ട്രെയിനിലൊ ബസ്സിലൊ ദീർഘദൂരം സഞ്ചരിക്കുന്ന യാത്രക്കാരന് ഖിബ്ലക്ക് നേരിടുക, നിൽക്കുക തുടങ്ങിയ ശർതുകൾ ഒഴിവാകുന്നതല്ല.ഈ രണ്ട് ശർത്തുകളിൽ നിന്ന് കാരണമില്ലാതെ ഏത് നഷ്ടപ്പെട്ടാലും ഫർള്,വാജിബ് നിസ്കാരങ്ങൾ ശരിയാവുകയില്ല. സുന്നത്, നഫ്ൽ നിസ്കാരങ്ങൾ നിന്ന് നിർവഹിച്ചില്ലെങ്കിലും ശരിയാവുന്നതാണ്. യാത്രയുടെ ഇടയിലോ വാഹനം എവിടെയെങ്കിലും നിർത്തുമ്പോഴോ നിന്നുകൊണ്ട് ഖിബ്ലക്ക് നേരിട്ട് നിർവഹിക്കാൻ സാധിക്കുന്നവർ അങ്ങനെ തന്നെ നിസ്കരിക്കണം.
പറയപ്പെട്ട രൂപത്തിൽ നിസ്കരിക്കാൻ സൗകര്യം കിട്ടുന്നില്ലെങ്കിൽ ( നിൽക്കാൻ സാധിക്കും പക്ഷേ ഖിബ്‌ല കിട്ടില്ല.ഖിബ്‌ലകിട്ടും നിൽക്കാൻ സാധിക്കില്ല. അല്ലെങ്കിൽ രണ്ടും ഒത്തു വരില്ല)
സൗകര്യം പ്രതീക്ഷിച്ചാൽ നിസ്കാരം ഖളാ ആകാനുള്ള സാധ്യത ഉണ്ട്. അത്തരം സാഹചര്യങ്ങളിൽ അവിടെയുള്ള സൗകര്യത്തിൽ എങ്ങനെയാണോ നിസ്കരിക്കാൻ സാധിക്കുന്നത് അങ്ങനെ നമസ്കരിക്കുക.അപ്രകാരം നിർവഹിച്ച നിസ്കാരങ്ങൾ പിന്നീട് ഖളാ വീട്ടൽ നിർബന്ധമാണ്.
وفي الخلاصة: وفتاوی قاضیخان وغیرهما: الأیسر في ید العدو إذا منعه الکافر عن الوضوء والصلاة یتیمم ویصلي بالإیماء، ثم یعید إذا خرج … فعلم منه أن العذر إن کان من قبل الله تعالیٰ لا تجب الإعادة، وإن کان من قبل العبد وجبت الإعادة". (البحر الرائق، الکتاب الطهارة، باب التیمم، رشیديه ۱/ ۱۴۲)
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment