജനാബത്തുള്ളവർ,ആർത്തവകാരി, പ്രസവ രക്തക്കാരി എന്നിവർ നഖം, മുടി, രക്തം എന്നിവ നീക്കാതിരിക്കൽ സുന്നത്താണ് എന്നാണ് ഫുഖഹാഅ് പഠിപ്പിച്ചത്.
അപ്പോൾ ആർത്തവം, പ്രസവ രക്തം എന്നിവ തുടങ്ങിയത് മുതൽ നഖം, മുടി പോലെയുള്ളത് നീക്കാതിരിക്കൽ സുന്നത്ത് എന്ന നിയമം ഉണ്ട്. അല്ലാതെ ആർത്തവം, പ്രസവ രക്തം എന്നിവ ഉണ്ടാകുമ്പോൾ നഖം, മുടി എന്നിവ നീക്കാതിരിക്കൽ സുന്നത്താണെന്ന നിയമമില്ല,രക്തം മുറിഞ്ഞ ശേഷമാണ് നീക്കാതിരിക്കൽ സുന്നത്ത് എന്ന നിയമമുള്ളത് എന്നു ഫുഖഹാഅ് പറഞ്ഞത് കാണുന്നില്ല.
وينبغي أن لا يزيلوا أي الجنب والحائض والنفساء قبل الغسل شعرا أوظفرا وكذا دما لأن ذلك يرد في الآخرة جنبا* ( فتح المعين مع الترشيح )
ജനാബത്തുള്ളവർ, ആർത്തവകാരി, പ്രസവ രക്തക്കാരി എന്നിവർ കുളിക്കും മുമ്പ് മുടി, നഖം, രക്തം എന്നിവ നീക്കാതിരിക്കൽ അനിവാര്യമാണ് -സുന്നത്താണ് - ( ഫത്ഹുൽ മുഈൻ , തർശീഹ്: പേജ്: 36 )
لأن ذلك اي المذكور من الشعر أو الظفر أو الدم المزال *حال الجنابة أو الحيض أو النفاس*. يرد في الآخرة جنبا ( إعانة : 1/ 96)
സംഗ്രഹം
- ജനാബത്തുണ്ടായ സ്ത്രീ പുരുഷന്മാർ, ആർത്തവകാരി, പ്രസവ രക്തക്കാരി എന്നിവർ അതു ഉണ്ടായത് മുതൽ കുളിച്ചു ശുദ്ധിയാകുന്നത് വരെ നഖം, മുടി, (ഒരു അഭിപ്രായത്തിൽ ) രക്തം എന്നിവ നീക്കാതിരിക്കൽ സുന്നത്താണ്.
- പ്രസ്തുത വസ്തുക്കൾ നീക്കാതിരിക്കൽ സുന്നത്ത് എന്ന നിയമം ആർത്തവകാരിക്കും പ്രസവ രക്തക്കാരിക്കും തുടങ്ങുന്നത് ആർത്തവവും പ്രസവ രക്തവും തുടങ്ങലോടുകൂടെ തന്നെയാണ്. അല്ലാതെ രക്തം മുറിഞ്ഞ ശേഷമല്ല നിയമം തുടങ്ങുന്നത്.
- നഖം, മുടി പോലെയുള്ളത് നീക്കാതിരിക്കൽ സുന്നത്ത് എന്ന നിയമം ഹയ്ള്, നിഫാസ് എന്നിവ ഉള്ളപ്പോൾ ബാധകമല്ലന്നും പ്രസ്തുത രക്തങ്ങൾ മുറിഞ്ഞ ശേഷമാണ് ബാധകമെന്നുമുള്ള വാദം അടിസ്ഥാന രഹിതമാണ്.
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment