Monday 25 February 2019

ഇമാം ഖുനൂത്ത് ഒഴിവാക്കിയാൽ മഅമുനിക്ക് ഖുനൂത്ത്‌ ഓതാൻ പറ്റുമോ. ?




ഇമാം ഖുനൂത്ത് ഒഴിവാക്കിയാൽ ഇമാമിൻറ്റെ ഒന്നാം സുജൂദിൽ ഇമാമിനൊപ്പം ചേരാൻ കഴിയുമെങ്കില്‍ മഅമൂം ഖുനൂത്ത്‌ ഓതൽ സുന്നത്താണ്.

ഇമാം സുജൂദിനിടയിലുള്ള ഇരുത്തത്തിലേക്ക് വന്ന ശേഷമേ മഅമുനിക്ക് ഖുനൂത്ത്‌ കഴിഞ്ഞു സുജൂദിലേക്ക് വരാൻ കഴിയുകയുള്ളുവെങ്കിൽ അവൻ ഖുനൂത്ത് ഓതാൻ വേണ്ടി പിന്തൽ കറാഹത്താണ്.

ഇനി ഇമാം രണ്ടാമത്തെ സുജൂദിലേക്ക് കുനിഞ്ഞ ശേഷം മാത്രമാണ് മഅമുനിക്ക് ഖുനൂത്ത്‌ കഴിഞ്ഞു ഒന്നാം സുജൂദിലേക്ക് കുനിയാൻ കഴിയുകയുള്ളുവെങ്കിൽ മഅമൂമിൻറ്റെ നിസ്കാരം ബാതിലാകുന്നതാണ്.

ഏതായാലും ഇമാം ഖുനൂത്ത്‌ ഒഴിവാക്കിയാൽ മഅമൂം ഖുനൂത്ത്‌ ഓതാൻ മൂന്ന് ഫർള്‌ പിന്താൻ വകുപ്പില്ല.അത് അനുവദനീയവുമല്ല.

തുഹ്ഫ ശര്‍വാനി സഹിതം പേജ് 2-336, 337 നോക്കുക.

No comments:

Post a Comment