Friday, 25 July 2025

കുളിപ്പിക്കുന്നതിനു മുമ്പ് മയ്യിത്തിന്റെ അടുത്ത് ഖുർആൻ പാരായണം ചെയ്യുന്നതിന്റെ വിധി?

 

മയ്യിത്ത് തുണികൊണ്ട് പൂർണ്ണമായും മൂടിയിട്ടിട്ടുണ്ടെങ്കിൽ കുളിപ്പിക്കുന്നതിനു മുമ്പ് മയ്യിത്തിനടുത്ത് ഖുർആൻ പാരായണം ചെയ്യുന്നതിൽ ഒരു ദോഷവുമില്ല.മുസ്ഹഫ് പിടിച്ചുകൊണ്ട് പാരായണം ചെയ്യലും മുസ്ഹഫ് ഇല്ലാതെ പാരായണം ചെയ്യലും അനുവദനീയമാണ്.തുണികൊണ്ട് മൂടാതെ കുളിപ്പിക്കുന്നതിനു മുമ്പ് മയ്യിത്തിനടുത്ത് പാരായണം ചെയ്യുന്നത് കറാഹത്താണ്.ദിക്ർ, തസ്ബീഹ് മുതലായവ ചൊല്ലാവുന്നതാണ്.

കുളിപ്പിച്ചതിനുശേഷം മയ്യിത്തിനടുത്തായാലും അകലെയായാലും ഏത് സാഹചര്യത്തിലും അനുവദനീയമാണ്. മയ്യിത്ത് കിടക്കുന്ന മുറിയിലല്ലാത്ത മറ്റൊരു മുറിയിൽ പാരായണം ചെയ്യുന്നതും അനുവദനീയമാണ്.


ويقرأ عنده القرآن إلى أن يرفع إلى الغسل، كما في القهستاني معزياً للنتف. قلت: وليس في النتف إلى الغسل بل إلى أن يرفع فقط، وفسره في البحر برفع الروح. وعبارة الزيلعي وغيره: تكره القراءة عنده حتى يغسل، وعلله الشرنبلالي في إمداد الفتاح؛ تنزيهاً للقرآن عن نجاسة الميت لتنجسه بالموت، قيل: نجاسة خبث، وقيل: حدث، وعليه فينبغي جوازها كقراءة المحدث

(قوله: كقراءة المحدث) …… [تنبيه] الحاصل أن الموت إن كان حدثاً فلا كراهة في القراءة عنده، وإن كان نجساً كرهت، وعلى الأول يحمل ما في النتف، وعلى الثاني ما في الزيلعي وغيره. وذكر ط أن محل الكراهة إذا كان قريباً منه، أما إذا بعد عنه بالقراءة فلا كراهة. اهـ.قلت: والظاهر أن هذا أيضاً إذا لم يكن الميت مسجى بثوب يستر جميع بدنه ؛لأنه لو صلى فوق نجاسة على حائل من ثوب أو حصير لايكره فيما يظهر، فكذا إذا قرأ عند نجاسة مستورة، وكذا ينبغي تقييد الكراهة بما إذا قرأ جهراً، قال في الخانية: وتكره قراءة القرآن في موضع النجاسة كالمغتسل والمخرج والمسلخ وما أشبه ذلك، وأما في الحمام فإن لم يكن فيه أحد مكشوف العورة وكان الحمام طاهراً لا بأس بأن يرفع صوته بالقراءة، وإن لم يكن كذلك فإن قرأ في نفسه ولايرفع صوته فلا بأس به ولا بأس بالتسبيح والتهليل وإن رفع صوته اهـ". (  فتاوی شامی 2 / 193، کتاب الصلوٰۃ، باب  صلاۃ الجنازۃ، ط؛ سعید)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment