Friday, 25 July 2025

മൃഗത്തിന്റെ എല്ലാ ഭാഗവും കഴിക്കൽ അനുവദനീയമല്ല എന്ന് കേട്ടു.ഇത് ശരിയാണോ? ഏതെല്ലാം ഭാഗങ്ങളാണ് കഴിക്കാൻ പാടില്ലാത്തത് ?

 

ഹലാലായ മൃഗത്തിന്റെ ഏഴ് ശരീര ഭാഗങ്ങൾ കഴിക്കൽ അനുവദനീയമല്ല. ഹറാമിനോടടുത്ത കറാഹത്താണ്.

  1. ലിംഗം ( Penis )
  2. യോനി ( Vagina )
  3. വൃഷണം ( Testicle )
  4. മുത്രസഞ്ചി (Urinary bladder)
  5. ഗ്രന്ഥികൾ ( Glands )
  6. പിത്തഗ്രന്ഥി( Gallbladder )
  7. ഒഴുകുന്ന രക്തം ഹറാമാണ്.


(كُرِهَ تَحْرِيمًا) وَقِيلَ تَنْزِيهًا وَالْأَوَّلُ أَوْجَهُ (مِنْ الشَّاةِ سَبْعٌ الْحَيَاءُ وَالْخُصْيَةُ وَالْغُدَّةُ وَالْمَثَانَةُ وَالْمَرَارَةُ وَالدَّمُ الْمَسْفُوحُ وَالذَّكَرُ)

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/749] 

 

കഴിക്കൽ കറാഹത്തുള്ള  ശരീരഭാഗങ്ങൾ ആട് പോത്ത് പോലെയുള്ള മൃഗങ്ങളിൽ മാത്രമാണോ, കോഴി പോലെയുള്ള പക്ഷികളിൽ ബാധകമാണോ ?

കറാഹത് ഭക്ഷിക്കപ്പെടുന്ന എല്ലാജീവികളിലും ബാധകമാണ്.മൃഗങ്ങളെന്നോ പക്ഷികളൊന്നോ വ്യത്യാസമില്ല.

ഹദീസിൽ തടയപ്പെട്ട ഏഴ് ഭാഗങ്ങൾ ഒഴികെ മറ്റ് ശരീരഭാഗങ്ങൾ കഴിക്കൽ അനുവദനീയമാണ്.കോഴിയുടെ ഹൃദയം (heart), തൊലി(Skin),കീഴ്കാലുകൾ (feet's), കരൾ(liver), ആമാശയത്തിലെ പേശീ (gizzard) മുതലായ ഭാഗങ്ങൾ കഴിക്കൽ അനുവദനീയമാണ്.

كُرِهَ تَحْرِيمًا) وَقِيلَ تَنْزِيهًا وَالْأَوَّلُ أَوْجَهُ (مِنْ الشَّاةِ سَبْعٌ الْحَيَاءُ وَالْخُصْيَةُ وَالْغُدَّةُ وَالْمَثَانَةُ وَالْمَرَارَةُ وَالدَّمُ الْمَسْفُوحُ وَالذَّكَرُ) لِلْأَثَرِ الْوَارِدِ فِي كَرَاهَةِ ذَلِكَ..... (قَوْلُهُ مِنْ الشَّاةِ) ذِكْرُ الشَّاةِ اتِّفَاقِيٌّ لِأَنَّ الْحُكْمَ لَا يَخْتَلِفُ فِي غَيْرِهَا مِنْ الْمَأْكُولَاتِ ط.

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/749]

’’وذکر بکر رحمه الله تعالیٰ أن الجلد کاللحم.‘‘

(الفتاوٰی البزازیة علی الفتاویٰ الهندیة، کتاب الاضحیة، (۶ ؍ ۲۹۴ ) رشیدیة:)

أن ‌الأصل ‌في ‌الأشياء الإباحة."

 ( التلويح على التوضيح لمتن التنقيح فصل في أفعاله عليه الصلاة والسلام، ج:2، ص:30، ط:دار الكتب العلمية)

"واعلم أن ‌الأصل ‌في الأشياء كلها سوى ‌الفروج الإباحة قال الله تعالى {هو الذي خلق لكم ما في الأرض جميعا} [البقرة: 29] وقال {كلوا مما في الأرض حلالا طيبا} [البقرة: 168] وإنما تثبت الحرمة بعارض نص مطلق أو خبر مروي فما لم يوجد شيء من الدلائل المحرمة فهي على الإباحة وقد دل كتاب الله تعالى وهو قوله تعالى {إنما الخمر والميسر} [المائدة: 90] الآية."

 (مجمع الأنهر في شرح ملتقى الأبحر كتاب الأشربة، ج:2، ص:568، ط:دار الطباعة العامرة)


മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment