Saturday, 26 July 2025

പ്രാർത്ഥനയിൽ اللهم بارك لنا في رجب وشعبان وبلغنا رمضان എന്നതിനു ശേഷം ووفقنا فيه للصيام والقيام എന്നിങ്ങനെ പല പദങ്ങളും ചേർത്തു ചിലർ ദുആ ചെയ്യാറുണ്ട്. അങ്ങനെ ഹദീസിൽ വന്നിട്ടുണ്ടോ?

 

പ്രസ്തുത ഹദീസിൽ وبلغنا رمضان വരെ മാത്രം ഉള്ളൂ. വ ബല്ലിഗ് നാ റമളാന എന്ന പ്രാർത്ഥിച്ചാൽ തന്നെ ''റമളാനിൽ നോമ്പിനും തറാവീഹ് നിസ്കാരത്തിനും മറ്റു പുണ്യകർമത്തിനുമെല്ലാം തൗഫീഖ് നൽകണേ എന്ന അർത്ഥം ലഭിച്ചു ''. അതാണ് بلغنا رمضان എന്നതിൻ്റെ അർത്ഥമെന്ന് മുല്ലാ അലിയ്യുൽ ഖാരി (റ) മിർഖാത്തിൽ വിവരിച്ചിട്ടുണ്ട്.അതുകൊണ്ട് وبلغنا رمضان വരെ പ്രാർത്ഥിച്ചാൽ തന്നെ അർത്ഥ സമ്പൂർണമായ പ്രാർത്ഥനയാണ് .


അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ എന്ന പ്രാർത്ഥനയുടെ ശേഷം ചില ഉസ്താദുമാർ  

ووفقنا فيه للصيام والقيام والإعتكاف وتلاوة القرآن എന്നിങ്ങനെ സ്വന്തം വകയായി ഇബാറത്ത് ചേർത്തിപ്പറയാറുണ്ട്. എന്നാൽ അങ്ങനെ ചേർത്തിപ്പറയാതിരിക്കലാണ് അദബ് എന്നു ചിലർ പറയുന്നു. വസ്തുതയെന്ത്?

അങ്ങനെ ചേർത്തിപ്പറയൽ അദബിനു വിരുദ്ധമാണെന്ന് ആധികാരിക ഇമാമുകളാരും പറഞ്ഞത് കാണുന്നില്ല.

ഹദീസിൽ വന്ന പ്രാർത്ഥനയോട് ഹദീസി വരാത്തതിനെ അത്വ്'ഫ് ചെയ്യുന്നത് അദബിനു വിരുദ്ധമല്ല.നമ്മുടെ അഇമ്മത്ത് അങ്ങനെ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ചെയ്തിട്ടുണ്ട്.

ഉദാ:ഇമാം ഇബ്നു ഹജർ(റ) പറയുന്നു: *يندب ضم السلام للصلاة*

മയ്യിത്തു നിസ്കാരത്തിൽ തിരുനബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുമ്പോൾ അതിലേക്ക് സലാമിനെ ചേർത്തിപ്പറയൽ [ അത്വ്'ഫ് ചെയ്തു പറയൽ ] സുന്നത്താണ്. [ തുഹ്ഫ: 3/ 136 ]

സലാമിനെ ചേർത്തിപ്പറയുന്ന രീതി ഫുഖഹാഅ് ഇങ്ങനെ വിവരിക്കുന്നു:

اللهم صل وسلم على محمد [ഹാശിയത്തുൽ ജമൽ: 2/172 ]

ഏറ്റവും മഹത്തായ സ്വലാത്തു ഇബ്റാഹീമിലാണ് ഹദീസിൽ വരാത്ത سلم എന്നതിനെ ഹദീസിൽ വന്നതിനോട് عطف ചെയ്തു اللهم صل وسلم എന്നു പറയൽ സുന്നത്താണെന്ന് ഫുഖഹാഅ് പഠിപ്പിച്ചത് .

മുതഫർദിൽ 

اللهم أعني على ذكرك وشكرك وحسن عبادتك എന്ന ഹദീസിൽ വന്ന പ്രാർത്ഥനയോടാണ്

وتوفيق طاعتك എന്ന ഹദീസിൽ വരാത്ത പദത്തിനെ عطف ചെയ്തു പറഞ്ഞത്. 

ഹദീസിലേക്ക് ളമീർ മടക്കലും ( ووفقنا فيه ) അദബിനു എതിരായി ഇമാമുകൾ പറഞ്ഞത് കാണുന്നില്ല.



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment