മൂത്രിക്കുകയോ കാഷ്ഠിക്കുകയോ ചെയ്തു കൊണ്ടിരിക്കുമ്പോൾ സംസാരിക്കൽ നിരുപാധികം കറാഹത്താണ്. അതായത് ദിക്റാണെങ്കിലും ഖുർആനാണെങ്കിലും സാധാ സംസാരമാണെങ്കിലും കറാഹത്താണ്. പ്രസ്തുത സമയം സംസാരിക്കരുതെന്ന് ഹദീസിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.[ഇആനത്ത് : 1/ 130]
`ﻭﻳﻨﺪﺏ ﺃﻥ ﻻ ﻳﺘﻜﻠﻢ ﺣﺎﻝ ﺧﺮﻭﺝ اﻟﺨﺎﺭﺝ ﻣﻄﻠﻘﺎ، ﺫﻛﺮا ﻛﺎﻥ ﺃﻭ ﻏﻴﺮﻩ، ﻟﻠﻨﻬﻲ ﻋﻦ اﻟﺘﺤﺪﺙ ﻋﻠﻰ اﻟﻐﺎﺋﻂ`
എന്നാൽ ബാത്റൂമിൽ വെച്ച് മൂത്രിക്കും മുമ്പോ മൂത്രിച്ച ശേഷമോ സംസാരിക്കൽ നിരുപാധികം കറാഹത്തില്ല. അതായത് സാധാ സംസാരം അപ്പോൾ കറാഹത്തല്ല.ദിക്ർ, ഖുർആൻ കറാഹത്താണ്. [ഇആനത്ത്: 1/ 130]
`ﻭﻳﻨﺪﺏ ﻓﻲ ﻏﻴﺮ ﻫﺬﻩ اﻟﺤﺎﻟﺔ ﺃﻥ ﻻ ﻳﺘﻜﻠﻢ ﺑﺬﻛﺮ ﻭﻗﺮﺁﻥ ﻓﻘﻂ، ﻓﺈﻥ ﺗﻜﻠﻢ بغيرهما ﻓﻼ ﻛﺮاﻫﺔ`
ബാത്ത്റൂമിൽ വെച്ച് തുമ്മിയാൽ
ബാത്റൂമിൽ വെച്ച് തുമ്മിയാൽ മൂത്രിക്കുകയോ കാഷ്ഠിക്കുകയോ ആണെങ്കിലും അല്ലെങ്കിലും നാവ് കൊണ്ട് സ്തുതിക്കൽ കറാഹത്താണ്.
ഹൃദയം കൊണ്ട് സ്തുതിക്കണം. അതിന് പ്രതിഫലം ലഭിക്കും. [ സംയോഗം ചെയ്തു കൊണ്ടിരിക്കേ തുമ്മിയാലും ഹൃദയം കൊണ്ടാണ് സ്തുതിക്കേണ്ടത് ]
ഇനി ഒരാൾ നാവ് കൊണ്ട് ഉച്ചരിച്ച് സ്തുതിച്ചാൽ അതു കേട്ടവനു അനുമോദിക്കൽ [يرحمكم الله ] പറയൽ സുന്നത്തില്ല .കാരണം തുമ്മിയവനു ആ ഉച്ചരിച്ച സ്തുതി സുന്നത്തല്ലല്ലോ.
`ﻓﻠﻮ ﻋﻄﺲ ﺣﻤﺪ ﺑﻘﻠﺒﻪ ﻓﻘﻂ - ﻛﺎﻟﻤﺠﺎﻣﻊ - ﻭﻳﺜﺎﺏ ﻋﻠﻴﻪ، ﻭﻟﻴﺲ ﻟﻨﺎ ﺫﻛﺮ ﻗﻠﺒﻲ ﻳﺜﺎﺏ ﻋﻠﻴﻪ ﺇﻻ ﻫﺬا، ﻓﻠﻮ ﺧﺎﻟﻒ ﻭﺟﻬﺮ ﺑﻪ ﻭﺳﻤﻌﻪ اﺧﺮ ﻻ ﻳﻄﻠﺐ ﻣﻨﻪ ﺗﺸﻤﻴﺘﻪ ﻟﻌﺪﻡ ﻃﻠﺐ اﻟﺤﻤﺪ ﻓﻴﻪ ﻟﻔﻈﺎ`
സംസാരം അനിവാര്യമായി വന്നാൽ കക്കൂസിൽ വെച്ച് ഏതു സമയവും സംസാരിക്കൽ നിർബന്ധമാകും. കണ്ണ് കാണാത്തവനെ അപകടത്തിൽ നിന്ന രക്ഷിക്കാൻ സംസാരിക്കും പോലെ [ ഇആനത്ത്: 1/130 ]
`ﻭﻗﺪ ﻳﺠﺐ اﻟﻜﻼﻡ ﻓﻴﻤﺎ ﺇﺫا ﺧﺎﻑ ﻭﻗﻮﻉ ﻣﺤﺬﻭﺭ ﻋﻠﻰ ﻏﻴﺮﻩ، ﻛﻤﻦ ﺭﺃﻯ ﺃﻋﻤﻰ ﻳﺮﻳﺪ ﺃﻥ ﻳﺴﻘﻂ ﻓﻲ ﺑﺌﺮ ﺃﻭ ﺭﺃﻯ ﺣﻴﺔ ﺗﻘﺼﺪﻩ، ﻓﻴﺠﺐ ﺃﻥ ﻳﻨﺒﻬﻪ ﺗﺤﺬﻳﺮا ﻟﻪ ﻣﻦ اﻟﻀﺮﺭ`
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment