Friday, 25 July 2025

മഹ്റമില്ലാതെ ഒരു സ്ത്രീ ഗ്രൂപ്പിന്റെ കൂട്ടത്തിൽ ഉംറയ്ക്ക് പോകുന്നതിന്റെ വിധി എന്താണ്?

 

ഹജ്ജിനും ഉംറക്കും സ്ത്രീകൾക്ക് പ്രത്യേകമായ നിബന്ധനയാണ് ഭർത്താവ് അല്ലെങ്കിൽ  മഹ്റമായ പുരുഷൻ കൂടെ ഉണ്ടാവൽ.മഹ്റം ഇല്ലെങ്കിൽ അവൾക്ക് ഹജ്ജ് തന്നെ നിർബന്ധമില്ല.

അതിനാൽ സ്ത്രീകളുടെ ഗ്രൂപ്പിന്റെ കൂട്ടത്തിൽ ഉംറയ്ക്ക് പോകൽ അനുവദനീയമല്ല.

77.24 കിലോമീറ്റർ ദൂരത്തേക്കാൾ കൂടുതൽ മഹറം ഇല്ലാതെ യാത്ര ചെയ്യൽ സ്ത്രീകളുടെ സംഘത്തോടൊപ്പം ആണെങ്കിലും ശരി അനുവദനീയമല്ല.

മഹ്റം ഇല്ലാതെ ഹജ്ജ് ഉംറയും നിർവഹിച്ചാൽ ശരിയാകുമെങ്കിലും സ്ത്രീയുടെ മേൽ പാപമുണ്ടായിരിക്കും.

وَأَمَّا) الَّذِي يَخُصُّ النِّسَاءَ فَشَرْطَانِ: أَحَدُهُمَا أَنْ يَكُونَ مَعَهَا زَوْجُهَا أَوْ مَحْرَمٌ لَهَا فَإِنْ لَمْ يُوجَدْ أَحَدُهُمَا لَا يَجِبُ عَلَيْهَا الْحَجُّ.وَهَذَا عِنْدَنَا، وَعِنْدَ الشَّافِعِيِّ هَذَا لَيْسَ بِشَرْطٍ، وَيَلْزَمُهَا الْحَجُّ، وَالْخُرُوجُ مِنْ غَيْرِ زَوْجٍ، وَلَا مَحْرَمٍ إذَا كَانَ مَعَهَا نِسَاءٌ فِي الرُّفْقَةِ ثِقَاتٌ، 

[الكاساني ,بدائع الصنائع في ترتيب الشرائع ,2/123



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment