പൊതുവെ മൂല്യമുള്ള സമ്പത്തായി കണക്കാക്കപ്പെടുന്ന വസ്തുകളാണ് മഹ്റായി നിശ്ചയിക്കേണ്ടത്.
മഹ്റിന്റെ അളവിൽ പരമാവധി പരിധി നിർണയിച്ചിട്ടില്ല.ഇരുവരും പരസ്പര തൃപ്തിയോടെ യോഗ്യമായ മഹ്ർ തീരുമാനിക്കുക.ഭർത്താവിന് നൽകാൻ ബുദ്ധിമുട്ടുള്ള മഹ്ർ നിശ്ചയിക്കൽ ഉചിതമല്ല.ഏറ്റവും കുറഞ്ഞത് 10 ദിർഹം അതായത് ഏകദേശം 32 ഗ്രാം വെള്ളിയൊ അതിന്റെ മൂല്യമോ മഹ്റായി നൽകൽ നിർബന്ധമാണ്.
മുസ്ഹഫിന് മേൽ പറയപ്പെട്ട മൂല്യം ലഭിക്കുമെങ്കിൽ മഹ്റായി നിശ്ചയിക്കൽ അനുവദനീയമാണ്.ഇല്ലെങ്കിൽ മറ്റ് സമ്പത്തുകളുടെ കൂടെ മുസ്ഹഫ് നൽകാം.
أَقَلُّ الْمَهْرِ عَشَرَةُ دَرَاهِمَ مَضْرُوبَةً أَوْ غَيْرَ مَضْرُوبَةٍ حَتَّى يَجُوزَ وَزْنُ عَشَرَةٍ تِبْرًا، وَإِنْ كَانَتْ قِيمَتُهُ أَقَلَّ، كَذَا فِي التَّبْيِينِ وَغَيْرُ الدَّرَاهِمِ يَقُومُ مَقَامَهَا بِاعْتِبَارِ الْقِيمَةِ وَقْتَ الْعَقْدِ فِي ظَاهِرِ الرِّوَايَةِ حَتَّى لَوْ تَزَوَّجَهَا عَلَى ثَوْبٍ أَوْ مَكِيلٍ أَوْ مَوْزُونٍ وَقِيمَتُهُ يَوْمَ الْعَقْدِ عَشَرَةٌ فَصَارَتْ يَوْمَ الْقَبْضِ أَقَلَّ لَيْسَ لَهَا الرَّدُّ وَفِي الْعَكْسِ لَهَا مَا نَقَصَ[مجموعة من المؤلفين، الفتاوى الهندية، ٣٠٢/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment