വർഷങ്ങളായി കുടുംബസമേതം ജോലിസ്ഥലത്ത് താമസിക്കുന്നു.സ്വന്തം നാട് പൂർണ്ണമായും ഉപേക്ഷിച്ചിട്ടില്ല.സ്വന്തവും ബന്ധവുമുള്ള തന്റെ നാട് പൂർണ്ണമായും ഉപേക്ഷിച്ച് ജോലി സ്ഥലത്ത് സ്ഥിരതാമസമാക്കുവാൻ (settle) ഉദ്ദേശിക്കുന്നത് വരെ അത് സ്വന്തം നാടായി തുടരും.സ്വന്തം നാട്ടിലേക്ക് വരുന്ന പക്ഷം നമസ്കാരം പൂർത്തിയാക്കി നമസ്കരിക്കണം.ഖസ്ർ ചെയ്യാൻ പാടില്ല.ജോലി സ്ഥലത്തും പൂർത്തിയാക്കി നമസ്കരിക്കണം.
ثُمَّ الْوَطَنُ الْأَصْلِيُّ يَجُوزُ أَنْ يَكُونَ وَاحِدًا أَوْ أَكْثَرَ مِنْ ذَلِكَ بِأَنْ كَانَ لَهُ أَهْلٌ وَدَارٌ فِي بَلْدَتَيْنِ أَوْ أَكْثَرَ وَلَمْ يَكُنْ مِنْ نِيَّةِ أَهْلِهِ الْخُرُوجُ مِنْهَا، وَإِنْ كَانَ هُوَ يَنْتَقِلُ مِنْ أَهْلٍ إلَى أَهْلٍ فِي السَّنَةِ.....(وَوَطَنُ) الْإِقَامَةِ: وَهُوَ أَنْ يَقْصِدَ الْإِنْسَانُ أَنْ يَمْكُثَ فِي مَوْضِعٍ صَالِحٍ لِلْإِقَامَةِ خَمْسَةَ عَشَرَ يَوْمًا أَوْ أَكْثَرَ
[الكاساني ,بدائع الصنائع في ترتيب الشرائع ,1/103]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment