ഇല്ല ,ഇമാം കുർദി(റ) അങ്ങനെ പറഞ്ഞിട്ടില്ല.
തുഹ്ഫക്കും നിഹായക്കും എതിരായി ഫത്'വ പാടില്ലന്ന ചിലരുടെ അടിസ്ഥാന രഹിതമായ വാദത്തെ ഖണ്ഡിക്കാൻ വേണ്ടി ഇമാം കുർദി(റ) ഉദ്ധരിച്ചത് തൻ്റെ വാദമായി പലരും തെറ്റിദ്ധരിച്ചു. പല ഉന്നതരും ഇങ്ങനെ തെറ്റിദ്ധരിച്ചു ഉദ്ധരിച്ചത് അത്ഭുതം ഉളവാക്കുന്നുണ്ട്.
ശൈഖ് സഈദ് സുൽബുൽ (റ) വിൻ്റെ വാദം ഖണ്ഡിക്കാൻ വേണ്ടി ഇമാം കുർദി(റ) ഇങ്ങനെ ഉദ്ധരിക്കുന്നു:
ان الأئمة قد اتفقوا على ان المعول عليه والمأخوذ به كلام الشبخ ابن حجر والرملي في التحفة والنهاية
(الفوائد المدنية: ٤٤
''അവലംബിക്കേണ്ടത് ശൈഖ് ഇബ്നു ഹജർ(റ) ശൈഖ് റംലി (റ) എന്നിവർ തുഹ്ഫയിലും നിഹായയിലും പറഞ്ഞതാണെന്ന് മദ്ഹബിലെ ഇമാമുകൾ ഏകോപിച്ചിട്ടുണ്ട്.(അൽ ഫവാഇദ്: പേജ്: 44)
ശൈഖ് സഈദ്(റ)വിൻ്റെ ഈ വാദത്തെ നീണ്ട ചർച്ചക്ക് ശേഷമാണ് ഇമാം കുർദി(റ) ഖണ്ഡിക്കുന്നത്. പേജ് 44 ൽ വാദം കൊണ്ട് വന്ന് പേജ് 210 ലാണ് അതിനെ പൊളിച്ചിടുന്നത്.
അതിങ്ങനെ:
وأما ما ذكره من عدم جواز الإفتاء والحكم بما يخالفهما فلا يظهر وجهه وأغرب من ذلك حكاية الإتفاق عليه
(الفوائد المدنية: ٢١٠)
തുഹ്ഫക്കും നിഹായക്കും എതിരായി ഫത് വയും വിധിയും അനുവദനീയമല്ലന്നു ശൈഖ് സഈദ് സുൻബുൽ (റ) പറഞ്ഞതിന് ഒരു ന്യായവും വ്യക്തമാകുന്നില്ല. ഇതിനേക്കാൾ ആശ്ചര്യമാണ്, ഇക്കാര്യത്തിൽ ഏകോപനമുണ്ടെന്ന് സഈദ് സുൻബുൽ (റ) പറഞ്ഞത് (അൽ ഫവാഇദ്: പേജ്: 210 )
ഇമാം കുർദി(റ) ഖണ്ഡന വാദം തൻ്റെ ഗ്രന്ഥത്തിൻ്റെ 44-ാം പേജിലും അതിൻ്റെ ഖണ്ഡനം 210-ാം പേജിലുമാണ് കൊണ്ടുവന്നത്. ഒരാളുടെ വാദം കൊണ്ട് വന്ന് ഇത്രയും സുദീർഘമായ ചർച്ചയ്ക്കുശേഷം അതിനെ ഖണ്ഡിക്കുന്ന രീതി ഒരു പക്ഷേ ,ഈ ഗ്രന്ഥത്തിൻ്റെ മാത്രം പ്രത്യേകതയായിരിക്കും.
കൈപറ്റ ഉസ്താദിൻ്റെ സേവനം
പേജ് 44 ലെ വാദം എടുത്തുദ്ധരിച്ച് 210 ലെ ഖണ്ഡനം കാണാത്ത ചില'' മുഹശ്ശി''കൾ പ്രസ്തുത വാദം ഇമാം കുർദി(റ)വിൻ്റെതായി തെറ്റിദ്ധരിച്ചത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാകാം മർഹൂം കൈപറ്റ ബീരാൻ കുട്ടി മുസ് ലിയാർ (റ) തൻ്റെ رسالة التنبيه എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ '' 44-ാം പേജിലെ വാദവും 210-ാം പേജിലെ ഖണ്ഡനവും അടുത്തടുത്ത് നൽകിയത്'' .
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment