Friday, 25 July 2025

ഇൻസ്റ്റാൾമെന്റ് രീതിയിൽ വിൽക്കലും വാങ്ങലും അനുവാദനീയമണോ?

 

തവണ വ്യവസ്ഥയിലുള്ള (installment) കച്ചവടവും വിൽക്കുന്ന വസ്തുവിന് റൊക്കം വിലയേക്കാൾ കൂടുതൽ വില നിർണയിക്കലും തവണകൾ നിശ്ചയിക്കലും    അനുവദനീയമാണ്.

  • ഇടപാട് ഉറപ്പിക്കുമ്പോൾ തന്നെ റൊക്കമാണോ തവണയാണോ എന്ന് തീരുമാനിക്കണം.
  • ഇൻസ്റ്റാൾമെന്റ് വസ്തുവിന്റെ ആകെത്തുക ക്ലിപ്തമാക്കണം.
  • എത്ര കാലം കൊണ്ട് അടച്ചു തീർക്കണം എന്നുള്ളതും ക്ലിപ്തമാക്കണം.
  • ഓരോ തവണകളിലും എത്ര രൂപയുടെ തിരിച്ചടവാണെന്ന് ക്ലിപ്തമാക്കണം.
  • ഇടപാടിൽ ഒരു തരത്തിലുള്ള അവ്യക്തതയും ഉണ്ടാവാൻ പാടില്ല.
  • തിരിച്ചടവ് വൈകുക, വീഴ്ച്ചവരുക തുടങ്ങിയ സന്ദർഭങ്ങളിൽ ഫൈൻ പോലെ ഒരു പേരിലും കൂടുതൽ പൈസ അധികം ഇടാക്കലും അത് നൽകലും അനുവദനീയമല്ല. 


 (وَ) يَصِحُّ الْبَيْعُ (بِثَمَنٍ حَالٍّ وَمُؤَجَّلٍ) لِإِطْلَاقِ قَوْله تَعَالَى {وَأَحَلَّ اللَّهُ الْبَيْعَ} [البقرة: 275] (بِأَجَلٍ مَعْلُومٍ)

[عبد الرحمن شيخي زاده ,مجمع الأنهر في شرح ملتقى الأبحر ,2/8]

وَإِذَا عَقَدَ الْعَقْدَ عَلَى أَنَّهُ إلَى أَجَلِ كَذَا بِكَذَا وَبِالنَّقْدِ بِكَذَا أَوْ قَالَ إلَى شَهْرٍ بِكَذَا أَوْ إلَى شَهْرَيْنِ بِكَذَا فَهُوَ فَاسِدٌ؛ .... وَهَذَا إذَا افْتَرَقَا عَلَى هَذَا فَإِنْ كَانَ يَتَرَاضَيَانِ بَيْنَهُمَا وَلَمْ يَتَفَرَّقَا حَتَّى قَاطَعَهُ عَلَى ثَمَنٍ مَعْلُومٍ، وَأَتَمَّا الْعَقْدَ عَلَيْهِ فَهُوَ جَائِزٌ

[السرخسي، المبسوط للسرخسي، ٨/١٣]

وَكَذَا إذَا قَالَ: بِعْتُكَ هَذَا الْعَبْدَ بِأَلْفِ دِرْهَمٍ إلَى سَنَةٍ أَوْ بِأَلْفٍ وَخَمْسِمِائَةٍ إلَى سَنَتَيْنِ؛ لِأَنَّ الثَّمَنَ مَجْهُولٌ، وَقِيلَ: هُوَ الشَّرْطَانِ فِي بَيْعٍ وَقَدْ رُوِيَ أَنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «نَهَى عَنْ شَرْطَيْنِ فِي بَيْعٍ» وَلَوْ بَاعَ شَيْئًا بِرِبْحِ ده يازده وَلَمْ يَعْلَمْ الْمُشْتَرِي رَأْسَ مَالِهِ فَالْبَيْعُ فَاسِدٌ حَتَّى يَعْلَمَ فَيَخْتَارَ أَوْ يَدَعَ هَكَذَا رَوَى ابْنُ رُسْتُمَ عَنْ مُحَمَّدٍ؛ لِأَنَّهُ إذَا لَمْ يُعْلَمْ رَأْسُ مَالِهِ كَانَ ثَمَنُهُ مَجْهُولًا وَجَهَالَةُ الثَّمَنِ تَمْنَعُ صِحَّةَ الْبَيْعِ فَإِذَا عَلِمَ وَرَضِيَ بِهِ جَازَ الْبَيْعُ؛ لِأَنَّ الْمَانِعَ مِنْ الْجَوَازِ هُوَ الْجَهَالَةُ عِنْدَ الْعَقْدِ 

[الكاساني، بدائع الصنائع في ترتيب الشرائع، ١٥٨/٥]

لأن للأجل شبها بالمبيع. ألا ترى أنه يزاد في الثمن لأجل الأجل

[بدر الدين العيني، البناية شرح الهداية، ٢٤٤/٨]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment