Friday, 25 July 2025

Youtube (യൂട്യൂബ്) ൽ നിന്നും ലഭിക്കുന്ന പൈസ ഹലാൽ ആകുമോ?

 

ചില നിബന്ധനകൾക്ക്  YouTube  accounts ഒരു വരുമാന സ്രോതസ്സായി ഉപയോഗിക്കാൻ കഴിയുന്നതും ലഭിക്കുന്ന വരുമാനം അനുവദനീയവുമാണ്. 

  1. ഒരാൾ തന്റെ YouTube അക്കൗണ്ടിൽ ഇടുന്ന വീഡിയോകൾ  ഫോട്ടോകൾ എന്നിവയിൽ ജീവനുള്ള വസ്തുക്കൾ  എടുക്കാൻ പാടില്ല, ഒരു കെട്ടിടത്തിന്റെയോ വൃക്ഷത്തിന്റെയോ ഫോട്ടോസ്  എന്തെങ്കിലും പ്രസിദ്ധികരണം പോലുള്ളവ മാത്രം.
  2. YouTube അക്കൗണ്ടിൽ അപ്‌ലോഡ്  ചെയ്യുന്ന  വീഡിയോകളിൽ അത്യാവിശമായതും നിയമാനുസൃതവും ഉപയോഗപ്രദവുമായ ജീവനുള്ള വസ്തുക്കളുടെ ഫോട്ടോ വീഡിയോ  മാത്രമേ പാടുള്ളു , കൂടാതെ ശരീഅത് അനുവദിക്കാത്തതോ അനാവശ്ശ്യ മായതോ ഇണ്ടാകാൻ പാടില്ല
  3. അപ്‌ലോഡ്  ചെയ്യന്ന വീഡിയോ ഒരു ബിസിനസ് അല്ലെങ്കിൽ സ്കീമിനെക്കുറിച്ചുള്ള വിവരങ്ങൾ ആണെങ്കിൽ , ആ ബിസിനസ്സ് അല്ലെങ്കിൽ സ്കീമും ശരീഅത്തിൽ അനുവദനീയമായതാകണം
  4. ഒരു വ്യക്തിയെ തന്റെ വീഡിയോകളിൽ  യൂട്യൂബിന്റേ പരസ്യങ്ങൾ പരസ്യം ചെയ്യാൻ അനുവദിക്കരുത്; ഹറാമും ഹലാലും ആയ  എല്ലാ പരസ്യങ്ങളും YouTube കമ്പനി ചേർക്കുന്നു;  

അതിനാൽ തന്റെ സ്വന്തം അപ്ലോഡുകളിൽ നിന്ന് ലഭിക്കുന്ന പണം മാത്രം  കരസ്തസ്മാക്കുക.

അവലംബം : ഫതാവ ദാറുൽ ഉലൂം ദയൂബന്ദ്


മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment