Wednesday 20 February 2019

ദുആഉല്‍ ഇഫ്തിതാഹിനെ സംബന്ധിച്ച് വിവരിക്കാമോ



ദുആഉല്‍ ഇഫതിതാഹ് എന്നാല്‍ നിസ്ക്കാരത്തിലെ തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലിയ ശേഷംശേഷം ഫാതിഹക്ക് മുമ്പായി നിര്‍വ്വഹിക്കുന്ന പ്രാര്‍ത്തനക്ക് പറയുന്ന പേരാണ്....ഇഫ്തിതാഹിന്‍റെ ദുഅയായി പല ദുആകളുമുണ്ട്.അവയിലേറ്റം ഉത്തമമായതു മുസ്ലിം നിേദനം ചെയ്ത 'വജ്ജഹ്തു വജ്ഹിയ'എന്ന് തുടങ്ങുന്ന ദുആയാണ്...

മാലികി മദ്ഹബല്ലാത്ത മൂന്ന് മദ്ഹബിലും ഇഫ്തതാഹിന്‍റെ ദുആ ഓതല്‍ ഫര്‍ള് നിസ്ക്കരിക്കുന്നവനും,സുന്നത്ത് നിസ്ക്കരിക്കുന്നവനുംഇരുന്ന് നിസ്ക്കരിക്കുന്നവനും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും യാത്രക്കാരനും സുന്നത്താണ്.എന്നാല്‍ മയ്യിത്ത് നിസ്ക്കാരത്തില്‍ ഇത് ഓതല്‍ സുന്നത്തില്ല...

മനപ്പൂര്‍വ്വമോ ,മറന്നോ ഒരാള്‍ വജ്ജഹ്തു ഓതാതെ ആഈദുവിലോ,ഫാതിഹയിലോ പ്രവേശിച്ചാല്‍ പിന്നീടവന്‍ വജ്ജഹ്തു ഓതേണ്ടതില്ല.ഓതിയാല്‍ സുന്നത്ത് ലഭിക്കുന്നതുമല്ല...

ഒരാള്‍ ഇമാമിനോട് കൂടെ നിസ്ക്കരിക്കെ ഇഹ്റാം ചൊല്ലിയ ഉടനെ ഇമാം ആമീന്‍ പറഞ്ഞാല്‍ ഇമാമിന്‍റെ കൂടെ അവനും ആമീന്‍ പറയുകയും ശേഷം വജ്ജഹ്തു ഓതുകയും വേണം.
അതുപോലെ ഇരിക്കുന്ന ഇമാമിനോട് തുടര്‍ന്നവന്‍ ഇരിക്കുന്നതിനു മുമ്പ് ഇമാം സലാം വീട്ടിയാല്‍ അവന്‍ വജ്ജഹ്തു ഓതണം...
അതേ സമയം ഇരുന്നതിനു ശേഷമാണ് ഇമാം സലാം വീട്ടിയതെങ്കില്‍ എഴുന്നേറ്റ ശേഷം ഇവന്‍ വജ്ജഹ്തു ഓതേണ്ടതില്ല...

ആകയാല്‍ ഇഫ്തിതാഹിന്‍റെ ദുആ സുന്നത്താകാന്‍ അഞ്ചു ശര്‍ത്തുകളുണ്ട്...

1)മയ്യിത്ത് നിസ്ക്കാരത്തിലെല്ലാതിരിക്കല്‍.
2)അദാഇന്‍റെ സമയം നഷ്ടപ്പെടുമെന്ന് ഭയമില്ലാതിരിക്കല്‍..
3)ഫാതിഹയില്‍ അല്‍പ്പം നഷ്ടപ്പെടുമെന്ന് മഅമൂമിനു ഭയമില്ലാതിരിക്കല്‍.
4)നിറുത്തമല്ലാത്തതില്‍ ഇമാമിനെ എത്തിക്കാതിരിക്കല്‍.
5)അഊദുവിലോ,ഓത്തിലോ ആരംഭിക്കാതിരിക്കല്‍...

അവലംബം : (ഫത്ഹുല്‍ മുഈന്‍,ഇആനത്ത്,ഉംദത്തു സ്സാലികി,ഫൈള്,മഹല്ലി,കല്‍യൂബി..)

No comments:

Post a Comment