പള്ളിയിൽ വെച്ചുള്ള മയ്യിത്ത് നിസ്കാരത്തിന് മൂന്നു രൂപങ്ങൾ കാണാം.
- മയ്യിത്തും ഇമാമും പിന്തുടരുന്നവരും പള്ളിക്കുള്ളിൽ
- മയ്യിത്ത് മാത്രം പള്ളിക്ക് പുറത്ത് ഇമാമും പിന്തുടരുന്നവരും പള്ളിക്കുള്ളിൽ
- മയ്യിത്തും ഇമാമും പിന്തുടരുന്ന കുറച്ച്പേരും പള്ളിയുടെ പുറത്ത്. ബാക്കിയുള്ളവർ പള്ളിയിൽ
മൂന്ന് രൂപങ്ങളും കറഹത്താണ്.കനത്ത മഴ പോലെയുള്ള തക്കതായ കാരണമുണ്ടെങ്കിൽ പള്ളിയിൽ മയ്യിത്ത് നിസ്കരിക്കൽ അനുവദനീയമാണ്.അപ്പോഴും സൗകര്യമുണ്ടെങ്കിൽ അവസാന രണ്ട് രൂപങ്ങളിൽ ഏതെങ്കിലും ഒന്ന് സ്വീകരിക്കലാണ് ഉചിതം.പള്ളിയിലെ മയ്യിത്ത് നിസ്കാരത്തിന്റെ വിഷയത്തിൽ മദ്‌ഹബിലെ ഫുഖഹാകളിൽ അഭിപ്രായവ്യത്യാസമുണ്ട്.
"(واختلف في الخارجة) عن المسجد وحده أو مع بعض القوم (والمختار الكراهة) مطلقًا خلاصة، بناء على أن المسجد إنما بني للمكتوبة، وتوابعها كنافلة وذكر وتدريس علم، وهو الموافق لإطلاق حديث أبي داود «من صلى على ميت في المسجد فلا صلاة له»
أن الصلاة على الميت فعل لا أثر له في المفعول، وإنما يقوم بالمصلي، فقوله من صلى على ميت في مسجد يقتضي كون المصلي في المسجد سواء كان الميت فيه أو لا، فيكره ذلك أخذا من منطوق الحديث، ويؤيده ما ذكره العلامة قاسم في رسالته من أنه روي «أن النبي صلى الله عليه وسلم لما نعى النجاشي إلى أصحابه خرج فصلى عليه في المصلى» قال: ولو جازت في المسجد لم يكن للخروج معنى اهـ مع أن الميت كان خارج المسجد
وبقي ما إذا كان المصلي خارجه والميت فيه، وليس في الحديث دلالة على عدم كراهته لأن المفهوم عندنا غير معتبر في غير ذلك، بل قد يستدل على الكراهة بدلالة النص، لأنه إذا كرهت الصلاة عليه في المسجد وإن لم يكن هو فيه مع أن الصلاة ذكر ودعاء يكره إدخاله فيه بالأولى لأنه عبث محض ولا سيما على كون علة كراهة الصلاة خشيت تلويث المسجد
وبهذا التقرير ظهر أن الحديث مؤيد للقول المختار من إطلاق الكراهة الذي هو ظاهر الرواية كما قدمناه، فاغتنم هذا التحرير الفريد فإنه مما فتح به المولى على أضعف خلقه، والحمد لله على ذلك."
الدر المختار وحاشية ابن عابدين (رد المحتار) (2/ 225)
"(وكرهت تحريمًا) وقيل: (تنزيهًا في مسجد جماعة هو) أي الميت (فيه) وحده أو مع القوم
(واختلف في الخارجة) عن المسجد وحده أو مع بعض القوم (والمختار الكراهة) مطلقا خلاصة
الدر المختار وحاشية ابن عابدين (رد المحتار) (2/ 224)
"والصلاة على الجنازة في الجبانة والأمكنة والدور سواء، كذا في المحيط وصلاة الجنازة في المسجد الذي تقام فيه الجماعة مكروهة سواء كان الميت والقوم في المسجد أو كان الميت خارج المسجد والقوم في المسجد أو كان الإمام مع بعض القوم خارج المسجد والقوم الباقي في المسجد أو الميت في المسجد والإمام والقوم خارج المسجد هو المختار، كذا في الخلاصة
الفتاوى الهندية (1/ 165)
ഹനഫീ മദ്ഹബിൽ മയ്യിത്ത് നിസ്കാരം പള്ളിയുടെ പുറത്ത് വച്ച് നിർവഹിക്കാൻ കാരണമെന്ത്? മയ്യിത്ത് നജസായത് കൊണ്ടാണോ?
മരണത്തോടെ ഏതൊരു ജീവിയും നജസായി തീരുന്നത് പോലെ മനുഷ്യ ജഡവും നജസാകുന്നതാണ്.പള്ളിയിൽ മയ്യിത്തിനെ പ്രവേശിപ്പിക്കൽ കറാഹത്താകുന്നതിന്റെ പ്രധാന കാരണമായി ഫുഖഹാക്കൾ വിശദീകരിക്കുന്നത് പള്ളി മലിനമാകാനുള്ള സാധ്യതയാണ്. നബി ﷺ യുടെയും തുടർന്ന് സഹാബാക്കളുടെയും കാലഘട്ടങ്ങളിലെല്ലാം തന്നെ പള്ളിയിൽ നിസ്കരിക്കാതെ മറ്റ് സ്ഥലങ്ങളിലാണ് മയ്യിത്ത് നിസ്കാരം നിർവഹിച്ചിരുന്നതെന്നാണ് ഹനഫി മദ്ഹബിന്റെ ന്യായം.
لِأَنَّ الْآدَمِيَّ حَيَوَانٌ دَمَوِيٌّ فَيَتَنَجَّسُ بِالْمَوْتِ كَسَائِرِ الْحَيَوَانَاتِ وَهُوَ قَوْلُ عَامَّةِ الْمَشَايِخِ وَهُوَ الْأَظْهَرُ بَدَائِعُ وَصَحَّحَهُ فِي الْكَافِي
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/194]
لِأَنَّهُ إذَا كُرِهَتْ الصَّلَاةُ عَلَيْهِ فِي الْمَسْجِدِ وَإِنْ لَمْ يَكُنْ هُوَ فِيهِ مَعَ أَنَّ الصَّلَاةَ ذِكْرٌ وَدُعَاءٌ يُكْرَهُ إدْخَالُهُ فِيهِ بِالْأَوْلَى لِأَنَّهُ عَبَثٌ مَحْضٌ وَلَا سِيَّمَا عَلَى كَوْنِ عِلَّةِ كَرَاهَةِ الصَّلَاةِ خَشِيَتْ تَلْوِيثَ الْمَسْجِدِ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٢٦/٢]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment