Monday 25 February 2019

എനിക്ക് ളുഹർ നിസ്ക്കാരം ഖളാ ആയി. ഞാൻ നിസ്കരിക്കാൻ ചെല്ലുമ്പോൾ അസർ നിസ്ക്കാത്തിൻറ്റെ ജമാഅത്ത് നടക്കുന്നു. ഞാൻ ആദ്യം ജമാഅത്തില്‍ പിന്തുടരണമോ മറിച്ച്‌ ആദ്യംളുഹർ ഖളാഅ വീട്ടണമോ.?



തത്സമയ നിസ്കാരം ഖളാആകുമെന്ന ഭയമില്ലെങ്കിൽ നഷ്ടപ്പട്ട നിസ്കാരം ആദ്യം നിർവ്വഹിക്കലാണ് സുന്നത്ത്. സമയമായ നിസ്കാരത്തിൻറ്റെ ജമാഅത്ത് നഷ്ടപ്പെടുമെന്നായാലും ഈ മുൻഗണന വേണമെന്നാണ് പ്രബലം.
മതിയായ കാരണം (ഉറക്കം , മറവി, ഇവയാണ് കാരണം ) കൊണ്ടാണ് മുൻ നിസ്കാരം നഷ്ടമായതെങ്കിൽ ഈ മുൻഗണന സുന്നത്തും അകാരണമായി നഷ്ടപ്പെട്ടതെങ്കിൽ മുൻഗണന നിർബന്ധവുമാണ്‌ .

എന്നാൽ നഷ്ടമായ നിസ്കാരം ആദ്യം നിർവ്വഹിക്കുകയാണെങ്കിൽ തത്സമയ നിസ്കാരം ഖളാആകുമെന്ന് കണ്ടാല്‍ തത്സമയ നിസ്കാരം ആദ്യം നിർവ്വഹിക്കൽ നിർബന്ധമാണ്‌.

(ഫത്‌ഹുൽ മുഈൻ പേജ് 6 നോക്കുക )

No comments:

Post a Comment