Friday, 25 July 2025

ചെറിയ കുട്ടികളെ പള്ളിയിൽ കൊണ്ട് വരുന്നതിന്റെ  വിധി എന്താണ്?

 

വകതിരിവില്ലാത്ത ചെറിയ കുട്ടികളെ മസ്ജിദിൽ കൊണ്ടുവരൽ അനുവദനീയമല്ല. റസൂലുല്ലാഹി ﷺ അരുളി : കുട്ടികളെ പള്ളിയിൽ കൊണ്ട് വരുന്നതിനെ തൊട്ട് നിങ്ങൾ സൂക്ഷിക്കുക.മൂത്രമൊഴിക്കാനും മറ്റും സാധ്യതയുള്ള കുട്ടികളെ പള്ളിയിൽ കൊണ്ട് വരൽ ഹറാമാണ്. ബഹളമുണ്ടാക്കുകയും കരയുകയും പള്ളിയുടെ മഹത്വമോ ഗൗരവമോ തിരിച്ചറിയാൻ സാധിക്കാത്ത കുട്ടികളെ കൊണ്ടുവരൽ കറാഹത്താണ്.പള്ളിയിൽ  മര്യാദയും അച്ചടക്കവും പാലിക്കുന്ന  ( കുട്ടിയെ ശ്രദ്ധിക്കാതെ നമസ്കാരത്തിൽ പൂർണമായി ശ്രദ്ധ നൽകി നിർവഹിക്കാൻ സാധിക്കും) കുട്ടികളെ കൊണ്ടുവരൽ അനുവദനീയമാണ്.കുട്ടികളെ വീടുകളിൽ നമസ്കാരം പരിശീലിപ്പിക്കുക.പള്ളിയുടെ മഹത്വം ഗൗരവവും പഠിപ്പിക്കുക. അക്കാര്യങ്ങൾ ശ്രദ്ധിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന കുട്ടികളെ കൊണ്ടു വരൽ അനുവദനീയമാണ്. 


وَيَحْرُمُ إدْخَالُ صِبْيَانٍ وَمَجَانِينَ حَيْثُ غَلَبَ تَنْجِيسُهُمْ وَإِلَّا فَيُكْرَهُ......أَخْرَجَهُ الْمُنْذِرِيُّ " مَرْفُوعًا «جَنِّبُوا مَسَاجِدَكُمْ صِبْيَانَكُمْ وَمَجَانِينَكُمْ، وَبَيْعَكُمْ وَشِرَاءَكُمْ، وَرَفْعَ أَصْوَاتِكُمْ، وَسَلَّ سُيُوفِكُمْ، وَإِقَامَةَ حُدُودِكُمْ، وَجَمِّرُوهَا فِي الْجُمَعِ، وَاجْعَلُوا عَلَى أَبْوَابِهَا الْمَطَاهِرَ....وَالْمُرَادُ بِالْحُرْمَةِ كَرَاهَةُ التَّحْرِيمِ لِظَنِّيَّةِ الدَّلِيلِ..... وَإِلَّا فَيُكْرَهُ أَيْ تَنْزِيهًا [ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/656]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment